ഇന്ധനവില വീണ്ടും കൂട്ടി; ഈ മാസം വില കൂട്ടിയത് 16 തവണ

തിരുവന്തപുരം: കോവിഡ് പ്രതിസന്ധിക്കിടെ ഇന്ധനവില കുതിച്ചുയരുന്നു. സംസ്ഥാനത്ത് പെട്രോൾ വില ലിറ്ററിന് 29 പൈസയും ഡീസലിന് 28 പൈസയും ഇന്നു കൂട്ടി. തിരുവനന്തപുരത്ത് പെട്രോൾ വില ലിറ്ററിന് 96.26 രൂപയിലെത്തി. ഡീസൽ വില 91.50 രൂപയായി ഉയർന്നു. കൊച്ചിയിൽ പെട്രോളിന് 94.33 രൂപയും ഡീസലിന് 89.74 രൂപയുമാണ് വില.

ഈ മാസം 16 തവണയാണ് ഇന്ധനവില കൂട്ടിയത്. ഒരുമാസത്തിനിടെ പെട്രോളിന് 4.23 രൂപയും ഡീസലിന് 3.47 രൂപയുടെയും വർധനവുണ്ടായി. ഇന്നത്തെ വില വർധനയോടെ ഒഡീഷയിലും തെലങ്കാനയിലും പെട്രോൾ വില 100 കടന്നു. രാജസ്ഥാൻ, മധ്യപ്രദേശ്, മഹാരാഷ്ട്ര, ആന്ധ്രപ്രദേശ് എന്നീ സംസ്ഥാനങ്ങളിൽ നേരത്തെ തന്നെ വില 100 കടന്നിരുന്നു.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

തെരഞ്ഞെടുപ്പിന് മുന്നോടിയായി ഇന്ത്യയില്‍ ഇന്ധനവില വര്‍ധിപ്പിക്കുന്നത് നിര്‍ത്തിവെച്ചിരുന്നു. എന്നാല്‍ തെരഞ്ഞെടുപ്പ് ഫല പ്രഖ്യാപനത്തിന് ശേഷം കേരളത്തില്‍ വീണ്ടും വില വര്‍ധിപ്പിക്കുകയായിരുന്നു.


Contact the author

Web Desk

Recent Posts

Web Desk 12 hours ago
Keralam

'സര്‍വ്വേകള്‍ എന്ന പേരില്‍ വരുന്നത് പെയ്ഡ് ന്യൂസ്'; തട്ടിക്കൂട്ടിയ കണക്കുകളെന്ന് മുഖ്യമന്ത്രി

More
More
Web Desk 1 day ago
Keralam

നല്ല കമ്മ്യൂണിസ്റ്റുകാര്‍ യുഡിഎഫിന് വോട്ടുചെയ്യും- വി ഡി സതീശന്‍

More
More
Web Desk 1 day ago
Keralam

'കെ കെ ശൈലജയ്‌ക്കൊപ്പം'; ഷാഫി പറമ്പിലിനെതിരായ എല്‍ഡിഎഫ് ആരോപണം അസംബന്ധം- കെ കെ രമ

More
More
Web Desk 2 days ago
Keralam

സൈബര്‍ ആക്രമണം; ഷാഫി പറമ്പിലിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി കെ കെ ശൈലജ

More
More
Web Desk 2 days ago
Keralam

സിവില്‍ സര്‍വ്വീസ് ഫലം പ്രഖ്യാപിച്ചു; 4-ാം റാങ്ക് മലയാളിയായ സിദ്ധാര്‍ത്ഥ് രാംകുമാറിന്

More
More
Web Desk 2 days ago
Keralam

അബ്ദുൾ റഹീമിനെ മോചിപ്പിക്കാനുളള മലയാളിയുടെ ശ്രമം ആർഎസ്എസിനുളള മറുപടി- രാഹുൽ ഗാന്ധി

More
More