'ഒരു കോടി മുടക്കി മുഖ്യമന്ത്രിയുടെ വസതി മോഡികൂട്ടണോ?' - പ്രതിപക്ഷം

തിരുവനന്തപുരം: ഒ​രു കോ​ടി​യോ​ളം രൂ​പ ചെ​ല​വ​ഴി​ച്ച് മു​ഖ്യ​മ​ന്ത്രി​യു​ടെ ഔ​ദ്യോ​ഗി​ക വ​സ​തി​യാ​യ ക്ലി​ഫ് ഹൗ​സ് മോ​ടി​ കൂട്ടേണ്ട എന്ത് അടിയന്തിര സാഹചര്യമാണുള്ളതെന്ന് പ്രതിപക്ഷം. നി​യ​മ​സ​ഭ​യി​ലാ​ണ് പ്ര​തി​പ​ക്ഷം ഇ​തി​നെ ചോ​ദ്യം ചെ​യ്ത​ത്. ക്ലിഫ് ഹൗസ് മോടി കൂട്ടാന്‍ എങ്ങനെയാണ് ഇ​ത്ര​യും വ​ലി​യ തു​ക ചെ​ല​വ​ഴി​ക്കാ​ന്‍ ക​ഴി​യു​ന്നതെന്ന് പി.​ടി തോ​മ​സ് എം​.എ​ല്‍​.എ ചോ​ദി​ച്ചു.

പു​രാ​ത​ന കെ​ട്ടി​ട​ങ്ങ​ള്‍ സം​ര​ക്ഷി​ക്കേ​ണ്ട​തു​ണ്ടെ​ന്നും അതുകൊണ്ടാണ് ഇത്രയും പണം ചെലവാക്കുന്നതെന്നുമാണ് ധ​ന​മ​ന്ത്രി കെ.​എ​ന്‍.​ബാ​ല​ഗോ​പാ​ല്‍ നല്‍കിയ മറുപടി. ക്ലി​ഫ് ഹൗ​സിലെ ഗ​ണ്‍​മാ​ന്‍​മാ​ര്‍, ഡ്രൈ​വ​ര്‍​മാ​ര്‍, ഉ​ദ്യോ​ഗ​സ്ഥ​ര്‍ തു​ട​ങ്ങി​യ​വ​ര്‍​ക്കാ​യു​ള്ള വി​ശ്ര​മ മു​റി​ക​ളാ​ണ് ന​വീ​ക​രി​ക്കു​ക.

98 ല​ക്ഷ​ത്തോ​ളം രൂ​പ​ക്കാണ് ഊ​രാ​ളു​ങ്ക​ല്‍ ലേ​ബ​ര്‍ കോ​ണ്‍​ട്രാക്‌ട് കോ ഓ​പ​റേ​റ്റീ​വ് സൊ​സൈ​റ്റി​ ക്ലി​ഫ് ഹൗ​സി​ന്‍റെ അ​റ്റ​കു​റ്റ​പ്പ​ണി​ക​ള്‍​ക്കു​ള്ള ക​രാ​ര്‍ ഏറ്റെടുത്തിരിക്കുന്നത്. മ​റ്റ് മ​ന്ത്രി​മ​ന്ദി​ര​ങ്ങ​ളു​ടെ​യും അ​റ്റ​കു​റ്റ​പ്പ​ണി​ക​ള്‍​ക്കു​ള്ള ന​ട​പ​ടി​ക​ള്‍ പൊ​തു​മ​രാ​മ​ത്ത് വ​കു​പ്പ് ആ​രം​ഭി​ച്ചി​ട്ടു​ണ്ട്.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

തിരുവിതാംകൂറിന്റെ രാജഭരണകാലത്ത് ദേവസ്വത്തിന്റെ ചുമതലയുള്ള ദിവാൻ പേഷ്കാരുടെ (സംസ്ഥാനസെക്രട്ടറി) ഔദ്യോഗിക വസതിയായാണ്  ക്ലിഫ് ഹൗസ് പണിയിക്കപ്പെട്ടത്. തിരുവിതാംകൂർ ദേവസ്വം ഓഫീസ് നന്ദൻകോട് സ്ഥാപിക്കാൻ തീരുമാനമെടുത്തതിനാൽ പേഷ്കാരുടെ ഔദ്യോഗിക വസതി അതിനടുത്താകണമെന്ന് തീരുമാനിക്കപ്പെടുകയായിരുന്നു. സ്വാതന്ത്ര്യത്തിനുശേഷം സംസ്ഥാന പൊതുമരാമത്തുവകുപ്പ് ഈ കെട്ടിടവും വളപ്പും ഏറ്റെടുക്കുകയും, ഇത് ഒരു സംസ്ഥാന അതിഥിമന്തിരമായി മാറ്റിയെടുക്കുകയും ചെയ്തു. 1956-ൽ ഇത് മന്ത്രിമന്ദിരമായി പുനർ വർഗ്ഗീകരിക്കപ്പെട്ടു.

1957-ൽ കേരള സംസ്ഥാനം രൂപീകരിക്കപ്പെട്ടപ്പോൾ, ആദ്യ മുഖ്യമന്ത്രിയായ ഇ.എം.എസ്. നമ്പൂതിരിപ്പാട് ഈ വീടിന്റെ സ്ഥാനത്തിനുള്ള മെച്ചം ചൂണ്ടിക്കാട്ടി തിരു-കൊച്ചി മുഖ്യമന്ത്രിമാർ ഔദ്യോഗികവസതിയായി ഉപയോഗിച്ചിരുന്ന റോസ് ഹൗസിനുപകരം തന്റെ ഔദ്യോഗികവസതിയായി തിരഞ്ഞെടുക്കുകയായിരുന്നു.

മിക്ക മുഖ്യമന്ത്രിമാരും ക്ലിഫ് ഹൗസാണ് തങ്ങളുടെ ഔദ്യോഗികവസതിയായി തിരഞ്ഞെടുത്തിട്ടുള്ളത്. ഇതിന്റെ സ്ഥാനമാണ് പ്രാധമികമായി ഈ ഭവനത്തിനുള്ള മെച്ചം. കെ. കരുണാകരൻ മുഖ്യമന്ത്രിയായിരുന്നപ്പോൾ ഒരു ശക്തികേന്ദ്രം എന്ന നിലയിൽ ഈ ഭവനത്തിന്റെ പ്രാധാന്യം ഉന്നതിയിലെത്തുകയുണ്ടായി. 1979-നുശേഷം തുടർച്ചയായി കേരളമുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയാണ് ക്ലിഫ് ഹൗസ്.

Contact the author

Web Desk

Recent Posts

Web Desk 17 hours ago
Keralam

പിണറായി ഒരു സംഘി മുഖ്യമന്ത്രിയാണോയെന്ന് കമ്മ്യൂണിസ്റ്റുകാർക്ക് തന്നെ സംശയമാണ് - കെ മുരളീധരന്‍

More
More
Web Desk 1 day ago
Keralam

സിപിഎമ്മല്ല, കോണ്‍ഗ്രസാണ് ജയിക്കേണ്ടത്- നാസര്‍ ഫൈസി കൂടത്തായി

More
More
Web Desk 1 day ago
Keralam

മോദിയെന്ന വൈറസിനെ രാജ്യത്ത് നിന്ന് അടിയന്തരമായി നീക്കം ചെയ്യണം- പ്രകാശ്‌ രാജ്

More
More
Web Desk 1 day ago
Keralam

രാഹുല്‍ ഗാന്ധിക്കെതിരായ അധിക്ഷേപ പരാമര്‍ശം; പി വി അന്‍വറിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി കോണ്‍ഗ്രസ്

More
More
Web Desk 2 days ago
Keralam

'24 മണിക്കൂറിനുളളില്‍ വാര്‍ത്താസമ്മേളനം വിളിച്ച് മാപ്പുപറയണം'; കെ കെ ശൈലജയ്ക്ക് വക്കീല്‍ നോട്ടീസയച്ച് ഷാഫി പറമ്പില്‍

More
More
Web Desk 3 days ago
Keralam

പ്രശ്‌നങ്ങള്‍ തുറന്നുപറയുന്നവരെ സഖാവാക്കുന്നു- മുസ്ലീം ലീഗിനെതിരെ ഉമര്‍ ഫൈസി മുക്കം

More
More