കൊവിഡ്‌ വ്യാപനം തടയാന്‍ പൂച്ചകളെയും പ്രാവുകളെയും കൊന്നൊടുക്കണം -കിം ജോങ് ഉന്‍

കൊറിയ: കൊവിഡ്‌ വ്യാപനം തടയാന്‍ പൂച്ചകളെയും, പ്രാവുകളെയും കൊന്നൊടുക്കണമെന്ന് ഉത്തര കൊറിയന്‍ പ്രസിഡന്‍റ് കിം ജോങ് ഉന്‍. ചൈനയില്‍ നിന്ന് അതിര്‍ത്തി കടന്ന് വരുന്ന പൂച്ചകളും, പ്രാവുകളും കൊവിഡ്‌ വ്യാപനത്തിന് കാരണമാകുമെന്നാണ് കിം ജോങ് ഉന്‍റെ പുതിയ വെളിപ്പെടുത്തല്‍. 

അതിര്‍ത്തികളിലെ പട്ടണങ്ങളിലും, നഗരങ്ങളിലുമുള്ള ഉദ്യോഗസ്ഥര്‍ പക്ഷികളെയും, മൃഗങ്ങളെയും തെരഞ്ഞുപിടിച്ച് കൊല്ലുകയാണെന്നുള്ള റിപ്പോര്‍ട്ടുകളും പുറത്ത് വരുന്നുണ്ട്. അതിര്‍ത്തിക്കടുത്തുള്ള ഹെയ്സാനില്‍, പൂച്ചയെ വളര്‍ത്തിയ ഒരു കുടുംബത്തെ 20 ദിവസത്തേക്ക് തടങ്കൽ കേന്ദ്രത്തിൽ പാർപ്പിച്ചിരുന്നതായി ഡെയ്‌ലി എൻ‌കെ റിപ്പോർട്ട് ചെയ്തു. കൂടാതെ രാജ്യത്തെ പ്രധാന ആശുപത്രികളില്‍ നിന്ന് ചൈനയുടെ വാക്സിനും കിം ജോങ് ഉന്‍ നിരോധിച്ചിട്ടുണ്ട്. പകരം രാജ്യത്ത് പുതിയ വാക്സിന്‍ നിര്‍മ്മിക്കുവാനും പ്രസിഡന്‍റ് ഉത്തരവിട്ടിട്ടുണ്ട്.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

വിചിത്രമായ തീരുമാനങ്ങള്‍ എടുക്കുന്നതില്‍ കിം ജോങ് ഉന്‍ മുന്‍പന്തിയിലാണ്. തന്‍റെ രാജ്യത്ത് ഫാഷന്‍ ആവശ്യമില്ലെന്ന നിലപാടും കിം ജോങ് ഉന്‍ എടുത്തിരുന്നു. പുതിയ തരം ഹെയർസ്റ്റൈലുകളും, കീറിയതുപോലെയുള്ളതോ, ഒട്ടിക്കിടക്കുന്നതുമായ ജീൻസുകളും കിം നിരോധിച്ചിരുന്നു. ഇതിന് പുറമേ, മൂക്കു കുത്തൽ, ചുണ്ട് കുത്തൽ എന്നിവയും നിരോധിച്ചു. ഇത്തരം വിദേശ ഫാഷനുകള്‍ രാജ്യത്തെ നശിപ്പിക്കുമെന്നും, ഇത് അനുസരിക്കാത്തവരെ ലേബര്‍ ക്യാമ്പിലേക്ക് അയക്കുമെന്നും കിം നേരത്തെ വ്യക്തമാക്കിയിരുന്നു. 

Contact the author

Web Desk

Recent Posts

International

ചരിത്രത്തിലാദ്യമായി മിസ് യൂണിവേഴ്‌സ് മത്സരത്തില്‍ പങ്കെടുക്കാൻ അനുമതി നൽകി സൗദി അറേബ്യ

More
More
International

യുഎസിൽ ചരക്കുകപ്പലിടിച്ച് കൂറ്റന്‍ പാലം തകര്‍ന്നു

More
More
International

യുഎന്‍ രക്ഷാസമിതി ഗാസ വെടിനിര്‍ത്തല്‍ പ്രമേയം പാസാക്കി; അമേരിക്ക വിട്ടുനിന്നു

More
More
International

റിയാദില്‍ ലോകത്തിലെ ആദ്യ 'ഡ്രാഗണ്‍ ബാള്‍ തീം പാര്‍ക്ക്' ഒരുങ്ങുന്നു

More
More
International

ഈ ബീച്ചുകളില്‍ നിന്നും കല്ല് പെറുക്കിയാല്‍ രണ്ട് ലക്ഷം പിഴ

More
More
International

മോസ്കോയിൽ ഭീകരാക്രമണം: 60 പേർ കൊല്ലപ്പെട്ടു, 145 പേര്‍ക്ക് പരിക്ക്

More
More