രാജുവേട്ടന്റെ പേരില്‍ ഒന്നും നേടിയെടുക്കാനല്ല അങ്ങനെ ചെയ്തത്; പൃഥ്വിരാജിനോട് മാപ്പുപറഞ്ഞ് വ്യാജ ക്ലബ് ഹൗസ് അക്കൗണ്ട് ഉടമ

ലോക്ക്ഡൗണ്‍ കാലത്ത് മലയാളികള്‍ക്കിടയില്‍ തരംഗമായിക്കൊണ്ടിരിക്കുകയാണ് ക്ലബ് ഹൗസ് എന്ന അപ്ലിക്കേഷന്‍. എല്ലാ സാമൂഹിക മാധ്യമങ്ങളിലും വ്യാജ അക്കൗണ്ടുകള്‍ ഉണ്ടാക്കി തട്ടിപ്പുനടത്തുന്നവരും ഉണ്ടാവാറുണ്ട്. അത്തരത്തില്‍ ക്ലബ് ഹൗസില്‍ മലയാളസിനിമാ താരങ്ങളായ പൃഥ്വിരാജ്, ആസിഫ് അലി, ദുല്‍ഖര്‍ സല്‍മാന്‍ തുടങ്ങി നിരവധി പേരുടെ പേരിലുളള വ്യാജ അക്കൗണ്ടുകള്‍ പ്രത്യക്ഷപ്പെട്ടിരുന്നു. തങ്ങളുടെ പേരില്‍ പ്രചരിക്കുന്ന അക്കൗണ്ട് വ്യാജമാണെന്ന് വ്യക്തമാക്കി താരങ്ങള്‍ രംഗത്തെത്തുകയുമുണ്ടായി.

പൃഥ്വിരാജ് തന്റെ ശബ്ദം അനുകരിച്ച് സംസാരിക്കുന്നയാളുടെ പേരും വിശദവിവരങ്ങളും പോസ്റ്റ് ചെയ്താണ് വിഷയത്തില്‍ പ്രതികരിച്ചത് എന്നാലിപ്പോള്‍ സംഭവത്തില്‍ വ്യാജ അക്കൗണ്ട് ഉണ്ടാക്കിയ ആള്‍ തന്നെ മാപ്പുപറഞ്ഞ് രംഗത്തെത്തിയിരിക്കുകയാണ്. സൂരജ് നായര്‍ എന്നയാളാണ് ക്ലബ് ഹൗസില്‍ പൃഥ്വിരാജിന്റെ പേരില്‍ അക്കൗണ്ട് ഉണ്ടാക്കുകയും അദ്ദേഹത്തിന്റെ ശബ്ദത്തില്‍ സംസാരിക്കുകയും ചെയ്തത്. സൂരജിന്റെ മാപ്പു പറഞ്ഞുകൊണ്ടുളള മെസേജും പൃഥ്വി ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ചിട്ടുണ്ട്.

പ്രിയപ്പെട്ട സൂരജ്, ഇതെല്ലാം നിരുപദ്രവപരമായ ഒരു തമാശയാണെന്ന് ഞാന്‍ മനസിലാക്കുന്നു. എന്നാല്‍ ഇവയുണ്ടാക്കുന്ന ഗുരുതരമായ പ്രത്യാഘാതങ്ങള്‍ നിങ്ങള്‍ ഇപ്പോള്‍ മനസിലാക്കിയിട്ടുണ്ടെന്ന് കരുതുന്നു. ചെയ്തത് തെറ്റാണ് സമ്മതിച്ചതില്‍ സന്തോഷമുണ്ട്. മിമിക്രി ഒരു അത്ഭുതകരമായ കലാരൂപമാണ്. വലിയ സ്വപ്‌നങ്ങള്‍ കാണുക, കഠിനാധ്വാനം ചെയ്യുക. ഒരിക്കലും പഠിക്കുന്നത് നിര്‍ത്തരുത്. നിങ്ങള്‍ക്ക് മികച്ച ഒരു ഭാവി ഉണ്ടാകുമെന്ന് ഞാന്‍ പ്രതീക്ഷിക്കുന്നു എന്നും പൃഥ്വിരാജ് കുറിച്ചു.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

സൂരജിന്റെ പോസ്റ്റ്‌

പ്രിയപ്പെട്ട രാജുഎട്ടാ... ഞാൻ അങ്ങയുടെ ഒരു കടുത്ത ആരാധകൻ ആണ്..#club_house എന്ന പുതിയ പ്ലാറ്റ്ഫോമിൽ അങ്ങയുടെ പേരിൽ അക്കൗണ്ട് തുടങ്ങി എന്നു ഉള്ളത് സത്യം തന്നെ ആണ്,പക്ഷെ അതിൽ പേരും ,യൂസർ ഐഡി യും മാറ്റാൻ പറ്റില്ല എന്ന് അറിഞ്ഞത് അക്കൗണ്ട് സ്റ്റാർട്ട് ആയപ്പോൾ ആണ്.. അങ്ങു ചെയ്ത സിനിമയിലെ ഡയലോഗ് പഠിച്ചു അത് മറ്റുള്ളവരെ പറഞ്ഞു കേൾപ്പിച്ചു club house റൂമിലെ പലരെയും എന്റർടൈൻ ചെയ്യാൻ ശ്രമിച്ചിട്ടുണ്ട്..അതിനു പുറമെ, അങ്ങയുടെ പേരു ഉപയോഗിച്ച യാതൊരു തരത്തിലുള്ള കാര്യങ്ങളിലും ഞാൻ പങ്കു ചേർന്നിട്ടില്ല.. ജൂണ് 7 വൈകുന്നേരം 4 മണിക്ക് ഒരു റൂം ഉണ്ടാക്കാം, ലൈവായി രാജുവേട്ടൻ വന്നാൽ എങ്ങനെ ആളുകളോട് സംസാരിക്കും എന്നതായിരുന്നു, ആ റൂം കൊണ്ട് മോഡറേറ്റർസ് ഉദ്ദേശിച്ചിരുന്നത്.. അതിൽ ഇത്രയും ആളുകൾ വരുമെന്നോ,അത് ഇത്രയും കൂടുതൽ പ്രശ്നം ആകുമെന്നോ ഞാൻ വിചാരിച്ചില്ല.. ആരെയും , പറ്റിക്കാനോ, രാജു ഏട്ടന്റെ പേരിൽ എന്തെങ്കിലും നേടി എടുക്കാനോ അല്ല ഈ ചെയ്തതൊന്നും..ചെയ്തതിന്റെ ഗൗരവം മനസ്സിലാവുന്നു, അതുകൊണ്ട് തന്നെ ആ club_house അക്കൗണ്ട് ഡിലീറ്റ് ചെയ്തു,ആ ഒരു ചർച്ചയിൽ പങ്കെടുത്ത, എന്നാൽ വേദനിക്കപ്പെട്ട എല്ലാ രാജുവേട്ടനെ സ്നേഹിക്കുന്ന എല്ലാവരോടും ക്ഷമ ചോദിക്കുന്നു... പേര് മാറ്റാൻ സാധിക്കില്ല എന്ന അറിഞ്ഞപ്പോൾ തന്നെ ഞാൻ #club_house_bio യിൽ കൊടിത്തിട്ടുണ്ട് എന്റെ ഐഡന്റിറ്റി, അതിന്റെ കൂടെ ഇൻസ്റ്റാഗ്രാംമും  ആണ്.. ഞാൻ ഇതിനു മുന്നേ കയറിയ എല്ലാ റൂമുകളിലും, രാജുവേട്ടൻ എന്ന നടൻ അഭിനയിച്ചു വെച്ചേക്കുന്ന കുറച്ചു ഡയലോഗ് ഇമിറ്റേറ്റ് ചെയ്യാൻ മാത്രമേ ഉപയോഗിച്ചിട്ടുള്ളൂ.. കുറച്ചു നേരം മുൻപ് വരെ ഞാനും ഫാൻസ് ഗ്രൂപ്പിലെ ഒരു ആക്റ്റീവ് അംഗം ഒക്കെ ആയിരുന്നു.. എന്നാൽ, ഇന്ന് ഫാൻസ് എല്ലാവരും എന്നെ തെറി വിളിക്കുന്നു.. പക്ഷെ, അതൊന്നും ഞാൻ കാര്യമാക്കുന്നില്ല.. രാജുവേട്ടന്റെ ഐഡന്റിറ്റി യൂസ് ചെയ്‌തത്‌ തെറ്റു തന്നെ ആണ്.. ആ റൂമിൽ അങ്ങനെ അങ്ങയെ അനുകരിച്ചു സംസാരിച്ചതും തെറ്റ് തന്നെ.. നല്ല ബോധ്യമുണ്ട് ! ഒരിക്കൽ കൂടെ ആ റൂമിൽ ഉണ്ടായിരുന്നവരോടും, രാജുവേട്ടനോടും, ഞാൻ ക്ഷമ അറിയിക്കുന്നു..

എന്ന് ഒരു പൃഥ്വിരാജ് ആരാധകൻ.

Contact the author

Web Desk

Recent Posts

Web Desk 23 hours ago
Keralam

'സര്‍വ്വേകള്‍ എന്ന പേരില്‍ വരുന്നത് പെയ്ഡ് ന്യൂസ്'; തട്ടിക്കൂട്ടിയ കണക്കുകളെന്ന് മുഖ്യമന്ത്രി

More
More
Web Desk 2 days ago
Keralam

നല്ല കമ്മ്യൂണിസ്റ്റുകാര്‍ യുഡിഎഫിന് വോട്ടുചെയ്യും- വി ഡി സതീശന്‍

More
More
Web Desk 2 days ago
Keralam

'കെ കെ ശൈലജയ്‌ക്കൊപ്പം'; ഷാഫി പറമ്പിലിനെതിരായ എല്‍ഡിഎഫ് ആരോപണം അസംബന്ധം- കെ കെ രമ

More
More
Web Desk 2 days ago
Keralam

സൈബര്‍ ആക്രമണം; ഷാഫി പറമ്പിലിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി കെ കെ ശൈലജ

More
More
Web Desk 2 days ago
Keralam

സിവില്‍ സര്‍വ്വീസ് ഫലം പ്രഖ്യാപിച്ചു; 4-ാം റാങ്ക് മലയാളിയായ സിദ്ധാര്‍ത്ഥ് രാംകുമാറിന്

More
More
Web Desk 3 days ago
Keralam

അബ്ദുൾ റഹീമിനെ മോചിപ്പിക്കാനുളള മലയാളിയുടെ ശ്രമം ആർഎസ്എസിനുളള മറുപടി- രാഹുൽ ഗാന്ധി

More
More