കൊറോണ വന്നത് വുഹാനില്‍ നിന്ന്, ചൈനയ്‌ക്കെതിരെ പിഴ ചുമത്തണം- ഡൊണാള്‍ഡ് ട്രംപ്‌

വാഷിംഗ്ടണ്‍: കൊറോണ വൈറസ് ചൈനയിലെ വുഹാന്‍ ലാബില്‍ നിന്ന് വന്നതുതന്നെയാണെന്ന് ആവര്‍ത്തിച്ച് മുന്‍ അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍. കൊവിഡ് ചൈനയില്‍ നിന്ന് വന്നതാണെന്ന് താന്‍ പറഞ്ഞത് ശരിയാണെന്ന് ശത്രുക്കള്‍ വരെ അംഗീകരിച്ചുതുടങ്ങി. ലാബില്‍ നിന്ന് പടര്‍ന്ന രോഗം മൂലം ലോകത്ത് ലക്ഷക്കണക്കിന് ജനങ്ങള്‍ക്കാണ് ജീവന്‍ നഷ്ടമായത്. ചൈന അവരുടെ മരണങ്ങള്‍ക്ക് മറുപടി പറയണമെന്നും ചൈനയ്‌ക്കെതിരെ പിഴ ചുമത്തണമെന്നും ഡൊണാള്‍ഡ് ട്രംപ് പറഞ്ഞു.

കൊറോണ വൈറസ് വുഹാനിലെ ലാബില്‍ നിന്ന് പടര്‍ന്നതാണെന്ന വാദം തളളിക്കളയാനാവില്ലെന്ന അമേരിക്കയിലെ ഉന്നത ആരോഗ്യ ഉപദേഷ്ടാവ് ആന്റണി ഫൗസിയുടെ ഇമെയില്‍ സന്ദേശമാണ് പുതിയ വിവാദങ്ങള്‍ക്കു കാരണമായത്. ഇതോടെ താന്‍ മുന്‍പ് പറഞ്ഞ വാദം ശരിയായിരുന്നുവെന്ന അവകാശവാദവുമായി ട്രംപ് രംഗത്തെത്തുകയായിരുന്നു.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൊണാള്‍ഡ് ട്രംപ് അമേരിക്കന്‍ പ്രസിഡന്റായിരുന്ന സമയത്തും കൊറോണ ചൈനയില്‍ നിന്ന് പടര്‍ന്നതാണെന്ന് വാദിച്ചിരുന്നു. കൊറോണ വൈറസിനെ ചൈനീസ് വൈറസ് എന്നായിരുന്നു ട്രംപ് വിളിച്ചത്. ഇത് ചൈനയും അമേരിക്കയും തമ്മില്‍ വാക്‌പോരുകള്‍ക്കും കാരണമായിരുന്നു.

കൊവിഡ് പടര്‍ന്നത് വുഹാനില്‍ നിന്നാണെന്ന വാദം ലോകാരോഗ്യസംഘടന തളളിയിരുന്നു. വവ്വാലുകളില്‍ നിന്നോ ശീതീകരിച്ച ഭക്ഷ്യവസ്തുക്കളില്‍ നിന്നോ ആയിരിക്കാം രോഗം പടരുന്നത് എന്നായിരുന്നു ലോകാരോഗ്യസംഘടനയുടെ വിലയിരുത്തല്‍.

Contact the author

International Desk

Recent Posts

Web Desk 2 months ago
Coronavirus

ഇന്ത്യയില്‍ കൊവിഡ്‌ നാലാം തരംഗമില്ല- ഐ സി എം ആര്‍

More
More
National Desk 3 months ago
Coronavirus

ഒടുവില്‍ കൊവിഡ് കോളര്‍ടൂണ്‍ അവസാനിപ്പിക്കാനൊരുങ്ങി സര്‍ക്കാര്‍

More
More
Web Desk 5 months ago
Coronavirus

ഒമൈക്രോണ്‍: അവശ്യമെങ്കില്‍ സാമൂഹിക അടുക്കള വീണ്ടും തുറക്കാം - മുഖ്യമന്ത്രി

More
More
Web Desk 5 months ago
Coronavirus

രാജ്യത്ത് ഒമൈക്രോണ്‍ സാമൂഹ്യവ്യാപന ഘട്ടത്തില്‍; സംസ്ഥാനത്ത് കൺട്രോൾ റൂമുകൾ ശക്തിപ്പെടുത്തി; ആശങ്ക വേണ്ടെന്ന് മന്ത്രി വീണ

More
More
Web Desk 5 months ago
Coronavirus

കൊവിഡ്‌ 1,2,3 കാറ്റഗറിയില്‍ പെട്ട ജില്ലകളിലെ നിയന്ത്രണങ്ങള്‍ ഇങ്ങനെ

More
More
Web Desk 5 months ago
Coronavirus

18 വയസിന് മുകളിലുള്ള 100 ശതമാനം പേർക്കും ആദ്യ ഡോസ് കൊവിഡ് വാക്സിൻ നൽകി- മന്ത്രി വീണ

More
More