പഞ്ചാബ് കോൺ​ഗ്രസിൽ അമരീന്ദർ-സിദ്ദു പോര് രൂക്ഷം; പ്രശ്ന പരിഹാര ചർച്ച ഇന്ന് ഡൽഹിയിൽ

പഞ്ചാബ് കോൺ​ഗ്രസിലെ ആഭ്യന്തര കലഹം പരി​​ഹരിക്കുന്നതിനായി രൂപീകരിച്ച കമ്മിറ്റിയുമായി മുഖ്യന്ത്രി അമരീന്ദർ സിം​ഗ് ഇന്ന് ഡൽഹിയിൽ ചർച്ച നടത്തും. അമരീന്ദർ സിം​ഗിനെതിരെ  നവജ്യോത് സിം​ഗ് സിദ്ദുവിന്റെ നേതൃത്തിലുള്ള വിമത നീക്കം ശക്തമായതിനെ തുടർന്നാണ് പ്രശ്ന പരിഹാരത്തിന് മല്ലികാർജ്ജുന കാർ​ഗെയുടെ നേതൃത്തിൽ മൂന്നം​ഗ കമ്മിറ്റി സോണിയാ​ഗാന്ധി രൂപീകരിച്ചത്. അടുത്ത വർഷം നടക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ അമരീന്ദർ സിം​ഗിന്റെ നേതൃത്വത്തിൽ ജയിക്കാനാവില്ലെന്ന് വിമത നേതാക്കൾ സോണിയയെ അറിയിച്ചിരുന്നു. 

സർക്കാറിൽ ദളിതരുടെ പ്രാതിനിധ്യമില്ലാത്തതും, താഴെ തട്ടിലുള്ള പ്രവർത്തകരുമായി അമരീന്ദർ സിം​ഗിന് ബന്ധമില്ലാത്തതും തെരഞ്ഞെടുപ്പിൽ തിരിച്ചടിയാകുമെന്നാണ് സിദ്ദുവിനെ അനുകൂലിക്കുന്ന വിഭാ​ഗത്തിന്റെ ആരോപണം. 2015- ൽ ഗുരു ഗ്രന്ഥ് സാഹിബിനെ അപകീർത്തിപ്പെടുത്തിയവർക്കെതിരെ നടപടി എടുക്കാത്തത് തെരഞ്ഞെടുപ്പിൽ പ്രതിഫലിക്കുമെന്ന് ഒരു വിഭാ​ഗം കോൺ​ഗ്രസ് നേതാക്കൾ ഹൈക്കമാന്റിനെ അറിയിച്ചിരുന്നു. നാല് വർഷമായിട്ടും സർക്കാറിന് വാ​ഗ്ദാനങ്ങൾ പാലിക്കാനാകാത്തതിൽ കോൺ​ഗ്രസ് എംഎൽഎമാർക്കും പ്രതിഷേധമുണ്ട്.  

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഒരാഴ്ചയായി മല്ലികാർജ്ജുന കാർ​ഗെയുടെ നേതൃത്വത്തിലുള്ള കമ്മിറ്റി സംസ്ഥാന നേതാക്കളുമായി കൂടിക്കാഴ്ച നടത്തുന്നുണ്ട്. കഴിഞ്ഞ ദിവസം സിദ്ദുവുമായി കമ്മിറ്റി ചർച്ച നടത്തിയിരുന്നു. 2017 ൽ കോൺ​ഗ്രസ് അധികാരത്തിൽ എത്തിയതു മുതലാണ് അമരീന്ദർ-സിദ്ദു പോര് ആരംഭിച്ചത്.  ഗുരു ഗ്രന്ഥ് സാഹിബ് അപകീർത്തിപ്പെടുത്തൽ കേസിലെ പ്രത്യേക അന്വേഷണ സംഘത്തിന്റെ റിപ്പോർട്ട് റദ്ദാക്കിയ ഹൈക്കോടതി ഉത്തരവിനെച്ചൊല്ലിയാണ് കലഹം  ഏറ്റവും ഒടുവിൽ  രൂക്ഷമായത്.

Contact the author

Web Desk

Recent Posts

National Desk 14 hours ago
National

ഇത്തവണ ബിജെപി 150 സീറ്റുകളിലൊതുങ്ങും- രാഹുല്‍ ഗാന്ധി

More
More
National Desk 19 hours ago
National

വീണ്ടും മോദി അധികാരത്തില്‍ വന്നാല്‍ എല്ലാ സംസ്ഥാനങ്ങളിലും മണിപ്പൂര്‍ ആവര്‍ത്തിക്കും- പരകാര പ്രഭാകര്‍

More
More
Web Desk 20 hours ago
National

'ഇതാണ് ഞങ്ങളുടെ രാഷ്ട്രീയം' ; വയനാട്ടില്‍ ഐഎന്‍എല്ലിന്റെ പച്ചക്കൊടി ഉയര്‍ത്തി ബൃന്ദാ കാരാട്ട്

More
More
National Desk 1 day ago
National

സന്യാസം സ്വീകരിക്കാൻ 200 കോടിയുടെ സ്വത്ത് ദാനം ചെയ്ത് ഗുജറാത്തി ദമ്പതികള്‍

More
More
National Desk 1 day ago
National

നരേന്ദ്രമോദി ബിജെപിക്ക് ബാധ്യതയാണ്- സുബ്രമണ്യന്‍ സ്വാമി

More
More
National Desk 2 days ago
National

ജുഡീഷ്യറിയുടെ വിശ്വാസ്യത തകര്‍ക്കാന്‍ നിക്ഷിപ്ത താല്‍പ്പര്യക്കാര്‍ ശ്രമിക്കുന്നു; ചീഫ് ജസ്റ്റിസിന് മുന്‍ ജഡ്ജിമാരുടെ കത്ത്‌

More
More