85 കാരനായ ധർമേന്ദ്രയുടെ നീന്തൽകുളത്തിലെ അഭ്യാസങ്ങൾ- വീഡിയോ വൈറലാവുന്നു

 ബോളിവുഡിലെ സൂപ്പർ ഹീറോ ആയിരുന്ന ധർമേന്ദ്ര 85 ആം വയസിലും ഊർജ്ജസ്വലനാണ്. മഹാരാഷ്ട്രയിലെ ലോണാവാലയിലെ ഫാംഹൗസിൽ വിശ്രമ ജീവിതം നയിക്കുകയാണ് അദ്ദേഹം. വീടിനോട് ചേർന്ന നീന്തൽ കുളത്തിൽ ധർമ്മേന്ദ്രയുടെ സ്വിംമ്മിം​ഗ് എയർറോബിക്സിന്റെ വീഡിയോയാണ് ആരാധർ ഇപ്പോൾ ഏറ്റെുടുത്തിരിക്കുന്നത്. നീന്തൽകുളത്തിലെ അഭ്യാസത്തിന്റെ ദൃശ്യങ്ങൾ തിങ്കളാഴ്ചയാണ് താരം ട്വിറ്ററിൽ പോസ്റ്റ് ചെയ്തത്.

സുഹൃത്തുക്കളേ, ദൈവത്തിന്റെ അനുഗ്രഹങ്ങളോടും നിങ്ങളുടെ ആശംസകളോടും കൂടി. യോഗയും ലഘു വ്യായാമവും സഹിതം ഞാൻ വാട്ടർ എയറോബിക്സ് ആരംഭിച്ചു എന്നും ധർമേന്ദ്ര വീഡിയോക്ക് ഒപ്പം കുറിച്ചിട്ടുണ്ട്.

ധർമേന്ദ്ര  തന്റെ ഫാം ഹൗസിന്റെ മനോഹരമായ ദൃശ്യങ്ങൾ പതിവായി സമൂഹമാധ്യമങ്ങളിൽ പങ്കുവെക്കാറുണ്ട്. വനത്തിലൂടെ  ജീപ്പ് ഓടിക്കുന്ന  വീഡിയോ ഏതാനും ദിവസം മുമ്പ് ധർമേന്ദ്ര പുറത്തുവിട്ടിരുന്നു.  

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ധർമേന്ദ്ര എന്ന പേരിൽ അറിയപ്പെടുന്ന ധരം സിംഗ് ഡിയോൾ  1935 ലാണ് ജനിച്ചത്. 100 ഓളം സൂപ്പർഹിറ്റ് ചിത്രങ്ങളി‍ൽ നായകനായ ധർമേന്ദ്ര ഇന്ത്യൻ സിനിമയിലെ "ഹീ-മാൻ" എന്നാണ് അറിയപ്പെട്ടിരുന്നത്. ഗ്രീക്ക് ഗോഡ് ഓഫ് ഇന്ത്യൻ സിനിമ എന്നും അദ്ദേഹത്തെ വിളിച്ചിരുന്നു.  ലോകത്തിലെ ഏറ്റവും സുന്ദരന്മാരായ പത്ത് പുരുഷന്മാരിൽ ഒരാളായി എഴുപതുകളിൽ ധർമേന്ദ്ര തെരഞ്ഞെടുക്കപ്പെട്ടിരുന്നു

 ഹിന്ദി സിനിമയ്ക്ക് നൽകിയ സംഭാവനകൾ പരി​ഗണിച്ച് 1997 ൽ ഫിലിംഫെയർ ലൈഫ് ടൈം അച്ചീവ്മെൻറ് അവാർഡ് ലഭിച്ചു. 

ബിജെപി ടിക്കറ്റിൽ രാജസ്ഥാനിലെ ബിക്കാനീർ നിയോജകമണ്ഡലത്തിൽ നിന്നും ലോക്സഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടിരുന്നു. 2012 ൽ  പത്മ ഭൂഷൺ നൽകി രാജ്യം ആദരിച്ചു.


Contact the author

Entertainment Desk

Recent Posts

National Desk 3 days ago
Cinema

തന്‍റെ വാർദ്ധക്യത്തെ കളിയാക്കവര്‍ക്കെതിരെ അമിതാഭ് ബച്ചന്‍; പ്രായം ആകുമ്പോള്‍ നിങ്ങളെയാരും കളിയാക്കാതിരിക്കട്ടെ എന്നും ആശംസ

More
More
Cinema

നടി ആന്‍ അഗസ്റ്റിന്‍ നിര്‍മ്മാതാവാകുന്നു

More
More
Web Desk 1 month ago
Cinema

വിജയിയുടെ ‘ബീസ്റ്റി’നെ വിലക്കി ഖത്തറും

More
More
Cinema

റെക്കോര്‍ഡ് കളക്ഷനുമായി ആര്‍ ആര്‍ ആര്‍ പ്രദര്‍ശനം തുടരുന്നു

More
More
Web Desk 1 month ago
Cinema

നയന്‍താരയുടെ 'റൗഡി പിക്‌ചേഴ്‌സി'നെതിരെ പൊലീസ് കേസ്

More
More
Cinema

കെ ജി എഫ് 2: ആദ്യ ലിറിക്കല്‍ ഗാനം പുറത്തുവിട്ട് അണിയറപ്രവര്‍ത്തകര്‍

More
More