സംസ്ഥാനത്ത് ലോക്ക് ഡൌണ്‍ 16 വരെ നീട്ടി

തിരുവനന്തപുരം: സംസ്ഥാനത്ത് ലോക്ക് ഡൌണ്‍ ഈ മാസം 16 വരെ നീട്ടി. നിലവിലു ള്ള നിയന്ത്രണങ്ങളെല്ലാം തുടരും. വെള്ളിയാഴ്ച കൂടുതല്‍ കടകള്‍ തുറക്കാം. സംസ്ഥാനത്ത് കൊവിഡ്‌ മരണങ്ങള്‍ പതിനായിരത്തിനടുത്തെന്ന് കണക്കുകള്‍ പുറത്ത് വന്നിരുന്നു. സര്‍ക്കാരിന്‍റെ  റിപ്പോര്‍ട്ട്‌ അനുസരിച്ച് ഒൻപതിനായിരത്തി തൊള്ളായിരത്തി നാല്പത്തിയാറ് മരണങ്ങളാണ് റിപ്പോര്‍ട്ട്‌ ചെയ്തിരിക്കുന്നത്. ഇന്നലെ പ്രതിദിന മരണസംഖ്യ 227 ആണ്. സംസ്ഥാനത്ത് ഏറ്റവും ഉയര്‍ന്ന പ്രതിദിന മരണ നിരക്കാണിത്. മരിച്ചവരില്‍ 2600 ലേറെപ്പേര്‍ 60 വയസിന് താഴെ പ്രായമുള്ളവരാണ്.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ടെസ്റ്റ്‌ പോസറ്റിവിറ്റി നിരക്ക് 10% ത്തില്‍  താഴെ വന്നതിന് ശേഷം  ലോക്ക് ഡൌണ്‍ ഇളവുകള്‍ നല്‍കിയാല്‍ മതിയെന്ന് ആരോഗ്യ പ്രവര്‍ത്തകര്‍ ആവശ്യപ്പെട്ടിരുന്നു. സംസ്ഥാനത്ത് സമ്പൂര്‍ണ്ണ ലോക്ക് ഡൌണ്‍ മെയ് 8 മുതല്‍ 16 വരെയാണ് ആദ്യം പ്രഖ്യാപിച്ചത്. പിന്നീട് ലോക്ക്ഡൌണ്‍ മെയ്‌ 30 വരെ നീട്ടുകയായിരുന്നു. ടെസ്റ്റ്‌ പോസറ്റിവിറ്റിയില്‍ കുറവ് റിപ്പോര്‍ട്ട്‌ ചെയ്യാത്ത സാഹചര്യത്തിലാണ് ലോക്ക് ഡൌണ്‍  ജൂണ്‍ ഒന്‍പതില്‍  നിന്ന് ജൂണ്‍ 16 ലേക്ക്  നീട്ടുന്നത്.

Contact the author

Web Desk

Recent Posts

Web Desk 19 hours ago
Keralam

നല്ല കമ്മ്യൂണിസ്റ്റുകാര്‍ യുഡിഎഫിന് വോട്ടുചെയ്യും- വി ഡി സതീശന്‍

More
More
Web Desk 21 hours ago
Keralam

'കെ കെ ശൈലജയ്‌ക്കൊപ്പം'; ഷാഫി പറമ്പിലിനെതിരായ എല്‍ഡിഎഫ് ആരോപണം അസംബന്ധം- കെ കെ രമ

More
More
Web Desk 1 day ago
Keralam

സൈബര്‍ ആക്രമണം; ഷാഫി പറമ്പിലിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി കെ കെ ശൈലജ

More
More
Web Desk 1 day ago
Keralam

സിവില്‍ സര്‍വ്വീസ് ഫലം പ്രഖ്യാപിച്ചു; 4-ാം റാങ്ക് മലയാളിയായ സിദ്ധാര്‍ത്ഥ് രാംകുമാറിന്

More
More
Web Desk 1 day ago
Keralam

അബ്ദുൾ റഹീമിനെ മോചിപ്പിക്കാനുളള മലയാളിയുടെ ശ്രമം ആർഎസ്എസിനുളള മറുപടി- രാഹുൽ ഗാന്ധി

More
More
Web Desk 1 day ago
Keralam

ഗായകനും സംഗീതജ്ഞനുമായ കെ ജി ജയന്‍ അന്തരിച്ചു

More
More