'സി. കെ ജാനുവിന് പത്ത് കോടി' ജെആര്‍പി ട്രഷറര്‍ പ്രസീതയുമായുളള കെ സുരേന്ദ്രന്റെ ശബ്ദരേഖ പുറത്ത്

തിരുവനന്തപുരം: എന്‍ഡിഎ സ്ഥാനാര്‍ത്ഥിയാക്കാനായി സികെ ജാനു ബിജെപിയോട് പത്ത് കോടി രൂപ ആവശ്യപ്പെട്ടുവെന്ന് വ്യക്തമാക്കുന്ന ശബ്ദരേഖ പുറത്ത്. ജെആര്‍പി ട്രഷറല്‍ പ്രസീതയും ബിജെപി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രനും തമ്മിലുളള ശബ്ദരേഖയാണ് പുറത്തായത്. 10 കോടി രൂപയും പാര്‍ട്ടിക്ക് അഞ്ച് സീറ്റും ഒരു കേന്ദ്രമന്ത്രിസ്ഥാനവുമാണ് സികെ ജാനു ആവശ്യപ്പെട്ടത്. എന്നാല്‍ ഇത് കെ സുരേന്ദ്രന്‍ അംഗീകരിച്ചില്ല. പിന്നീട് സാമ്പത്തിക പ്രശ്‌നങ്ങള്‍ ചൂണ്ടിക്കാട്ടി പത്ത് ലക്ഷം രൂപ സികെ ജാനു ആവശ്യപ്പെട്ടതായും പ്രസീത വെളിപ്പെടുത്തി. 

പത്ത് ലക്ഷം രൂപ നല്‍കിയാല്‍ സികെ ജാനു എന്‍ഡിഎ സ്ഥാനാര്‍ത്ഥിയാകാമെന്ന് സമ്മതിച്ചതായി പ്രസീത പറയുന്നതും കെ സുരേന്ദ്രന്‍ പണം കൈമാറാമെന്ന് പറയുന്നതുമാണ് ശബ്ദരേഖയിലുണ്ടായിരുന്നത്. അമിത് ഷായുടെ പരിപാടി നടക്കുന്ന ദിവസം സികെ ജാനു ഏത് ഹോട്ടലിലാണ് താമസിക്കുന്നതെന്ന് കെ സുരേന്ദ്രന്‍ അന്വേഷിച്ചതായും തിരുവനന്തപുരത്തുവച്ച് പണം കൈമാറിയതായും പ്രസീത കൂട്ടിച്ചേര്‍ത്തു.

കൊടകര കുഴല്‍പ്പണക്കേസില്‍ പ്രശ്‌നത്തിലായ ബിജെപിയെ കൂടുതല്‍ കുരുക്കുന്നതാണ് സികെ ജാനുവുള്‍പ്പെട്ട പണമിടപാട്. സികെ ജാനുവിന്റെ തെരഞ്ഞെടുപ്പ് പ്രചരണത്തിനായി ഉപയോഗിച്ചതും കുഴല്‍പ്പണമാണെന്ന് ആരോപണമുണ്ട്. എന്നാല്‍ തനിക്ക് ശബ്ദരേഖയെക്കുറിച്ച് അറിയില്ല അത്തരം പണമിടപാടുകളൊന്നും നടത്തിയിട്ടില്്‌ലെന്നുമായിരുന്നു വാര്‍ത്തയോട് സികെ ജാനുവിന്റെ പ്രതികരണം.


Contact the author

Web Desk

Recent Posts

National Desk 12 hours ago
National

നാഗാലാന്‍ഡിലെ 6 ജില്ലകളിലെ ജനങ്ങള്‍ തെരഞ്ഞെടുപ്പ് ബഹിഷ്‌കരിച്ചെന്ന് റിപ്പോര്‍ട്ട്

More
More
National Desk 13 hours ago
National

ലോകത്തിലെ ഏറ്റവും വലിയ പാമ്പിന്‍റെ ഫോസില്‍ ഗുജറാത്തില്‍ കണ്ടെത്തി

More
More
National Desk 15 hours ago
National

ഭീമ കൊറേ​ഗാവ് കേസ്: ഷോമ സെന്‍ ജയില്‍മോചിതയായി

More
More
National Desk 15 hours ago
National

ബേബി ഫുഡില്‍ ഉയര്‍ന്ന അളവില്‍ പഞ്ചസാര; നെസ്‌ലെക്കെതിരെ അന്വേഷണം

More
More
National Desk 18 hours ago
National

പോളിംഗിനിടെ ബംഗാളില്‍ അക്രമം; ടിഎംസിയുടെ തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് കത്തിച്ച നിലയില്‍

More
More
National Desk 1 day ago
National

നെസ്‌ലെ ഇന്ത്യയില്‍ വില്‍ക്കുന്ന സെറിലാകില്‍ ഉയര്‍ന്ന അളവില്‍ പഞ്ചസാര ഉപയോഗിക്കുന്നുവെന്ന് റിപ്പോര്‍ട്ട്

More
More