കൊവിഡ് മൂന്നാം തരംഗം കുട്ടികളെ ബാധിക്കുമെന്നതിന് തെളിവുകളില്ല

ഡല്‍ഹി: കൊവിഡിന്റെ മൂന്നാം തരംഗം കുട്ടികളെ കൂടുതല്‍ ബാധിക്കുമെന്ന വാര്‍ത്തകളില്‍ ആശങ്കാകുലരാണ് രാജ്യത്തെ മാതാപിതാക്കള്‍. എന്നാല്‍ കൊവിഡ് മൂന്നാം തരംഗം കുട്ടികളെ ബാധിക്കുമെന്നതിന് തെളിവുകളൊന്നുമില്ലെന്ന് വ്യക്തമാക്കിയിരിക്കുകയാണ് കൊവിഡ് ടാസ്‌ക് ഫോഴ്‌സ് മേധാവി ഡോ. വികെ പോള്‍. പ്രധാനമന്ത്രിയുടെ കൊവിഡ് മാനേജ്‌മെന്റ് ടീമിലെ അംഗമാണ് വികെ പോള്‍.

മൂന്നാം തരംഗം കുട്ടികളെ ബാധിക്കുമെന്നതിന് തെളിവുകളൊന്നുമില്ല. വാക്‌സിന്‍ സ്വീകരിച്ച മുതിര്‍ന്നവര്‍ക്ക് കുട്ടികളെ സംരക്ഷിക്കാനാവുമെന്ന് അദ്ദേഹം ഇന്ത്യ ടുഡേയോട് പറഞ്ഞു.  കുട്ടികളെ സംരക്ഷിക്കാനാണ് മുതിര്‍ന്നവരോട് വാക്‌സിനെടുക്കാന്‍ ആവശ്യപ്പെടുന്നത്. മുതിര്‍ന്നവര്‍ വാക്‌സിനെടുത്താന്‍ കുട്ടികളിലേക്ക് അവ പടരുന്നത് കുറയുമെന്നും അദ്ദേഹം കൂടിചേര്‍ത്തു. 

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

മൂന്നാം തരംഗം കുട്ടികളെ ബാധിക്കുമെന്നതിന് ശക്തമായ തെളിവുകളില്ലെന്ന് എയിംസ് ഡല്‍ഹി ഡയറക്ടര്‍ രണ്‍ദീപ് ഗുലേറിയയും വ്യക്തമാക്കി. ഇന്ത്യന്‍ അക്കാദമി ഓഫ് പീഡിയാട്രിക്‌സും കൊവിഡ് കുട്ടികളെ ബാധിക്കുമെന്നതിന് ശാസ്ത്രീയമായ തെളിവുകളില്ലെന്ന് വ്യക്തമാക്കിയിട്ടുണ്ട്.

അടുത്ത തരംഗം കുട്ടികളെ രൂക്ഷമായി ബാധിക്കുമെന്ന സാധ്യതയും വിദഗ്ദര്‍ തളളിക്കളയുന്നു. കൊവിഡിന്റെ ആദ്യത്തെയും രണ്ടാമത്തെയും തരംഗത്തില്‍ ചെറിയൊരു ശതമാനം കുട്ടികള്‍ക്കുമാത്രമാണ് കടുത്ത അണുബാധയുണ്ടായതെന്ന് വിദഗ്ദര്‍ അവകാശപ്പെടുന്നു.


Contact the author

Web Desk

Recent Posts

Web Desk 7 hours ago
Keralam

ദിലീഷ് പോത്തന്‍ സംവിധായകന്‍; രേവതിയും ബിജു മേനോനും ജോജുവും മികച്ച അഭിനേതാക്കള്‍

More
More
Web Desk 8 hours ago
Keralam

ജോ ജോസഫിനെതിരായ അശ്ലീല വീഡിയോ മന:പൂര്‍വ്വം സൃഷ്ടിച്ചത്- വി ഡി സതീശന്‍

More
More
Web Desk 8 hours ago
Keralam

ജോ ജോസഫിനെതിരെയുള്ള വ്യാജ വീഡിയോക്ക് പിന്നില്‍ സുധാകരന്‍റെയും സതീശന്‍റെയും ഫാന്‍സ്‌ - എം സ്വരാജ്

More
More
Web Desk 9 hours ago
Keralam

പ്രായം പരിഗണിച്ച് പി സി ജോര്‍ജിന് ജാമ്യം; ഏത് ഉപാധിയും അംഗീകരിക്കാമെന്ന് ജോര്‍ജ് കോടതിയില്‍

More
More
Web Desk 9 hours ago
Keralam

പോപ്പുലർ ഫ്രണ്ട് റാലിയിൽ വിദ്വേഷ മുദ്രാവാക്യം; ശക്തമായ നടപടി വേണമെന്ന് ഹൈക്കോടതി

More
More
National Desk 12 hours ago
Keralam

മികച്ച ദാമ്പത്യജീവിതത്തിന് സ്ത്രീകള്‍ വീട്ടുജോലി ചെയ്യട്ടേ, പുരുഷന്മാര്‍ പുറത്തുപോകട്ടെ- എന്‍ സി പി നേതാവിന്റെ പരാമര്‍ശം വിവാദത്തില്‍

More
More