ചെന്നൈ: ധനുഷ് ആരാധകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന ചിത്രമായ 'ജഗമേ തന്തിരം' എന്ന ചിത്രത്തിന്റെ ട്രെയിലര്‍ പുറത്തിറങ്ങി. ആക്ഷന്‍ രംഗങ്ങള്‍കൊണ്ട് ആവേശമുയര്‍ത്തുന്ന ചിത്രം ആരാധകര്‍ ഏറ്റെടുത്തുകഴിഞ്ഞു. ജൂണ്‍ 18-ന് നെറ്റ്ഫ്ലിക്സിലാണ് ചിത്രം റിലീസ് ചെയ്യുന്നത്. ധനുഷിന്റെ നാല്‍പ്പതാമത്തെ ചിത്രമെന്ന പ്രത്യേകതയും ജഗമേ തന്തിരത്തിനുണ്ട്. മലയാളി താരങ്ങളായ ജോജു ജോര്‍ജ്ജും ഐശ്വര്യലക്ഷ്മിയും ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്. വില്ലനായാണ് ജോജു വേഷമിടുന്നത്. ഐശ്വര്യലക്ഷ്മിയും സഞ്ജന നടരാജനുമാണ് ചിത്രത്തിലെ നായികമാര്‍.
റിലയന്‍സ് എന്റര്‍ടൈയ്ന്‍മെന്റ്സും വൈ നോട്ട് സ്റ്റുഡിയോസും ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്. രജനീകാന്ത് ചിത്രം പേട്ടയ്ക്കുശേഷം കാര്‍ത്തിക് സുബ്ബരാജ് സംവിധാനം ചെയ്യുന്ന ചിത്രമാണ് ജഗമേ തന്തിരം. ലണ്ടനിലാണ് ചിത്രത്തിലെ മിക്ക രംഗങ്ങളും ചിത്രീകരിച്ചിരിക്കുന്നത്. സന്തോഷ് നാരായനാണ് ചിത്രത്തിന്റെ സംഗീത സംവിധാനം നിര്‍വഹിച്ചിരിക്കുന്നത്.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക
മാരി സെല്‍വരാജ് സംവിധാനം ചെയ്ത കര്‍ണനാണ് ധനുഷിന്റേതായി അവസാനമായി റിലീസ് ചെയ്ത ചിത്രം. മലയാളി താരം രജിഷാ വിജയനായിരുന്നു ചിത്രത്തിലെ നായിക. നടന് ലാലും കര്‍ണനില്‍ പ്രധാന കഥാപാത്രത്ത അവതരിപ്പിച്ചിരുന്നു. തമിഴ്നാട്ടില്‍ ഇപ്പോഴും നിലനില്‍ക്കുന്ന ജാതിവ്യവസ്ഥക്കെതിരായ ചിത്രമായിരുന്നു കര്ണന്.