ട്രംപിന് പിന്നാലെ ജോ ബൈഡനും; 59 ചൈനീസ് ആപ്പുകള്‍ക്ക് വിലക്കേര്‍പ്പെടുത്തി അമേരിക്ക

വാഷിംഗ്‌ടണ്‍: സുരക്ഷാ പ്രശ്നങ്ങള്‍ വിലയിരുത്തി 59 ചൈനീസ് ആപ്പുകള്‍ക്ക് വിലക്കേര്‍പ്പെടുത്തി അമേരിക്കന്‍ പ്രസിഡന്‍റ് ജോ ബൈഡന്‍. ചൈനീസ്‌ സര്‍ക്കാരുമായി അടുത്ത ബന്ധം പുലര്‍ത്തുന്ന കമ്പനികള്‍ക്കാണ് അമേരിക്ക വിലക്ക് ഏര്‍പ്പെടുത്തിയിരിക്കുന്നത്. സുരക്ഷാ പ്രശ്നങ്ങള്‍ മുന്‍നിര്‍ത്തിയാണ് വിലക്ക് ഏര്‍പ്പെടുത്തുന്നതെന്നാണ് ഔദ്യോഗിക വൃത്തങ്ങള്‍ അറിയിക്കുന്നത്. ആഗസ്റ്റ്‌ 2 മുതല്‍ പുതിയ തീരുമാനം നിലവില്‍ വരും. 

അമേരിക്കയുടെ പുതിയ തീരുമാനത്തോട് ചൈന ഇതുവരെ പ്രതികരിച്ചിട്ടില്ല. സുരക്ഷക്ക് വെല്ലുവിളി ഉയര്‍ത്തുന്ന 31 ചൈനീസ്‌ ആപ്പുകള്‍ക്ക് നിരോധനമേര്‍പ്പെടുത്താനാണ് ആദ്യം തീരുമാനമായത്. എന്നാല്‍ സമാന രീതിയില്‍ പ്രവര്‍ത്തിക്കുന്ന ആപ്പുകള്‍ക്ക് നിരോധനമേര്‍പ്പെടുത്തണമെന്ന്  ബൈഡന്‍ അറിയിക്കുകയായിരുന്നു.  

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ട്രംപിന്‍റെ ഭരണകാലത്ത് പ്രമുഖ ടെലികോം നിർമാണ സാങ്കേതിക സ്ഥാപനങ്ങളായ ചൈന മൊബൈൽ, ചൈന ടെലികോം, വീഡിയോ നിരീക്ഷണ സ്ഥാപനമായ ഹിക്വിഷൻ, ചൈന റെയിൽ‌വേ കൺസ്ട്രക്ഷൻ കോർപ്പറേഷൻ എന്നിവക്ക് നിരോധനം ഏര്‍പ്പെടുത്തിയിരുന്നു. ട്രംപിന്‍റെ കാലഘട്ടങ്ങളിലുണ്ടായ പ്രക്ഷോഭത്തെത്തുടർന്ന് ചൈനയുമായി കൂടുതൽ നയതന്ത്ര നിലപാട് സ്വീകരിക്കുമെന്ന് ബൈഡൻ ഭരണകൂടം ഉറപ്പ് നൽകിയിട്ടുണ്ടെങ്കിലും പ്രതിരോധവും സാങ്കേതികവിദ്യയും ഉൾപ്പെടെ നിരവധി വിഷയങ്ങളിൽ കർശനമായ നിലപാട് പാലിക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി.

Contact the author

Web Desk

Recent Posts

International

ചരിത്രത്തിലാദ്യമായി മിസ് യൂണിവേഴ്‌സ് മത്സരത്തില്‍ പങ്കെടുക്കാൻ അനുമതി നൽകി സൗദി അറേബ്യ

More
More
International

യുഎസിൽ ചരക്കുകപ്പലിടിച്ച് കൂറ്റന്‍ പാലം തകര്‍ന്നു

More
More
International

യുഎന്‍ രക്ഷാസമിതി ഗാസ വെടിനിര്‍ത്തല്‍ പ്രമേയം പാസാക്കി; അമേരിക്ക വിട്ടുനിന്നു

More
More
International

റിയാദില്‍ ലോകത്തിലെ ആദ്യ 'ഡ്രാഗണ്‍ ബാള്‍ തീം പാര്‍ക്ക്' ഒരുങ്ങുന്നു

More
More
International

ഈ ബീച്ചുകളില്‍ നിന്നും കല്ല് പെറുക്കിയാല്‍ രണ്ട് ലക്ഷം പിഴ

More
More
International

മോസ്കോയിൽ ഭീകരാക്രമണം: 60 പേർ കൊല്ലപ്പെട്ടു, 145 പേര്‍ക്ക് പരിക്ക്

More
More