ന്യൂനപക്ഷ സ്കോളർഷിപ്പ്: മുഖ്യമന്ത്രി വിളിച്ച സർവകക്ഷി യോ​ഗം ഇന്ന്

തിരുവനന്തപുരം: ന്യൂനപക്ഷ വിഭാഗങ്ങളുടെ സ്‌കോളര്‍ഷിപ്പിൽ  80:20 അനുപാതം റദ്ദാക്കിയ ഹൈക്കോടതി വിധി സംബന്ധിച്ച് ചർച്ച ചെയ്യാൻ മുഖ്യമന്ത്രി വിളിച്ച സര്‍വകക്ഷി യോഗം യോ​ഗം ഇന്ന്.  വൈകീട്ട് 3.30ന് വീഡിയോ കോണ്‍ഫറന്‍സ് വഴിയാണ് യോഗം ചേരുക. അം​ഗീകൃത രാഷ്ട്രീയ പാർട്ടികളുടെ പ്രതിനിധികൾ യോ​ഗത്തിൽ പങ്കെടുക്കും. 

ഹൈക്കോടതി വിധിക്കെതിരെ അപ്പീൽ നൽകണമെന്ന് മുസ്ലീം ലീ​ഗ് അടക്കമുള്ള സംഘടനകൾ ആവശ്യപ്പെട്ടിട്ടുണ്ട്. ഇക്കാര്യം ആവശ്യപ്പെട്ട് മുസ്ലീം സംഘടനാ നേതാക്കള്‍ കഴിഞ്ഞ ദിവസം മുഖ്യമന്ത്രിക്ക് കത്തയച്ചിരുന്നു. അതേസമയം, ഈ വിഷയത്തിൽ അഭിപ്രായ ഐക്യമില്ലാത്തത് യുഡിഎഫിനെ കുഴക്കുന്നുണ്ട്. വിധി പി. ജെ ജോസഫ് സ്വാ​ഗതം ചെയ്തിട്ടുണ്ട്.  ഈ അഭിപ്രായക്കാരാണ് ഭൂരിപക്ഷം ക്രൈസ്തവ സംഘടനകളും. വിധി പഠിച്ച ശേഷം അഭിപ്രായം പറയാമെന്ന് മുഖ്യമന്ത്രി നേരത്തെ വ്യക്തമാക്കിയിരുന്നു. സിപിഎമ്മും വിധി സംബന്ധിച്ച് കൃത്യമായ നിലപാട് ഇതുവരെ എടുത്തിട്ടില്ല. അതു കൊണ്ട് തന്നെ ഇന്ന് നടക്കുന്ന സർവകക്ഷി യോ​ഗം നിർണായകമാണ്.  വിധി സംബന്ധിച്ച് ചർച്ച ചെയ്യാൻ സർവകക്ഷിയോ​ഗം വിളിക്കണമെന്ന് പ്രതിപക്ഷ പാർട്ടികൾ ആവശ്യപ്പെട്ടിട്ടുണ്ടായില്ല.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ന്യൂനപക്ഷ വിദ്യാഭ്യാസ സ്‌കോളര്‍ഷിപ്പുകള്‍ ജനസംഖ്യാനുപാതികമായി വിതരണം ചെയ്യണമെന്നതായിരുന്നു ഹൈക്കോടതി ഉത്തരവ്. സംസ്ഥാന സർക്കാറിന്റെ ന്യൂനപക്ഷ സ്കോളർഷിപ്പുകളിൽ  80 ശതമാനം മുസ്ലീം ന്യൂനപക്ഷ വിഭാഗങ്ങൾക്കും 20 ശതമാനം പിന്നാക്ക ക്രൈസ്തവ വിഭാഗങ്ങൾക്കും നിശ്ചയിച്ചുളള 2015-ലെ ഉത്തരവാണ് ഹൈക്കോടതി റദ്ദാക്കിയത്.  ചീഫ്  ജസ്റ്റീസ് അധ്യക്ഷനായ ബെഞ്ചാണ് ഇതുസംബന്ധിച്ച് വിധി പ്രസ്താവിച്ചത്.  സർക്കാർ  ഉത്തരവ് വിവേചനപരവും ഭരണഘടനാ വിരുദ്ധവുമാണെന്ന് കണ്ടെത്തിയാണ് നടപടി. 

Contact the author

Web Desk

Recent Posts

Web Desk 7 hours ago
Keralam

പിണറായി ഒരു സംഘി മുഖ്യമന്ത്രിയാണോയെന്ന് കമ്മ്യൂണിസ്റ്റുകാർക്ക് തന്നെ സംശയമാണ് - കെ മുരളീധരന്‍

More
More
Web Desk 1 day ago
Keralam

സിപിഎമ്മല്ല, കോണ്‍ഗ്രസാണ് ജയിക്കേണ്ടത്- നാസര്‍ ഫൈസി കൂടത്തായി

More
More
Web Desk 1 day ago
Keralam

മോദിയെന്ന വൈറസിനെ രാജ്യത്ത് നിന്ന് അടിയന്തരമായി നീക്കം ചെയ്യണം- പ്രകാശ്‌ രാജ്

More
More
Web Desk 1 day ago
Keralam

രാഹുല്‍ ഗാന്ധിക്കെതിരായ അധിക്ഷേപ പരാമര്‍ശം; പി വി അന്‍വറിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി കോണ്‍ഗ്രസ്

More
More
Web Desk 2 days ago
Keralam

'24 മണിക്കൂറിനുളളില്‍ വാര്‍ത്താസമ്മേളനം വിളിച്ച് മാപ്പുപറയണം'; കെ കെ ശൈലജയ്ക്ക് വക്കീല്‍ നോട്ടീസയച്ച് ഷാഫി പറമ്പില്‍

More
More
Web Desk 3 days ago
Keralam

പ്രശ്‌നങ്ങള്‍ തുറന്നുപറയുന്നവരെ സഖാവാക്കുന്നു- മുസ്ലീം ലീഗിനെതിരെ ഉമര്‍ ഫൈസി മുക്കം

More
More