ഇവാൻ വുക്ക്മാനോവിക്ക് കേരളാ ബ്ലാസ്റ്റേഴ്സിന്റെ പുതിയ പരിശീലകനാകും

ISL
Web Desk 2 years ago

ഇവാൻ വുക്ക്മാനോവിക്ക് കേരളാ ബ്ലാസ്റ്റേഴ്സിന്റെ പുതിയ പരിശീലകനാകും. സെർബിൻ സ്വദേശിയാണ് വുക്ക്മാനോവിക്ക്. നിയമനം കേരളാ ബ്ലാസ്റ്റേഴ്സ് ഉടൻ ഔദ്യോ​ഗികമായി പ്രഖ്യാപിക്കും.  43 കാരനായ വുക്ക്മാനോവിക്ക് 6 വർഷം മുമ്പ് ബൽജിയം ക്ലബായ സ്റ്റാൻഡേർഡ് ലീജിൽ സഹ പരിശീലകനായാണ് കോച്ചിം​ഗ് കരിയർ ആരംഭിച്ചത്. സൈപ്രസ് ഫസ്റ്റ് ലീ​ഗിൽ കളിക്കുന്ന ടീമായ അപ്പോളോൻ ലിംസലിനെയാണ് വുക്ക്മാനോവിക്ക് അവസാനമായി പരിശീലിപ്പിച്ചത്. വുക്ക്മാനോവിക്കിന്റെ കീഴിൽ 4 മത്സരങ്ങളി‍ൽ നിന്ന് ഒരു ജയം മാത്രമാണ് ടീമിന് നേടാനായയത്. സ്ലോവാക്ക് സൂപ്പർ ലീ​ഗിലെ ടീമായ സ്ലോവൻ ബ്രാറ്റിസ്ലാവയെയും വുക്ക്മാനോവിക്ക് പരിശീലിപ്പിച്ചിട്ടുണ്ട്.

പ്രതിരോധ നിരക്കാരനായ  വുക്ക്മാനോവിക്ക്   യുഗോസ്ലാവിയ അണ്ടർ 21 ദേശീയ ടീമിൽ കളിച്ചിട്ടുണ്ട്. സെർബിയൻ ക്ലബ് എഫ് കെ സ്ലൊബോഡ യൂസൈസ് ക്ലബിലാണ് കരിയർ ആരംഭിച്ചത്.    വുക്കോമാനോവിക്ക് പിന്നീട് ഒബിലിക്കായി കളിച്ചു.   വുക്കമാനോവിക്ക് 2011 ൽ 34 ആം വയസ്സിൽ പ്രൊഫഷണൽ ഫുട്ബോളിൽ നിന്ന് വിരമിച്ചു. 

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

കിബു വിക്കൂനക്ക് പകരക്കാരനായാണ് വുക്ക്മാനോവിക്കിനെ പരിശീലകനായി നിയമിച്ചത്. ടീമിന്റെ മോശം പ്രകടനത്തെ തുടർന്ന് വിക്കൂന സ്ഥാനം ഒഴി‍ഞ്ഞിരുന്നു. വിക്കൂനയുടെ കീഴിൽ കഴിഞ്ഞ സീസണിൽ ലീ​ഗിൽ. 10 സ്ഥാനത്തായിരുന്നു ബ്ലാസ്റ്റേഴ്സ്. 20 കളികളിൽ 3 എണ്ണത്തിൽ മാത്രമാണ് ടീമിന് ജയിക്കാനായത്. 8 കളികൾ സമനിലയിലായപ്പോൾ 9 കളികൾ തോറ്റു. ലീ​ഗിൽ ആകെ 11 ടീമുകളാണ് ഉണ്ടായിരുന്നത്.  ടീമിന്റെ മറ്റ് കോച്ചിം​ഗ് സ്റ്റാഫിനെയും മാറ്റാൻ സാധ്യതയുണ്ട്. ഇത് സംബന്ധിച്ച് ടീം അന്തിമ തീരുമാനത്തിലെത്തിട്ടില്ല. 

Contact the author

Web Desk

Recent Posts

Sports Desk 2 years ago
ISL

കേരളാ ബ്ലാസ്റ്റേഴ്സ് ടീം ഈ സീസണിലെ ആദ്യ വിദേശതാരത്തെ പ്രഖ്യാപിച്ചു

More
More
Sports Desk 2 years ago
ISL

കേരളാ ബ്ലാസ്റ്റേഴ്സ് മുഴുവൻ വിദേശ താരങ്ങളെയും ഒഴിവാക്കി

More
More
Web Desk 3 years ago
ISL

ഐഎസ്എൽ ഫുട്ബോളിൽ ഇന്ന് കേരള ബ്ലാസ്റ്റേഴ്സ് ​ഗോവ എഫ് സിയെ നേരിടും

More
More
Web Desk 3 years ago
ISL

അവസാന നിമിഷം ​സമനില ​ഗോൾ വഴങ്ങി ബ്ലാസ്റ്റേഴ്സ് ജയം കൈവിട്ടു

More
More
Web Desk 3 years ago
ISL

എടികെ മോഹൻബാ​ഗാൻ, നോർത്ത് ഈസ്റ്റിനെ തകർത്ത് ലീ​ഗിൽ വീണ്ടും ഒന്നാം സ്ഥാനത്ത്

More
More
Web Desk 3 years ago
ISL

ജയമില്ലാതെ ബ്ലാസ്റ്റേഴ്സ്; ദുർബലരായ ഈസ്റ്റ് ബം​ഗാളിനോട് സമനില

More
More