മലപ്പുറം: നൂനപക്ഷ സ്കോളര്‍ഷിപ്പുകള്‍ പുനസ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ട് മുസ്ലിം ലീഗ്. കോടതി വിധി പഠിക്കാന്‍ വിദഗ്ദ്ധ സമിതിയെ നിയോഗിക്കാമെന്ന് സര്‍വ്വകക്ഷി യോഗം തീരുമാനിക്കുകയായിരുന്നു. എന്നാല്‍ ഇതിനെ അംഗീകരിക്കാനാവില്ലായെന്ന് മുസ്ലിം ലീഗ് നേതാക്കളായ പി.കെ.കുഞ്ഞാലിക്കുട്ടിയും, ഇ.ടി.മുഹമ്മദ് ബഷീറും വ്യക്തമാക്കി.
സച്ചാര്‍ കമ്മീഷന് റിപ്പോര്‍ട്ട് പൂര്‍ണമായും നടപ്പാക്കാന്‍ സര്‍ക്കാര്‍ തയ്യാറാകണം. കോടതി വിധി വന്നതോടെ പാലോളി കമ്മീഷന് പൂര്‍ണമായും ഇല്ലാതായിരിക്കുകയാണ്. മറ്റ് നൂനപക്ഷങ്ങള്ക്ക് ആനുകൂല്യങ്ങള്‍ നല്കുന്നതില് ഞങ്ങള്‍ എതിരല്ല, മറിച്ച് അതിനെ സച്ചാര്‍ കമ്മീഷനുമായി കൂട്ടിക്കുഴക്കാന്‍ ആരും ശ്രമിക്കരുതെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു. നൂനപക്ഷ സ്കോളര്‍ഷിപ്പുമായി ബന്ധപ്പെട്ട കാര്യം ചര്‍ച്ച ചെയ്യാന്‍ വിളിച്ച യോഗത്തില്‍ സര്‍ക്കാര്‍ തീരുമാനമൊന്നും എടുത്തില്ല. ഈ കാര്യം ഇങ്ങനെ നീട്ടി കൊണ്ട് പോകുന്നതില്‍ മുസ്ലിം ലീഗിന് ആശങ്കയുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക
80:20 അനുപാതം ഹൈക്കോടതി റദ്ദാക്കിയ സാഹചര്യത്തില്‍, സാമുദായിക സംഘര്‍ഷം ഒഴിവാക്കി പ്രശ്നം പരിഹരിക്കാനാണ് സര്‍വ്വകക്ഷി യോഗത്തിലുണ്ടായ പൊതു ധാരണ. ഭൂരിപക്ഷ അഭിപ്രായം മാനിച്ചാണ് വിദഗ്ദസമിതിയെ സര്‍ക്കാര്‍ നിയോഗിച്ചിരിക്കുന്നത്.