പ്രധാനമന്ത്രിക്ക് താടി വടിക്കാന്‍ നൂറുരൂപ അയച്ച് ചായക്കടക്കാരന്‍

മുംബൈ: പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് താടി വടിക്കാന്‍ നൂറുരൂപ മണിഓര്‍ഡര്‍ അയച്ച് ചായക്കടക്കാരന്‍. മഹാരാഷ്ട്രയിലെ ബാരാമതിയിലുളള അനില്‍ മോറേ എന്നയാളാണ് പ്രധാനമന്ത്രിക്ക് നൂറുരൂപ അയച്ചത്. കൊവിഡും ലോക്ക്ഡൗണും മൂലം അസംഘടിത മേഖലയില്‍ ജോലി ചെയ്യുന്നവരുടെ ജീവിതം തകിടം മറിഞ്ഞുകിടക്കുകയാണ്. അതിലുളള പ്രതിഷേധമായാണ് അനില്‍ മോറേ നരേന്ദ്രമോദിക്ക് നൂറുരൂപ അയച്ചത്. ഇന്ദാപൂര്‍ റോഡില്‍ ഒരു സ്വകാര്യ ആശുപത്രിക്ക് എതിര്‍വശത്താണ് അനില്‍ മോറെയുടെ ചായക്കട.

പ്രധാനമന്ത്രി നരേന്ദ്രമോദി അദ്ദേഹത്തിന്റെ താടി വളര്‍ത്തിയിരിക്കുന്നു. അദ്ദേഹം എന്തെങ്കിലും വളര്‍ത്തുന്നുണ്ടെങ്കില്‍ അത് തൊഴിലവസരങ്ങളായിരിക്കണം, ജനങ്ങള്‍ക്ക് കൊവിഡ് വാക്‌സിന്‍ നല്‍കാനുളള ശ്രമങ്ങളായിരിക്കണം, നിലവിലുളള മെഡിക്കല്‍ സംവിധാനങ്ങള്‍ വര്‍ധിപ്പിക്കുന്നതാവണം. അവസാനം പ്രഖ്യാപിച്ച രണ്ട് ലോക്ക്ഡൗണുകളില്‍ നിന്നും ജനങ്ങള്‍ മുക്തരായെന്ന് പ്രധാനമന്ത്രി ഉറപ്പുവരുത്തണമെന്നും മണിഓര്‍ഡറിനൊപ്പം അയച്ച കത്തില്‍ അനില്‍ മോറേ പറഞ്ഞു.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

രാജ്യത്തെ ഏറ്റവും ഉന്നതമായ പദവിയാണ് പ്രധാനമന്ത്രിയുടേത്. അദ്ദേഹത്തോട് എനിക്ക് ബഹുമാനമുണ്ട്. അതിനാല്‍ അദ്ദേഹത്തിന് താടി വടിക്കാനായി എന്റെ സമ്പാദ്യത്തില്‍ നിന്ന് നൂറുരൂപ  അയച്ചുകൊടുക്കുകയാണ്. കൊവിഡ് മൂലം ദുരിതമനുഭവിക്കുന്ന പാവപ്പെട്ടവരുടെ പ്രശ്‌നങ്ങളിലേക്ക് പ്രധാനമന്ത്രിയുടെ ശ്രദ്ധ ആകര്‍ഷിക്കാനുളള ഒരു മാര്‍ഗമായാണ് നൂറുരൂപ അയച്ചുകൊടുക്കുന്നത്. കൊവിഡ് മൂലം മരണമടഞ്ഞവരുടെ കുടുംബങ്ങള്‍ക്ക് 5 ലക്ഷം രൂപയും ലോക്ക്ഡൗണ്‍ മൂലം കഷ്ടപ്പെടുന്നവരുടെ കുടുംബങ്ങള്‍ക്ക് മുപ്പതിനായിരം രൂപ വീതവും ധനസഹായം നല്‍കണമെന്നും അനില്‍ കത്തിലൂടെ ആവശ്യപ്പെടുന്നു.


Contact the author

National Desk

Recent Posts

National Desk 14 hours ago
National

ഇത്തവണ ബിജെപി 150 സീറ്റുകളിലൊതുങ്ങും- രാഹുല്‍ ഗാന്ധി

More
More
National Desk 19 hours ago
National

വീണ്ടും മോദി അധികാരത്തില്‍ വന്നാല്‍ എല്ലാ സംസ്ഥാനങ്ങളിലും മണിപ്പൂര്‍ ആവര്‍ത്തിക്കും- പരകാര പ്രഭാകര്‍

More
More
Web Desk 19 hours ago
National

'ഇതാണ് ഞങ്ങളുടെ രാഷ്ട്രീയം' ; വയനാട്ടില്‍ ഐഎന്‍എല്ലിന്റെ പച്ചക്കൊടി ഉയര്‍ത്തി ബൃന്ദാ കാരാട്ട്

More
More
National Desk 1 day ago
National

സന്യാസം സ്വീകരിക്കാൻ 200 കോടിയുടെ സ്വത്ത് ദാനം ചെയ്ത് ഗുജറാത്തി ദമ്പതികള്‍

More
More
National Desk 1 day ago
National

നരേന്ദ്രമോദി ബിജെപിക്ക് ബാധ്യതയാണ്- സുബ്രമണ്യന്‍ സ്വാമി

More
More
National Desk 2 days ago
National

ജുഡീഷ്യറിയുടെ വിശ്വാസ്യത തകര്‍ക്കാന്‍ നിക്ഷിപ്ത താല്‍പ്പര്യക്കാര്‍ ശ്രമിക്കുന്നു; ചീഫ് ജസ്റ്റിസിന് മുന്‍ ജഡ്ജിമാരുടെ കത്ത്‌

More
More