മോദി സര്‍ക്കാര്‍ കൊവിഡ്‌ നേരിടുന്നതില്‍ വന്‍ പരാജയമെന്ന് സര്‍വേ

ഡല്‍ഹി: കൊവിഡ്‌ നേരിടുന്നതില്‍ നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള കേന്ദ്ര സര്‍ക്കാര്‍ വന്‍ പരാജയമാണെന്ന് സര്‍വേ ഫലം. എ ബി പി -സി വോട്ടര്‍ സര്‍വേ പ്രകാരം കൊവിഡ്‌ വ്യാപനം തടയുന്നതിലും മഹാമാരി നേരിടുന്നതിലും കേന്ദ്ര സര്‍ക്കാര്‍ ദയനീയമായി പരാജയപ്പെട്ടു. കൊവിഡ്‌ വാക്സിന്‍ കൃത്യമായി എത്തിക്കുന്നതിലും രാജ്യവ്യാപകമായി വിതരണം ചെയ്യുന്ന കാര്യത്തിലും സര്‍ക്കാര്‍ പരാജയപ്പെട്ടു. വാക്സിന്‍ രാജ്യത്തിന്‌ പുറത്തേക്ക് കയറ്റുമതി ചെയ്യാനുള്ള തീരുമാനം തെറ്റായിരുന്നു എന്ന് സര്‍വേയില്‍ പങ്കെടുത്ത 34 ശതമാനത്തിലധികമാളുകളും അഭിപ്രായപ്പെട്ടു. കൊവിഡ്‌ ലോക്ക് ഡൌണ്‍ പ്രഖ്യാപിച്ച വേളയില്‍ സര്‍ക്കാരില്‍ നിന്ന് വേണ്ടത്ര പിന്തുണ ലഭിച്ചില്ല എന്ന് സര്‍വ്വേയില്‍ പങ്കെടുത്ത് 52 ശതമാനം പേരും അഭിപ്രായപ്പെട്ടു.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

കാര്‍ഷിക നിയമങ്ങള്‍ കൊണ്ടുവന്നതിനെതിരാണ് ജനങ്ങള്‍ എന്ന് സര്‍വേ ഫലം സൂചിപ്പിക്കുന്നു. കേന്ദ്ര സര്‍ക്കാര്‍ നയങ്ങളുടെ ഫലമായി യാഥാര്‍ഥത്തില്‍ കോര്‍പ്പറേറ്റുകള്‍ ലാഭമുണ്ടാക്കുന്നു. ഇന്ത്യ-ചൈന അതിര്‍ത്തിയില്‍ ചൈനീസ് പട്ടാളം അതിക്രമിച്ചു കയറിയത് കേന്ദ്ര സര്‍ക്കാരിന്റെ പരാജയമാണ്. കഴിഞ്ഞ 7 വര്‍ഷമായി ജനങ്ങള്‍ക്കിടയില്‍ മോദി സര്‍ക്കാരിന് ഉണ്ടായിരുന്ന ജനപ്രീതിയില്‍ പലകാര്യങ്ങളിലും ഇടിവ് സംഭവിച്ചതായി എ ബി പി -സി വോട്ടര്‍ സര്‍വേ ഫലം വ്യക്തമാക്കുന്നു.

അതേസമയം ജമ്മുകാശ്മീരില്‍ നടത്തിയ നടപടിയെ കേന്ദ്ര സര്‍ക്കാരിന്റെ നേട്ടമായാണ് സര്‍വെയില്‍ പങ്കെടുത്തവരില്‍ വലിയൊരു വിഭാഗം അഭിപ്രായപ്പെടുന്നത്. ജനുവരി മുതല്‍ മെയ് വരെയുള്ള കാലയളവിലാണ് സര്‍വ്വേയ്ക്കാധാരമായ ഡാറ്റ കലക്ഷന്‍ നടന്നിരിക്കുന്നത്. കഴിഞ്ഞ 7 വര്‍ഷമായി ജനങ്ങള്‍ക്കിടയില്‍ മോദി സര്‍ക്കാരിന് ഉണ്ടായിരുന്ന ജനപ്രീതിയില്‍ പലകാര്യങ്ങളിലും ഇടിവ് സംഭവിച്ചതായി എ ബി പി -സി വോട്ടര്‍ സര്‍വേ ഫലം വ്യക്തമാക്കുന്നു. 

Contact the author

National Desk

Recent Posts

National Desk 22 hours ago
National

നാഗാലാന്‍ഡിലെ 6 ജില്ലകളിലെ ജനങ്ങള്‍ തെരഞ്ഞെടുപ്പ് ബഹിഷ്‌കരിച്ചെന്ന് റിപ്പോര്‍ട്ട്

More
More
National Desk 1 day ago
National

ലോകത്തിലെ ഏറ്റവും വലിയ പാമ്പിന്‍റെ ഫോസില്‍ ഗുജറാത്തില്‍ കണ്ടെത്തി

More
More
National Desk 1 day ago
National

ഭീമ കൊറേ​ഗാവ് കേസ്: ഷോമ സെന്‍ ജയില്‍മോചിതയായി

More
More
National Desk 1 day ago
National

ബേബി ഫുഡില്‍ ഉയര്‍ന്ന അളവില്‍ പഞ്ചസാര; നെസ്‌ലെക്കെതിരെ അന്വേഷണം

More
More
National Desk 1 day ago
National

പോളിംഗിനിടെ ബംഗാളില്‍ അക്രമം; ടിഎംസിയുടെ തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് കത്തിച്ച നിലയില്‍

More
More
National Desk 2 days ago
National

നെസ്‌ലെ ഇന്ത്യയില്‍ വില്‍ക്കുന്ന സെറിലാകില്‍ ഉയര്‍ന്ന അളവില്‍ പഞ്ചസാര ഉപയോഗിക്കുന്നുവെന്ന് റിപ്പോര്‍ട്ട്

More
More