കേരളത്തിന് 38 ലക്ഷം ഡോസ് വാക്സിന്‍; 40 കഴിഞ്ഞ എല്ലാവര്‍ക്കും ജൂലൈ 15 നകം ആദ്യഡോസ്

തിരുവനന്തപുരം: സംസ്ഥാനത്തിന് ഈ മാസം 38 ലക്ഷം ഡോസ് വാക്സിന്‍ ലഭിക്കും. അതുകൊണ്ടുതന്നെ ജൂലൈ 15 നകം 40 വയസ്സ് കഴിഞ്ഞ എല്ലാവര്‍ക്കും ആദ്യ ഡോസ് വാക്സിന്‍ ലഭ്യമാക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍ദ്ദേശം നല്‍കി. കൊവിഡ് അവലോകന യോഗത്തിലാണ് മുഖ്യമന്ത്രിയുടെ നിര്‍ദ്ദേശം. നിലവില്‍ 50 ലക്ഷത്തോളം പേര്‍ക്ക് ആദ്യഡോസ് ലഭിക്കാനുള്ളത്. മാനസിക വൈകല്യം ഉള്ളവര്‍ക്കും ആളുകള്‍ കൂടുതല്‍ എത്തിപ്പെടുന്ന സ്ഥലങ്ങളില്‍ ജോലിചെയ്യുന്നവര്‍ക്കും സെക്രട്ടേറിയറ്റ് ഉദ്യോഗസ്ഥര്‍ക്കും മുന്‍ഗണനനല്‍കും. 

കൊവിഡ് മൂന്നാം തരംഗം പ്രതിരോധിക്കാന്‍ ത്വരിതഗതിയിലുള്ള പ്രവര്‍ത്തനങ്ങള്‍ നടത്താന്‍ അവലോകന യോഗത്തില്‍ ധാരണയായി. പൊതുജനങ്ങളുടെ പിന്തുണ ഉറപ്പുരുത്തിക്കൊണ്ട് മുഴുവന്‍ സര്‍ക്കാര്‍ വകുപ്പുകളും ഇക്കാര്യത്തില്‍ ഏകോപിച്ചുള്ള പ്രവര്‍ത്തനം സാധ്യമാക്കണം. അതോടൊപ്പം വൈറസുകളുടെ ജനിതക മാറ്റം സംബന്ധിച്ച പരിശോധനയും ജാഗ്രതയും ശാസ്ത്രീയ പരിശോധനയും കര്‍ശനമാക്കും. ജനിതക ശ്രേണീകരണവുമായി ബന്ധപ്പെട്ട ഫലങ്ങള്‍ ആഴ്ചതോറും വിശകലനം ചെയ്യും. സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 6,93,284 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. ഇവരില്‍ 6,57,679 പേര്‍ വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലും 35,605 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 2934 പേരെയാണ് പുതുതായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. 

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഇതിനിടെ രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 25,860 പേര്‍ രോഗമുക്തി നേടി. തിരുവനന്തപുരം 2507, കൊല്ലം 2378, പത്തനംതിട്ട 849, ആലപ്പുഴ 1808, കോട്ടയം 983, ഇടുക്കി 863, എറണാകുളം 6149, തൃശൂര്‍ 1726, പാലക്കാട് 3206, മലപ്പുറം 2840, കോഴിക്കോട് 1230, വയനാട് 55, കണ്ണൂര്‍ 870, കാസര്‍ഗോഡ് 396 എന്നിങ്ങനേയാണ് രോഗമുക്തിയായത്. ഇതോടെ 1,74,526 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 24,16,639 പേര്‍ ഇതുവരെ കോവിഡില്‍ നിന്നും മുക്തി നേടി. 

Contact the author

Web Desk

Recent Posts

Web Desk 1 year ago
Coronavirus

ചൈനയില്‍ വീണ്ടും കൊവിഡ് പടരുന്നു

More
More
Web Desk 1 year ago
Coronavirus

ഇന്ത്യയില്‍ കൊവിഡ്‌ നാലാം തരംഗമില്ല- ഐ സി എം ആര്‍

More
More
National Desk 2 years ago
Coronavirus

ഒടുവില്‍ കൊവിഡ് കോളര്‍ടൂണ്‍ അവസാനിപ്പിക്കാനൊരുങ്ങി സര്‍ക്കാര്‍

More
More
Web Desk 2 years ago
Coronavirus

ഒമൈക്രോണ്‍: അവശ്യമെങ്കില്‍ സാമൂഹിക അടുക്കള വീണ്ടും തുറക്കാം - മുഖ്യമന്ത്രി

More
More
Web Desk 2 years ago
Coronavirus

രാജ്യത്ത് ഒമൈക്രോണ്‍ സാമൂഹ്യവ്യാപന ഘട്ടത്തില്‍; സംസ്ഥാനത്ത് കൺട്രോൾ റൂമുകൾ ശക്തിപ്പെടുത്തി; ആശങ്ക വേണ്ടെന്ന് മന്ത്രി വീണ

More
More
Web Desk 2 years ago
Coronavirus

കൊവിഡ്‌ 1,2,3 കാറ്റഗറിയില്‍ പെട്ട ജില്ലകളിലെ നിയന്ത്രണങ്ങള്‍ ഇങ്ങനെ

More
More