ചാണകം പൂശിയാല്‍ കൊവിഡ് മാറുമെന്നത് ബിജെപിയുടെ മാത്രമല്ല ഉത്തരേന്ത്യയിലെ കോണ്‍ഗ്രസുകാരുടെയും വിശ്വാസമാണ്; കെകെ ശൈലജ

തിരുവനന്തപുരം: ചാണകം പൂശിയാല്‍ കൊവിഡ് മാറുമെന്നത് ബിജെപിയുടെ മാത്രമല്ല ഉത്തരേന്ത്യയിലെ കോണ്‍ഗ്രസുകാരുടെയും വിശ്വാസമാണെന്ന് സിപിഐഎം ചീഫ് വിപ്പ് കെകെ ശൈലജ. സര്‍ക്കാരിന്റെ നന്ദിപ്രമേയ അവതരണത്തിനിടെയായിരുന്നു ശൈലജയുടെ കോണ്‍ഗ്രസിനെതിരായ വിമര്‍ശനം. നെഹ്‌റുവിന്റെ ശാസ്ത്രീയ മാര്‍ഗങ്ങളെ മറന്ന് അന്തവിശ്വാസങ്ങളുടെ പിറകേയാണ് കോണ്‍ഗ്രസിപ്പോഴുളളത്. ബിജെപിയെ ഈ അവസ്ഥയിലേക്ക് ഉയര്‍ത്തിയതില്‍ കോണ്‍ഗ്രസിന് വലിയ പങ്കുണ്ടെന്നും കോണ്‍ഗ്രസ് അന്തവിശ്വാസങ്ങളുടെ പുറകേ പോയതിന്റെ ഫലമാണ് ഇന്ത്യ ഇപ്പോള്‍ അനുഭവിക്കുന്നതെന്നും കെകെ ശൈലജ പറഞ്ഞു.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

മഹാമാരിയുടെ കാലത്ത് ജനങ്ങളെ എങ്ങനെ ചേര്‍ത്ത് നിര്‍ത്താമെന്ന് തെളിയിക്കുന്നതാണ് നയപ്രഖ്യാപനം. വികസിത രാജ്യങ്ങള്‍ വരെ കൊവിഡിനു മുന്നില്‍ പകച്ചുനിന്നപ്പോള്‍ കേരളം അതിനെ നേരിട്ടെന്നും കെകെ ശൈലജ പറഞ്ഞു. കഴിഞ്ഞ പിണറായി സര്‍ക്കാര്‍ കൊവിഡിനെ പ്രതിരോധിക്കാന്‍ സ്വീകരിച്ച നടപടികള്‍ മികച്ചതാണ്. ഉത്തരേന്ത്യന്‍ ഗ്രാമങ്ങളിലെ അവസ്ഥ നാം ഓര്‍ക്കണം. കേരളത്തിലെ കോണ്‍ഗ്രസുകാരെങ്കിലും ശാസ്ത്രീയ മാര്‍ഗങ്ങള്‍ പിന്തുടരാന്‍ ശ്രമിക്കണമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

കേരളനിയമസഭാ ചരിത്രത്തില്‍ നയപ്രഖ്യാപനത്തിന് നന്ദിപ്രമേയം അവതരിപ്പിച്ച ആദ്യ വനിത കൂടിയാണ് കെകെ ശൈലജ.

Contact the author

Web Desk

Recent Posts

Web Desk 19 hours ago
Keralam

'സര്‍വ്വേകള്‍ എന്ന പേരില്‍ വരുന്നത് പെയ്ഡ് ന്യൂസ്'; തട്ടിക്കൂട്ടിയ കണക്കുകളെന്ന് മുഖ്യമന്ത്രി

More
More
Web Desk 1 day ago
Keralam

നല്ല കമ്മ്യൂണിസ്റ്റുകാര്‍ യുഡിഎഫിന് വോട്ടുചെയ്യും- വി ഡി സതീശന്‍

More
More
Web Desk 1 day ago
Keralam

'കെ കെ ശൈലജയ്‌ക്കൊപ്പം'; ഷാഫി പറമ്പിലിനെതിരായ എല്‍ഡിഎഫ് ആരോപണം അസംബന്ധം- കെ കെ രമ

More
More
Web Desk 2 days ago
Keralam

സൈബര്‍ ആക്രമണം; ഷാഫി പറമ്പിലിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി കെ കെ ശൈലജ

More
More
Web Desk 2 days ago
Keralam

സിവില്‍ സര്‍വ്വീസ് ഫലം പ്രഖ്യാപിച്ചു; 4-ാം റാങ്ക് മലയാളിയായ സിദ്ധാര്‍ത്ഥ് രാംകുമാറിന്

More
More
Web Desk 2 days ago
Keralam

അബ്ദുൾ റഹീമിനെ മോചിപ്പിക്കാനുളള മലയാളിയുടെ ശ്രമം ആർഎസ്എസിനുളള മറുപടി- രാഹുൽ ഗാന്ധി

More
More