തിരുവനന്തപുരം: ബിജെപി അധ്യക്ഷന്‍ കെ സുരേന്ദ്രനെ പരിഹസിച്ച് നടന് ഹരീഷ് പേരടി. സികെ ജാനുവിന് എന്‍ഡിഎ സ്ഥാനാര്ത്ഥിയാകുവാനായി 10 ലക്ഷം രൂപ നല്‍കിയെന്ന ആരോപണത്തില്‍ കുടുങ്ങിയിരിക്കുകയാണ് ബിജെപിയും കെ സുരേന്ദ്രനും. ജെആര്‍പി ട്രഷറര്‍ പ്രസീതയും കെ സുരേന്ദ്രനും തമ്മിലുളള ഫോണ്‍ സംഭാഷണം പുറത്തുവന്നതിനുപിന്നാലെയാണ് പരിഹാസവുമായി ഹരീഷ് പേരടി രംഗത്തെത്തിയത്. ഒരു പാവപ്പെട്ട ദളിത് സ്ത്രീയുടെ കടബാധ്യതകള്‍ തീര്‍ക്കാന്‍ വേണ്ടി സഹായിക്കാന്‍ ശ്രമിക്കുകയും അവരുടെ സാമൂഹ്യ സാമ്പത്തിക നിലവാരം ഉയര്‍ത്താന്‍ ശ്രമിച്ചതുമാണോ ഞങ്ങളുടെ ജി ചെയ്ത തെറ്റെന്ന് ഹരീഷ് പേരടി ചോദിക്കുന്നു. ലക്ഷദ്വീപില്‍ വികസനം നടത്താന്‍ കഷ്ടപ്പെടുമ്പോഴാണ് രാജ്യദ്രോഹികള്‍ കുഴല്‍പ്പണ വാര്‍ത്തയുമായി ഇറങ്ങിയിരിക്കുന്നതെന്നും ഹരീഷ് പേരടി പറഞ്ഞു.
ഹരീഷ് പേരടിയുടെ പോസ്റ്റിന്റെ പൂര്‍ണ രൂപം
ഒരു പാവപ്പെട്ട ദളിത് സ്ത്രിയുടെ കടബാദ്ധ്യതകൾ തീർക്കാൻ വേണ്ടി സഹായിക്കാൻ ശ്രമിക്കുകയും അവരുടെ സാമൂഹ്യ സാമ്പത്തിക നിലവാരം ഉയർത്താൻ ശ്രമിച്ചതുമാണോ ഞങ്ങളുടെ ജി ചെയ്ത തെറ്റ്...7ന് ദേശീയ നേതാവ് വരുന്നതിനുമുമ്പ് 6 ന് കാശായി കൈയ്യിൽ കൊടുക്കാം എന്ന് വാക്ക് പറഞ്ഞതാണോ ഞങ്ങളുടെ ജിയുടെ തെറ്റ് ...വാക്കാണ് വലുത് എന്ന് നമുക്ക് എല്ലാവർക്കുമറിയാവുന്നതല്ലെ?..ഇതു കൊണ്ടാണ് നിങ്ങളോട് പാക്കിസ്ഥാനിലേക്ക് പോകാൻ ഞങ്ങൾ ഇടക്കിടെ പറഞ്ഞുകൊണ്ടിരിക്കുന്നത്..നിങ്ങളില്ലാത്ത ഈ രാജ്യത്ത് ഞങ്ങൾക്ക് ഹെലികോപ്റ്റർ ഇല്ലാതെ തന്നെ പാവപ്പെട്ടവർക്ക് കാശുക്കൊടുത്ത് സഹായിക്കാൻ പറ്റും..ലക്ഷദീപിൽ വികസനം നടത്താൻ വേണ്ടി കഷ്ടപ്പെടുന്നതിനിടയിലാണ് രാജ്യദ്രോഹികൾ പുതിയ കുഴൽപണ വാർത്തയുമായി ഇറങ്ങിയിരിക്കുന്നത്..നല്ലത് ആര് ചെയ്താലും നല്ലതാണെന്ന് പറയാൻ പറ്റണം..അതിനൊക്കെ രാജ്യ സ്നേഹം വേണടോ..രാജ്യസ്നേഹം..
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക