സ്വർണവില വീണ്ടും കുറഞ്ഞു.

സംസ്ഥാനത്ത് സ്വർണവില വീണ്ടും കുറഞ്ഞു. പവന് 800 രൂപയുടെ ഇടിവാണ് ഇന്നുണ്ടായത്. 29,800 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. ഗ്രാമിന് 3,725 രൂപ. കോവിഡ്19 ഭീതിയിൽ ലോകസമ്പദ് വ്യവസ്ഥ കനത്ത തിരിച്ചടി നേരിടുന്നതിനിടെയാണ് സ്വർണവില ഇടിഞ്ഞത്.

കഴിഞ്ഞ മാസം 6 ന് സ്വർണ വില സർവകാല റെക്കോഡിൽ എത്തിയിരുന്നു. ഇന്നലെ 30,600 രൂപയായിരുന്നു ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. കഴിഞ്ഞ ദിവസങ്ങളില്‍ സുരക്ഷിത നിക്ഷേപമെന്ന നിലയില്‍ കുതിച്ചുയര്‍ന്ന സ്വര്‍ണവില പൊടുന്നനെ കുത്തനെ ഇടിയുകയായിരുന്നു.

നിക്ഷേപകർ ഓഹരി വിപണിയിലേക്ക് തിരിയുന്നതിന്റെ സൂചനയായാണ് വിലയിടിവിനെ സാമ്പത്തിക വിദ​ഗ്ധർ കാണുന്നത്. കുറഞ്ഞ വിലയില്‍ ഓഹരികള്‍ ലഭിക്കുമെന്നതിനാൽ വിപണിയിലേക്ക് നിക്ഷേപകര്‍ തിരിച്ച് പോകുമെന്നാണ് കണക്കു കൂട്ടൽ. ഇതാണ് സ്വര്‍ണവിലയെ സ്വാധീനിച്ചതെന്നാണ് കരുതുന്നത്

Contact the author

web desk

Recent Posts

Web desk 1 week ago
Economy

സ്വര്‍ണവില 54,000 കടന്നു; സര്‍വ്വകാല റെക്കോര്‍ഡിലേക്ക്

More
More
Web Desk 2 weeks ago
Economy

51,000-വും കടന്ന് സ്വര്‍ണ വില

More
More
Web Desk 3 weeks ago
Economy

'എന്റെ പൊന്നേ'; അരലക്ഷം കടന്ന് സ്വര്‍ണവില

More
More
Web Desk 1 month ago
Economy

സ്വര്‍ണ്ണവില അമ്പതിനായിരത്തിലേക്ക്; പവന് 800 രൂപ കൂടി

More
More
Web Desk 3 months ago
Economy

യുപിഐ ഇടപാടുകളില്‍ പുതിയ മാറ്റങ്ങൾ പ്രഖ്യാപിച്ച് ആര്‍ ബി ഐ

More
More
Web Desk 4 months ago
Economy

സ്വര്‍ണ്ണ വിലയില്‍ വൻ ഇടിവ് - പവന് 800 രൂപ കുറഞ്ഞു

More
More