കൊച്ചി ബ്യൂട്ടി പാർലർ വെടിവെപ്പ് കേസ്: രവി പൂജാരിയെ ക്രൈംബ്രാഞ്ച് കസ്റ്റഡിയിൽ വാങ്ങും

കൊച്ചി ബ്യൂട്ടി പാർലർ വെടിവെയ്പ്പ് കേസിലെ പ്രതിയും അന്താരാഷ്ട്ര കുറ്റവാളിയുമായ രവി പൂജാരിയെ ക്രൈംബ്രാഞ്ച് ഇന്ന് രാത്രി കൊച്ചിയിലെത്തിക്കും.  ബംഗളൂരു പരപ്പന അഗ്രഹാര ജയിലിലെത്തി ക്രൈംബ്രാഞ്ചിന്റെ കൊച്ചി യൂണിറ്റ് പൂജാരിയെ കസ്റ്റഡിയിലെടുക്കും. എട്ട് ദിവസത്തേക്കാണ്  പൂജാരിയെ കസ്റ്റഡിയിൽ വിട്ട് നല്‍കിയിരിക്കുന്നത്.

ആഫ്രിക്കയിലെ സെന​ഗലിൽ  പിടിയിലായ രവി പൂജാരി നിലവിൽ കർണാടക പൊലീസിന്റെ കസ്റ്റഡിയിലാണ്. ഫെബ്രുവരിയില്‍ ജയിലിലെത്തി ക്രൈംബ്രാഞ്ച് അറസ്റ്റ് രേഖപ്പെടുത്തി.  ഓൺലൈനായി എറണാകുളം അഡീ.സിജെഎം കോടതി മുമ്പാകെ ഹാജരാക്കി. തുടർന്ന് കോടതി പൂജാരിയെ  റിമാൻഡ് ചെയ്തു. പൂജാരിയെ ചോദ്യം ചെയ്യാൻ ക്രൈംബ്രാഞ്ച് കസ്റ്റഡിയിൽ ആവശ്യപ്പെട്ടിരുന്നു.  പ്രതിയെ  എട്ട് ദിവസത്തേക്ക് കസ്റ്റഡിയിൽ വിട്ടുനൽകിയത്.  

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

2018 ജനുവരി 18നാണ് കൊച്ചി കടവന്ത്രയിലെ ബ്യൂട്ടിപാർലറിൽ വെടിവെപ്പ് നടന്നത്. കേസിൽ  പൂജാരിക്കെതിരെ ക്രൈംബ്രാഞ്ച്  എറണാകുളം അഡീഷണൽ ചീഫ് മജിസ്‌ട്രേറ്റ് കോടതിയിൽ പ്രഥമിക റിപ്പോർട്ട് സമർപ്പിച്ചിട്ടുണ്ട്.  കേസിലെ മറ്റ് പ്രതികളായ സിനിമ നിർമാതാവ് അജാസും, മോനായിയും ഇപ്പോഴും ഒളിവിലാണ്. 

രാജ്യത്തിനകത്തും പുറത്തുമായി 200 ലധികം കേസുകളിലെ പ്രതിയാണ് രവി പൂജാരി. കർണാടകയിൽ പൂജാരിയുടെ പേരിലുള്ളത് 100ൽ അധികം കേസുകളാണ്. സെന​ഗലിൽ  പിടിയിലായ ഇയാൾ ജാമ്യത്തിലിറങ്ങി ഒളിവിൽ പോവുകയായിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് രവി പൂജാരിയെ സെനഗൽ പൊലീസ് അറസ്റ്റ് ചെയ്തത്. 

Contact the author

Web Desk

Recent Posts

National Desk 5 hours ago
National

നാഗാലാന്‍ഡിലെ 6 ജില്ലകളിലെ ജനങ്ങള്‍ തെരഞ്ഞെടുപ്പ് ബഹിഷ്‌കരിച്ചെന്ന് റിപ്പോര്‍ട്ട്

More
More
National Desk 6 hours ago
National

ലോകത്തിലെ ഏറ്റവും വലിയ പാമ്പിന്‍റെ ഫോസില്‍ ഗുജറാത്തില്‍ കണ്ടെത്തി

More
More
National Desk 8 hours ago
National

ഭീമ കൊറേ​ഗാവ് കേസ്: ഷോമ സെന്‍ ജയില്‍മോചിതയായി

More
More
National Desk 8 hours ago
National

ബേബി ഫുഡില്‍ ഉയര്‍ന്ന അളവില്‍ പഞ്ചസാര; നെസ്‌ലെക്കെതിരെ അന്വേഷണം

More
More
National Desk 11 hours ago
National

പോളിംഗിനിടെ ബംഗാളില്‍ അക്രമം; ടിഎംസിയുടെ തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് കത്തിച്ച നിലയില്‍

More
More
National Desk 1 day ago
National

നെസ്‌ലെ ഇന്ത്യയില്‍ വില്‍ക്കുന്ന സെറിലാകില്‍ ഉയര്‍ന്ന അളവില്‍ പഞ്ചസാര ഉപയോഗിക്കുന്നുവെന്ന് റിപ്പോര്‍ട്ട്

More
More