രോഗികള്‍ക്ക് ആശ്വാസവും സന്തോഷവുമായി ഡോ. പിയോ എന്ന കുതിര

അസുഖങ്ങള്‍ മൂലം രോഗക്കിടക്കയിലായ മനുഷ്യര്‍ക്ക് പല തരത്തിലുളള തെറാപ്പികളും നല്‍കുന്നത് നാം കണ്ടിട്ടുണ്ട്. അതിലൊന്നാണ് പെറ്റ് തെറാപ്പി. രോഗിക്ക് ഏറ്റവും പ്രിയപ്പെട്ട മൃഗത്തിന്റെ സാന്നിദ്ധ്യം കൊണ്ട് അവര്‍ക്ക് ആശ്വാസവും സമാധാനവും നല്‍കുക എന്നതാണ് പെറ്റ് തെറാപ്പികൊണ്ട് ഉദ്ദേശിക്കുന്നത്. പാലിയേറ്റീവ് കെയര്‍ സെന്ററുകളിലും മാനസികാരോഗ്യകേന്ദ്രങ്ങളിലുമെല്ലാം നിലവില്‍ പെറ്റ് തെറാപ്പി നടത്തിവരുന്നുണ്ട്. മൃഗങ്ങളുടെ സാന്നിദ്ധ്യം മനുഷ്യരുടെ മാനസിക സമ്മര്‍ദ്ദം കുറയ്ക്കാന്‍ സഹായിക്കുമെന്നാണ് പഠനം. രക്ത സമ്മര്‍ദ്ദം കുറയ്ക്കുക, ഹൃദയമിടിപ്പ് മെച്ചപ്പെടുത്തുക രോഗിയുടെ വേദന മറക്കാന്‍ സഹായിക്കുക തുടങ്ങി ഒരുപാട് ഗുണങ്ങള്‍ നമുക്ക് പ്രിയപ്പെട്ട മൃഗങ്ങളുടെ സാന്നിദ്ധ്യം നമുക്ക് നല്‍കും. 

അത്തരത്തില്‍ പെറ്റ് തെറാപ്പി നല്‍കുന്ന ഒരു കുതിരയുണ്ട്. അവന്റെ പേര് പിയോ എന്നാണ്. പിയോ കുറേക്കാലമായി രോഗികള്‍ക്കും പ്രായമായവര്‍ക്കും ആശ്വാസമായി അവരോടൊപ്പം സമയം ചിലവിട്ട് പ്രവര്‍ത്തിക്കുകയാണ്. തന്റെ പരിശീലകനായ ബൗച്ചാക്കോയ്‌ക്കൊപ്പം ലെസ് ബബോട്ട്‌സ് ഡു കോയൂര്‍ എന്ന സംഘടനയിലാണ് പിയോ പ്രവര്‍ത്തിക്കുന്നത്. നോര്‍ത്തേണ്‍ ഫ്രാന്‍സിലെ കലായിസ് ഹോസ്പ്പിറ്റലിലാണ് പിയോ തന്റെ സാന്നിദ്ധ്യം കൊണ്ട് രോഗികള്‍ക്ക് ആശ്വാസമാവുന്നത്. പിയോ ഓരോ മാസവും ഇരുപതോളം രോഗികളെ സന്ദര്‍ശിക്കുകയും അവര്‍ക്ക് തന്റെ സാന്നിദ്ധ്യത്തിലൂടെ ആശ്വാസം പകരുകയും ചെയ്യാറുണ്ട്.

പണ്ട് മത്സരയോട്ടങ്ങളില്‍ പങ്കെടുക്കുമായിരുന്ന പിയോയ്ക്ക് അന്ന് തന്നെ പരിക്കുപറ്റുന്ന ആളുകളോട് പ്രത്യേക അനുകമ്പയുളളതായി ഉടമസ്ഥന്‍ ബൗച്ചാക്കോയുടെ ശ്രദ്ധയില്‍ പെട്ടു. അങ്ങനെയാണ് പ്രായമായവരെയും ക്യാന്‍സര്‍ രോഗികളെയും സന്ദര്‍ശിച്ച് അവര്‍ക്ക് ആശ്വാസമേകാന്‍ പിയോയെ പരിശീലിപ്പിക്കുന്നത്. പിയോയ്ക്ക് വളരെ സന്തോഷമുളള കാര്യമായിരുന്നു അത്. മറ്റ് മൃഗങ്ങളെ അപേക്ഷിച്ച് എന്തുകൊണ്ടാണ് പിയോ ഇത്രയും അനുകമ്പയോടെ പ്രവര്‍ത്തിക്കുന്നതെന്ന ഗവേഷണത്തില്‍ പിയോയുടെ ബ്രെയിന്‍ കൂടുതല്‍ അനുഭാവത്തോടെയാണ് പ്രവര്‍ത്തിക്കുന്നതെന്ന് കണ്ടെത്തി. അതാണ് പിയോ രോഗികളോടൊത്ത് ഇത്രയും സമയം ചിലവിടാന്‍ കാരണവും. 

ഓരോ ദിവസവും ഏത് രോഗികളെയാണ് കാണേണ്ടതെന്ന് പിയോ തന്നെയാണ് തീരുമാനിക്കുന്നത്. സെന്ററിലെത്തി ഓരോ വാതിലിനു മുന്നിലെത്തുമ്പോഴും പിയോ നില്‍ക്കുകയോ കാലുയര്‍ത്തുകയോ ചെയ്യും. പിന്നീട് രോഗിയുടെ കൂടെ കുറേ നേരം ചിലവിടുകയും അവര്‍ക്ക് ആശ്വാസമാവുകയും ചെയ്യുന്നു. പിയോയുടെ സാന്നിദ്ധ്യം വലിയ ആശ്വാസമാണെന്നാണ് രോഗികളുടെയും ബന്ധുക്കളുടെയും അഭിപ്രായം.

Contact the author

Web Desk

Recent Posts

Web Desk 23 hours ago
Social Post

വടകരയിലെ നുണ ബോംബ് സാംസ്‌കാരിക ഫ്രോഡുകളുടെ തലയ്ക്കകത്തിരുന്നാണ് പൊട്ടിയത്- വി ടി ബല്‍റാം

More
More
Social Post

നരകാസുര വാഴ്ച്ച അവസാനിപ്പിക്കാനുളള ആലോചനകളുടെ ആഘോഷമാണ് ഇത്തവണത്തെ വിഷു- കെ ടി കുഞ്ഞിക്കണ്ണന്‍

More
More
Shareef Sagar 1 week ago
Social Post

കേരളാ സ്റ്റോറി പ്രദര്‍ശിപ്പിക്കാന്‍ സഭയ്ക്ക് സ്വാതന്ത്ര്യമുണ്ട്, അതെത്ര കാലത്തേക്ക് എന്നതാണ് ചോദ്യം- ഷെരീഫ് സാഗര്‍

More
More
Web Desk 1 week ago
Social Post

ലീഗ് "പച്ചപ്പതാക" മാറ്റുമോ? -കെ ടി ജലീൽ

More
More
Web Desk 2 weeks ago
Social Post

'റിയാസ് മൗലവി സ്വയം കുത്തി മരിച്ചതല്ല വിജയാ... '-രാഹുല്‍ മാങ്കൂട്ടത്തില്‍

More
More
Web Desk 3 weeks ago
Social Post

ഐതിഹാസികമായ വൈക്കം സത്യാഗ്രഹത്തിന് നൂറ് വയസ്

More
More