ലോകടെസ്റ്റ് ചാമ്പ്യൻഷിപ്പിൽ ഇന്ത്യക്ക് നിർണായകമാവുന്ന കളിക്കാരന്റെ പേര് പ്രവചിച്ച് പാർത്ഥിവും ഇർഫാനും

ഇന്ത്യയുടെ ന്യൂസിലന്റും ഏറ്റുമുട്ടുന്ന ഐസിസി ലോക ടെസ്റ്റ് ക്രിക്കറ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിലെ സാധ്യതകൾ പ്രവചിച്ച് മുൻ ഇന്ത്യൻ താരങ്ങൾ. ഫൈനലിൽ ചേതേശ്വർ പൂജാരയാകും ടോപ്പ് സ്കോറെന്ന് മുൻ ടീം ഇന്ത്യ വിക്കറ്റ് കീപ്പർ പാർത്ഥീവ് പട്ടേൽ അഭിപ്രായപ്പെട്ടു. ഇന്ത്യക്ക് ഫൈനലില്‍ വിജയിക്കണമെങ്കിൽ പൂജാര മൂന്നാം സ്ഥാനത്ത് ബാറ്റ് ചെയ്യണമെന്നും അദ്ദേഹം നിര്‍ദേശിച്ചു. ആദ്യ വിക്കറ്റ് ഇന്ത്യക്ക് നേരത്തെ നഷ്ടപ്പെട്ടാൽ പുജാരയുടെ മൂന്നാം സ്ഥാനത്തെ ബാറ്റിം​ഗ് ഏറെ നിർണായകമാവും.

ഫൈനലിൽ ഇന്ത്യൻ പേസ് ബൗളർ മുഹമ്മദ് ഷമിയുടെ ബൗളിം​ഗാണ് ഇന്ത്യക്ക് ഏറെ നിർണായകമാവുക. ജസ്പ്രീത് ബുംറ, ഇഷാന്ത് ശർമ എന്നീ മികച്ച ബൗളർമാർ ഉണ്ടെങ്കിലും ഷമിയുടെ പ്രകടനത്തെ ആശ്രയിച്ചാണ് ഇന്ത്യയുടെ സാധ്യതകൾ നിലനിൽക്കുന്നത്. ഇം​ഗ്ലീഷ് സാഹചര്യത്തില്‍ ഏറ്റവും അനുയോജ്യനായ ബൗളറാണ് മുഹമ്മദ് ഷമിയെന്നും പാർത്ഥിവ് പട്ടേൽ പറഞ്ഞു.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഇന്ത്യൻ ബൗളിം​ഗ് നിരയിൽ മുഹമ്മദ് ഷമിയും ന്യൂസിലന്റ് ബൗളർമാരിൽ ട്രെന്റ് ബോൾട്ടുമായിരിക്കും കൂടുതൽ വിക്കറ്റ് നേടുകയെന്ന് മുൻ ഇന്ത്യൻ ഓൾറൗണ്ടർ ഇർഫാൻ പത്താൻ അഭിപ്രായപ്പെട്ടു. അതേസമയം ഫൈനലിൽ ന്യൂസിലന്റിനാണ് കൂടുതൽ സാധ്യതയെന്ന് ഇർഫാൻ പറഞ്ഞു. 55 ശതമാനത്തോളമാണ് ന്യൂസിലന്റിന്റെ സാധ്യത. ലോക ടെസ്റ്റ് ഫൈനൽ എക്കാലത്തെ വലിയ പോരാട്ടങ്ങളിൽ ഒന്നാണ്. കിവിസ് ക്യാപ്റ്റൻ കെയ്ൻ വില്യംസായിരിക്കും ഫൈനലിലെ ടോപ് സ്കോറർ എന്നും ഇർഫാൻ പ്രവചിച്ചു.

ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിലെ ആദ്യ ടെസ്റ്റ്‌ ജൂൺ 18 ന് സതാംപ്ടണിലെ എഗാസ് ബൗളിൽ അരങ്ങേറും. 5 മത്സരങ്ങളുടെ ഫൈനൽ സമനിലയിൽ ആയാൽ ഇരുടീമുകളെയും സംയുക്ത ചാമ്പ്യൻമാരായി പ്രഖ്യാപിക്കും.

Contact the author

Sports Desk

Recent Posts

Sports Desk 17 hours ago
Cricket

ദ്രാവിഡിന് സമയം നല്‍കൂ, അദ്ദേഹം ടീമില്‍ മാറ്റങ്ങള്‍ കൊണ്ടുവരും - ഗാംഗുലി

More
More
Sports Desk 2 days ago
Cricket

കോഹ്ലിയെക്കാള്‍ മികച്ച താരം രോഹിത് ശര്‍മ - മുന്‍ പാക് ക്രിക്കറ്റ് താരം

More
More
Sports Desk 5 days ago
Cricket

സഞ്ജു സാംസണ് കൂടുതല്‍ അവസരങ്ങള്‍ നല്‍കണം - റോബിന്‍ ഉത്തപ്പ

More
More
Sports Desk 1 week ago
Cricket

ഫിറ്റ്നസ് പാസായി സഞ്ജു; ഓസിസിനെതിരായ ഏകദിന മത്സരത്തില്‍ കളിച്ചേക്കും

More
More
Sports Desk 1 week ago
Cricket

സഞ്ജു തിരിച്ചെത്തുന്നു; പരിശീലനം തുടങ്ങി

More
More
Sports Desk 1 week ago
Cricket

റാങ്കിംഗില്‍ കോഹ്ലിയെക്കാള്‍ മുകളിലായിട്ടും പാക് ടീം എന്നെ നിരന്തരം തഴയുന്നു - ഖുറം മൻസൂർ

More
More