കുഴിബോംബ് കണ്ടെത്തുന്നതില്‍ സ്വര്‍ണ്ണമെഡല്‍ നേടിയ എലി ഇനി വിശ്രമ ജീവിതത്തിലേക്ക്

ധീരതക്കുള്ള മെഡല്‍ വാങ്ങിയ 'മഗാവ' ഇനി വിശ്രമ ജീവിതത്തിലേക്ക്. 'ലാൻഡ്‍ മൈൻ ഡിറ്റെൻഷൻ റാറ്റാണ്' മഗാവ. ഭൂമിക്കടയില്‍ പൊട്ടാതെ കിടക്കുന്ന മൈനുകള്‍ തിരിച്ചറിയാന്‍ സഹായിക്കുന്ന എലിയാണ് മഗാവ. കംബോഡിയില്‍ മനുഷരുടെ ജീവന്‍ രക്ഷിക്കുന്ന ഈ എലിക്ക്, ധീരതക്കുള്ള ഗോള്‍ഡ്‌ മെഡല്‍ കഴിഞ്ഞ വര്‍ഷമാണ് ലഭിച്ചത്. കംബോഡിയയിലെ സൈന്യത്തിലെ താരമായിരുന്ന മഗാവ 71 കുഴിബോംബുകളും, 38 സ്പോടക വസ്തുകളുമാണ് കണ്ടെത്തിയത്.

മനുഷ്യര്‍ക്ക് കണ്ടെത്താന്‍ സാധിക്കാത്ത മൈനുകള്‍ മണം പിടിച്ച് കണ്ടെത്തുകയാണ് മഗാവ ചെയ്യുന്നത്. ബെൽജിയത്തിൽ രജിസ്റ്റർ ചെയ്ത ചാരിറ്റി സംഘടനയായ അപോപോ (APOPO) ആയിരുന്നു ഇതിനായി മഗാവയെ പരിശീലിപ്പിച്ചത്. ഈ സംഘടയുടെ 77 വര്‍ഷത്തെ ചരിത്രത്തില്‍ ആദ്യമായിട്ടാണ് ഒരു ജീവിക്ക് ഗോള്‍ഡ്‌ മെഡല്‍ ലഭിക്കുന്നത്.

അഞ്ച് വര്‍ഷം സൈന്യത്തില്‍ സേവനം അനുഷ്ടിച്ച മഗാവ തന്‍റെ ഏഴാമത്തെ വയസിലാണ് വിരമിക്കുന്നത്. ഏഴ് വയസുള്ള മഗാവക്ക്  ഇപ്പോള്‍ വേഗത കുറഞ്ഞെന്നാണ് അധികൃതരും വ്യക്തമാക്കുന്നത്. ടാന്‍സാനിയയില്‍ പ്രവര്‍ത്തിക്കുന്ന ചാരിറ്റി സംഘടനയായ അപോപോ1990 കള്‍ മുതല്‍ കുഴിബോംബുകള്‍ കണ്ടെത്താന്‍ എലികളെ പരിശീലിപ്പിക്കുന്നുണ്ട്. ഒരു വര്‍ഷമാണ്‌ പരിശീലന കാലാവധി. ഇത് കഴിഞ്ഞാല്‍ മണ്ണിലെ നേരിയ അനക്കം പോലും കണ്ടുപിടിക്കാന്‍ എലിക്ക് സാധിക്കും. നിരവധി കടമ്പകള്‍ കടന്നാണ് എലികള്‍ സൈന്യത്തിലേക്ക് തെരഞ്ഞെടുക്കപ്പെടുന്നത്.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

2014-ല്‍ ജനിച്ച മഗാവക്ക് ഒരു ടെന്നീസ് കോര്‍ട്ടിന്‍റെ വലുപ്പമുള്ള പ്രദേശം 30 മിനിട്ടുകള്‍ കൊണ്ട് പരിശോധിക്കാന്‍ കഴിയും. മനുഷ്യര്‍ക്ക് ഇത് പരിശോധിക്കണമെങ്കില്‍ 4 ദിവസമെടുക്കും. മണ്ണിനടിയിലെ ബോംബുകള്‍ കണ്ടെത്തുന്നതിന് എലികളെ പരിശീലിക്കുന്നുണ്ടെങ്കിലും മികച്ച പ്രവര്‍ത്തനങ്ങള്‍ കാഴ്ചവെക്കുന്നത് ആഫ്രിക്കൻ ഭീമൻ കങ്കാരു എന്ന എലികളാണെന്നാണ് വിദഗ്ദരുടെ അഭിപ്രായം. ഭാരം കുറവായതിനാൽ സ്ഫോടകവസ്തുക്കൾ നിറഞ്ഞ പ്രദേശങ്ങളിലൂടെ ആളുകളേക്കാൾ വേഗത്തിൽ അതിന് നീങ്ങാൻ സാധിക്കുന്നു. കൂടാതെ കുഴിബോംബുകൾക്ക് മുകളിൽ നിന്നാലും പൊട്ടിത്തെറിക്കില്ല. എട്ട് വർഷം വരെയാണ് ഈ ഇനം എലികൾ ജീവിക്കുന്നത്. അതിനാല്‍ ഇനി മഗാവക്ക് ഇനി വിശ്രമ ജീവിതമാണ്.

Contact the author

Web Desk

Recent Posts

Web Desk 1 day ago
Social Post

അസമില്‍ നടക്കുന്നത് മനുഷ്യരാശിക്കെതിരായ കയ്യേറ്റം: അബ്ദുസ്സമദ് സമദാനി

More
More
Web Desk 2 days ago
Social Post

കേരളത്തിലെ ഏറ്റവും തീവ്ര വർഗ്ഗീയ പ്രസ്ഥാനം സി പി എം - രാഹുല്‍ മാങ്കൂട്ടത്തില്‍

More
More
Web Desk 6 days ago
Social Post

പെൺകുട്ടികളേയും പിഞ്ചുകുട്ടികളേയും നാർക്കോട്ടിക്‌ മാഫിയ കണ്ണികളാക്കുന്നു - നജീബ് കാന്തപുരം എം എല്‍ എ

More
More
Web Desk 1 week ago
Social Post

കോളേജുകളില്‍ തീവ്രവാദ ഗ്രൂപ്പുകള്‍ പ്രവര്‍ത്തിക്കുന്നുണ്ടെങ്കില്‍ വിവരങ്ങള്‍ സര്‍ക്കാര്‍ പുറത്തുവിടണം - ടി പി അഷ്‌റഫലി

More
More
Web Desk 1 week ago
Social Post

എട്ടാം ക്ലാസ് മുതല്‍ പാര്‍ട്ടിക്കെതിരെ മുദ്രാവാക്യം വിളിച്ചയാള്‍ വരുമ്പോള്‍ അയാള്‍ക്ക് LC,AC,DC ബാധകമല്ല - ഹരിഷ് പേരടി

More
More
Web Desk 1 week ago
Social Post

മീനച്ചിലാർ ഒഴുകുന്ന താലൂക്കുകൾക്ക് മാത്രമായി യൂത്ത് കോൺഗ്രസിന് പ്രത്യേക നിലപാടില്ല ; ദീപികക്കെതിരെ ശബരിനാഥ്

More
More