പുതിയ നേതാക്കളെ കൈപിടിച്ചുയര്‍ത്തും; പഴയവര്‍ അനുഗ്രഹിക്കണം - വി ഡി സതീശന്‍

തിരുവനന്തപുരം: കോണ്‍ഗ്രസിലെ പുതിയ തലമുറനേതാക്കളിലാണ് തന്‍റെ പ്രതീക്ഷയെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ പറഞ്ഞു.അവര്‍ നേതൃത്വത്തിലേക്ക് വരണം. ''പുതുതലമുറ നേതാക്കള്‍ക്ക് ജനങ്ങള്‍ക്കിടയില്‍ വലിയ അംഗീകാരമുണ്ട്. ജനങ്ങള്‍ക്ക് പ്രതീക്ഷയുള്ള അവരില്‍ തന്നെയാണ് എന്റെയും പ്രതീക്ഷ"- വിഡി സതീശന്‍ മാതൃഭൂമിക്ക് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു. എന്നാല്‍ പഴയ തലമുറയെ പൂര്‍ണ്ണമായും മാറ്റിനിര്‍ത്തിക്കൊണ്ട് പാര്‍ട്ടിക്കകത്തൊരു തലമുറമാറ്റം അസാധ്യമാണെന്നും വിഡി സതീശന്‍ പറഞ്ഞു. കഴിഞ്ഞ കാലത്ത് രണ്ടാംനിരയിലും മൂന്നാംനിരയിലും നിന്നിരുന്ന നേതാക്കള്‍ നേതൃത്വത്തിലേക്ക് ഉയര്‍ന്നുവരണം. ഉയര്‍ന്നുവരും. ആര്‍ക്കും ഒരു സംശയവും വേണ്ട.

പുതുതലമുറ നേതാക്കന്മാരെ ജനങ്ങള്‍ ഇഷ്ടപ്പെടുന്നുണ്ട്. അവര്‍ ജനങ്ങളുമായി മികച്ച ബന്ധം ഉണ്ടാക്കിയിട്ടുണ്ട്. അവരെ കൈപിടിച്ച് ഉയര്‍ത്തിക്കൊണ്ടു വരിക എന്നത് തന്‍റെ ചുമതലയാണെന്നും പഴയവരുടെ അനുഗ്രഹം അക്കാര്യത്തില്‍ ഉണ്ടാകുമെന്നാണ് വിശ്വാസമെന്നും വിഡി സതീശന്‍ പറഞ്ഞു. 

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

കേരളത്തില്‍ ബിജെപിയെ തടഞ്ഞത് യു ഡി എഫ് 

കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ ബിജെപിയെ തടഞ്ഞത് യുഡിഎഫ് ആണ് എന്ന് പ്രതിപക്ഷ നേതാവ് അഭിമുഖത്തില്‍ പറഞ്ഞു. മഞ്ചേശ്വരത്തും, പാലക്കാട്ടും ബിജെപി സ്ഥാനാര്‍ഥികളെ തോല്‍പ്പിച്ചത് യുഡിഎഫ് സ്ഥാനാര്‍ഥികളാണ്. നേമത്ത് മാത്രമാണ് സിപിഎമ്മിലെ വി ശിവന്‍ കുട്ടി ജയിച്ചത്. അതാകട്ടെ കെ മുരളീധരന്റെ സ്ഥാനാര്‍ഥിത്വം കൊണ്ട് മാത്രമാണ്. അതായത് ബിജെപിക്ക് പ്രതീക്ഷയുണ്ടായിരുന്ന എല്ലാ മണ്ഡലങ്ങളിലും അവരെ തോല്‍പ്പിച്ചത് യുഡിഎഫ് ആണ് എന്ന് നിസ്സംശയം പറയാം.

ആര്‍ എസ് എസ് ഇടതുപക്ഷത്തെ വിജയിപ്പിക്കാനാണ് രംഗത്തെത്തിയത്. കാരണം അവരുടെ ലക്‌ഷ്യം കോണ്‍ഗ്രസ് മുക്തഭാരതമാണ്. ബിജെപി കോണ്‍ഗ്രസ്സിന് വോട്ടുചെയ്തു എന്ന് ആരോപിച്ച മുഖ്യമന്ത്രി അതിന്റെ കണക്ക് അവതരിപ്പിച്ചു. എന്നാല്‍ പറഞ്ഞുവന്നപ്പം കാര്യങ്ങള്‍ നേരെ തിരിഞ്ഞു. വാദി പ്രതിയായി. 

പരാജയം ജനങ്ങള്‍ നല്‍കിയ മുന്നറിയിപ്പ് 

പരാജയത്തെ സംബന്ധിച്ച പ്രാഥമിക വിലയിരുത്തല്‍ ഞങ്ങള്‍ക്കുണ്ട്‌. പരാജയം ജനങ്ങള്‍ ഞങ്ങള്‍ക്ക് നല്‍കിയ മുന്നറിയിപ്പാണ്. അത് ഉള്‍ക്കൊണ്ടുകൊണ്ട് മുന്നോട്ടു പോകും. ഒരു പാര്‍ട്ടിക്ക് ജയം നല്‍കുമ്പോള്‍ മറ്റൊരു പാര്‍ട്ടിക്ക് ജനം പരാജയം നല്‍കും. അത് ചില മുന്നറിയിപ്പുകള്‍ നല്‍കലാണ്. അതേകുറിച്ചുള്ള വിശദമായ പഠനത്തിലൂടെ മാത്രമേ വ്യക്തത കൈവരൂ. അതിനുള്ള ശ്രമങ്ങളും യോഗങ്ങളും കൊവിഡ് സാഹചര്യം മൂലമാണ് നീണ്ടുപോകുന്നത്. വിലയിരുത്തല്‍ പൂര്‍ത്തിയാകുമ്പോള്‍ ഞങ്ങള്‍ക്ക് തെറ്റുപറ്റിയിട്ടുണ്ട് എന്നാണ് ബോധ്യപ്പെടുന്നതെങ്കില്‍ അത് തിരുത്തി ഞങ്ങള്‍ മുന്നോട്ടുപോകും - വിഡി സതീശന്‍ വ്യക്തമാക്കി. 

Contact the author

Web Desk

Recent Posts

Web Desk 1 day ago
Keralam

പിണറായി ഒരു സംഘി മുഖ്യമന്ത്രിയാണോയെന്ന് കമ്മ്യൂണിസ്റ്റുകാർക്ക് തന്നെ സംശയമാണ് - കെ മുരളീധരന്‍

More
More
Web Desk 2 days ago
Keralam

സിപിഎമ്മല്ല, കോണ്‍ഗ്രസാണ് ജയിക്കേണ്ടത്- നാസര്‍ ഫൈസി കൂടത്തായി

More
More
Web Desk 2 days ago
Keralam

മോദിയെന്ന വൈറസിനെ രാജ്യത്ത് നിന്ന് അടിയന്തരമായി നീക്കം ചെയ്യണം- പ്രകാശ്‌ രാജ്

More
More
Web Desk 2 days ago
Keralam

രാഹുല്‍ ഗാന്ധിക്കെതിരായ അധിക്ഷേപ പരാമര്‍ശം; പി വി അന്‍വറിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി കോണ്‍ഗ്രസ്

More
More
Web Desk 3 days ago
Keralam

'24 മണിക്കൂറിനുളളില്‍ വാര്‍ത്താസമ്മേളനം വിളിച്ച് മാപ്പുപറയണം'; കെ കെ ശൈലജയ്ക്ക് വക്കീല്‍ നോട്ടീസയച്ച് ഷാഫി പറമ്പില്‍

More
More
Web Desk 4 days ago
Keralam

പ്രശ്‌നങ്ങള്‍ തുറന്നുപറയുന്നവരെ സഖാവാക്കുന്നു- മുസ്ലീം ലീഗിനെതിരെ ഉമര്‍ ഫൈസി മുക്കം

More
More