ഡല്‍ഹി: ഇന്ത്യയില്‍ ആദ്യമായി കണ്ടെത്തിയ ഡെല്‍ട്ട വകഭേദമാണ് രണ്ടാം തരംഗം രൂക്ഷമാക്കിയതെന്ന് പഠനം. ബി.1.617 അഥവാ ഡെല്‍ട്ട വകഭേദം യുകെ വകഭേദത്തേക്കാള്‍ അതിവ്യാപന ശേഷിയുളളതാണെന്നും പഠനത്തില്‍ പറയുന്നു. രാജ്യത്ത് പടര്‍ന്നുകൊണ്ടിരിക്കുന്ന കൊവിഡിന്റെ രണ്ടാം തരംഗത്തിന്റെ കാരണം കണ്ടെത്തുന്നതിനായി ഇന്ത്യന്‍ സാര്‍സ് കോവ് 2 ജീനോമിക് കണ്‍സോര്‍ഷ്യവും നാഷണല്‍ ഡിസീസ് കണ്ട്രോള്‍ സെന്ററും ചേര്‍ന്ന് നടത്തിയ പഠനത്തിലാണ് ഡെല്‍ട്ട വകഭേദമാണ് രോഗവ്യാപനം രൂക്ഷമാക്കുന്നതെന്ന് കണ്ടെത്തിയത്.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
യുകെ വകഭേദമായ ആല്‍ഫയേക്കാള്‍ 50 ശതമാനം കൂടുതല്‍ വ്യാപനശേഷി ഡെല്‍ട്ട വകഭേദത്തിനുണ്ടെന്നാണ് റിപ്പോര്‍ട്ട്. രാജ്യത്തെ മിക്ക സംസ്ഥാനങ്ങളിലും ഡെല്‍ട്ട വകഭേദത്തിന്റെ സാന്നിദ്ധ്യം കണ്ടെത്തിയിട്ടുണ്ട്. ഡല്‍ഹി, ആന്ധ്രപ്രദേശ്, ഗുജറാത്ത്, ഒഡീഷ, തെലങ്കാന എന്നീ സംസ്ഥാനങ്ങളിലാണ് കടുത്ത രോഗവ്യാപനമുണ്ടായത്. വാക്‌സിന്‍ എടുത്തതിനുശേഷവും ഡെല്‍ട്ട വകഭേദം ബാധിക്കാനുളള സാധ്യതയുണ്ട്. എന്നാല്‍ യുകെ വകഭേദം വാക്‌സിന്‍ സ്വീകരിച്ചവരില്‍ പിന്നീട് രോഗം സ്ഥിരീകരിക്കുന്നത് കുറവാണ്. രാജ്യത്ത് മരണങ്ങള്‍ കൂടാന്‍ ഡെല്‍ട്ട വകഭേദമാണ് കാരണമെന്ന് കണ്ടെത്തിയിട്ടില്ലെന്നും പഠനം ചൂണ്ടിക്കാട്ടുന്നു.