കള്ളപ്പണക്കേസിൽ ബിനീഷ് കോടിയേരിക്ക് ഇടക്കാല ജാമ്യം ഇല്ല

കള്ളപ്പണക്കേസിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്ത ബിനീഷ് കോടിയേരിക്ക് ഇടക്കാല  ജാമ്യം ഇല്ല.  ബിനീഷിന്റെ ജാമ്യ ഹർജി  ബം​ഗളൂരു ഹൈക്കോടതി  ഈ മാസം 9 ന് വീണ്ടും പരി​ഗണിക്കും. ഹർജി തൊട്ടടുത്ത  ദിവസം പരി​ഗണിക്കണമെന്ന ബിനീഷിന്റെ അഭിഭാഷകന്റെ ആവശ്യം കോടതി അം​ഗീകരിച്ചില്ല.

അക്കൗണ്ടിലെ 5 കോടി രൂപയുടെ ഉറവിടം വ്യക്തമാക്കിയാൽ ജാമ്യം അനുവദിക്കാമെന്ന് കോടതി നേരത്തെ വ്യക്തമാക്കിയിരുന്നു.  ബിനീഷിന്റെ ജാമ്യ ഹർജി പരി​ഗണിക്കവെയാണ് ഹൈക്കോടതി ബിനീഷിന്റെ അഭിഭാഷകനോട് ഇക്കാര്യം ആവശ്യപ്പെട്ടത്. മയക്കുമരുന്ന് കേസിൽ അറസ്റ്റിലുള്ള അനീഷുമായി ബന്ധമില്ലെന്ന്  അഭിഭാഷകൻ കോടതിയെ അറിയിച്ചു. '

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ക്യാന്‍സര്‍ ബാധിതനായ അച്ഛന്‍ കോടിയേരി ബാലകൃഷ്ണനെ കാണാൻ ജാമ്യം അനുവദിക്കണമെന്നാണ് ഹർജിയിലെ ആവശ്യം. ബിനീഷ് ഏഴുമാസമായി ജയിലിലാണെന്നും അതിനാല്‍ ജാമ്യം അനുവദിക്കണമെന്നുമാണ് ബിനീഷിന് വേണ്ടി ഹാജരായ  അഭിഭാഷകന്‍ ഗുരു കൃഷ്ണകുമാര്‍ ആവശ്യപ്പെട്ടത്. അതേസമയം  ഏഴു മാസം ജയിലില്‍ കഴിഞ്ഞത് ജാമ്യം നല്‍കുന്നതിനുള്ള കാരണമല്ലെന്ന് ബെം​ഗളൂരു പ്രത്യേക കോടതി വ്യക്തമാക്കിയിരുന്നു. 

ബിനീഷിന്റെ  അക്കൗണ്ടിലെ പണം പച്ചക്കറി മൊത്തക്കച്ചവടത്തിലൂടെയാണ് ലഭിച്ചതെന്ന് അഭിഭാഷകൻ കോടതിയെ അറിയിച്ചിരുന്നു. ബിനീഷിന്റെ അക്കൗണ്ടിൽ കള്ളപ്പണം ഇല്ലെന്നും അഭിഭാഷകൻ വ്യക്തമാക്കിയിരുന്നു. എന്നാൽ ഈ വാദം കോടതി അം​ഗീകരിച്ചിരുന്നില്ല.  

നേരത്തെ രണ്ടു തവണ ബെംഗഗളൂരു പ്രത്യേക കോടതി ബിനീഷിന്റെ ജാമ്യാപേക്ഷ തള്ളിയിരുന്നു. ഇതിനെ തുർന്നാണ് ജാമ്യഹർജിയുമായി ബിനീഷ് ഹൈക്കോടതിയെ സമീപിച്ചത്.  2020 ഒകടോബര്‍ 29നാണ് ബിനിഷിനെ കള്ളപ്പണ കേസിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്തത്. നവംബര്‍ 11 മുതല്‍ ബെം​ഗളൂരു ബിനീഷ് പരപ്പന അഗ്രഹാര ജയിലിലാണ്. 

Contact the author

Web Desk

Recent Posts

Web Desk 1 day ago
Keralam

കോൾ വന്നപ്പോൾ പെട്ടന്ന് പ്ലേ ആയതാണ്; പോൺ വീഡിയോ കണ്ടതിൽ വിശദീകരണവുമായി ബിജെപി എംഎൽഎ

More
More
Web Desk 1 day ago
Keralam

ദുരിതാശ്വാസ ഫണ്ട് വകമാറ്റിയെന്ന കേസ് വിശാല ബെഞ്ചിന് വിട്ടു

More
More
Web Desk 1 day ago
Keralam

വിറ്റഴിക്കാന്‍ കഴിഞ്ഞില്ല; 50 ലക്ഷത്തോളം ബിയര്‍ നശിപ്പിക്കാന്‍ ബിവറേജസ് കോര്‍പറേഷന്‍

More
More
Web Desk 1 day ago
Keralam

പാര്‍ട്ടിക്ക് എന്റെ സേവനം ആവശ്യമില്ലെങ്കില്‍ പറഞ്ഞാല്‍ മതി ഞാന്‍ മാറിക്കോളാം- കെ മുരളീധരന്‍

More
More
Web Desk 1 day ago
Keralam

സാഹിത്യകാരി സാറാ തോമസ്‌ അന്തരിച്ചു

More
More
Web Desk 2 days ago
Keralam

മധു വധക്കേസില്‍ അന്തിമ വിധി ഏപ്രില്‍ നാലിന്

More
More