കൊടകര കുഴല്‍പ്പണ കേസന്വേഷണം സുരേഷ് ഗോപിയിലേക്ക്

തൃശൂര്‍: കൊടകര കുഴല്‍പ്പണ കേസില്‍ നടനും, ബിജെപി എംപിയുമായ സുരേഷ് ഗോപിയുടെ മൊഴിയെടുക്കും. തെരഞ്ഞെടുപ്പ് ഫണ്ടിനെ കുറിച്ചുള്ള വിവരങ്ങള്‍ അന്വേഷിക്കാനാണ് മൊഴിയെടുക്കുന്നത്. സുരേഷ് ഗോപിയുടെ തെരഞ്ഞെടുപ്പ് ഓഫീസില്‍ പരാതിക്കാരനായ ധര്‍മരാജനും സംഘവും എത്തിയിരുന്നു. തൃശ്ശൂരിലേക്ക് തെരഞ്ഞെടുപ്പ് ഫണ്ടായി എത്ര പണം വന്നിട്ടുണ്ട്, അവ എങ്ങനെയൊക്കെ വിനിയോഗിച്ചു എന്നെല്ലാം അന്വേഷണ സംഘം ഇന്ന് ചോദിച്ചറിയും. 

ബിജെപിയുടെ സംസ്ഥാന അദ്ധ്യക്ഷന്‍ കെ. സുരേന്ദ്രന്‍റെ സെക്രട്ടറിയായ ദിപിനെ ഇന്ന് അന്വേഷണസംഘം ചോദ്യം ചെയ്യും. കൊടകര കുഴല്‍പ്പണ കേസില്‍ ഇഡിയും അന്വേഷണം ആരംഭിച്ചിട്ടുണ്ട്. പോലീസിന്‍റെ എഫ്ഐആര്‍ ഇഡി പരിശോധിച്ചിരുന്നു. ബിജെപി നേതാക്കൾ സംശയത്തിലുള്ള  കൊടകര കുഴൽപ്പണ കേസിൽ എൻഫോഴ്സ്മെന്‍റ്  അന്വേഷണം നടത്താതിരുന്നത് വലിയ വിമർശനങ്ങൾക്ക് വഴിവെച്ചിരുന്നു.

നിലവില്‍ കുഴല്‍പ്പണ കേസിന് വിദേശ ബന്ധമുള്ളതായി കണ്ടെത്താന്‍ സാധിച്ചിട്ടില്ല. അതുകൊണ്ട് തന്നെ ഈ കേസ് തങ്ങളുടെ അന്വേഷണ പരിതിയില്‍ വരുമോയെന്നുള്ള പ്രാഥമിക പരിശോധന ഈഡി ആരംഭിച്ചിട്ടുണ്ട്‌. ഇപ്പോഴത്തെ പൊലീസ് അന്വേഷണം കാര്യക്ഷമാണെന്നും ഈഡി വ്യക്തമാക്കുന്നുണ്ട്.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

Contact the author

Web Desk

Recent Posts

Web Desk 12 hours ago
Keralam

നിമിഷപ്രിയയുടെ മോചന ചര്‍ച്ചയ്ക്കായി അമ്മ പ്രേമകുമാരി യെമനിലേക്ക്

More
More
Web Desk 1 day ago
Keralam

'സര്‍വ്വേകള്‍ എന്ന പേരില്‍ വരുന്നത് പെയ്ഡ് ന്യൂസ്'; തട്ടിക്കൂട്ടിയ കണക്കുകളെന്ന് മുഖ്യമന്ത്രി

More
More
Web Desk 2 days ago
Keralam

നല്ല കമ്മ്യൂണിസ്റ്റുകാര്‍ യുഡിഎഫിന് വോട്ടുചെയ്യും- വി ഡി സതീശന്‍

More
More
Web Desk 2 days ago
Keralam

'കെ കെ ശൈലജയ്‌ക്കൊപ്പം'; ഷാഫി പറമ്പിലിനെതിരായ എല്‍ഡിഎഫ് ആരോപണം അസംബന്ധം- കെ കെ രമ

More
More
Web Desk 3 days ago
Keralam

സൈബര്‍ ആക്രമണം; ഷാഫി പറമ്പിലിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി കെ കെ ശൈലജ

More
More
Web Desk 3 days ago
Keralam

സിവില്‍ സര്‍വ്വീസ് ഫലം പ്രഖ്യാപിച്ചു; 4-ാം റാങ്ക് മലയാളിയായ സിദ്ധാര്‍ത്ഥ് രാംകുമാറിന്

More
More