മുട്ടില്‍ മരംമുറി അന്വേഷിക്കാന്‍ ഇ ഡിയും; ഉദ്യോഗസ്ഥരുടെ സാമ്പത്തിക ഇടപാടുകള്‍ പരിശോധിക്കും

വയനാട്ടിലെ മുട്ടിലില്‍ നിന്നും മരം മുറിച്ച് കടത്തിയ വിവാദത്തെ കുറിച്ച് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റും അന്വേഷണം നടത്തും. പട്ടയ  ഭൂമിയില്‍ നിന്ന് മരം മുറിച്ച് കടത്തിയെന്ന കേസില്‍ പൊലീസിന്റെയും വനംവകുപ്പിന്റെയും അന്വേഷണത്തിന് പുറമെയാണ് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് വിഷയത്തില്‍ ഇടപെടുന്നത്. സംഭവത്തില്‍ തടികടത്ത് മാഫിയയും ഉദ്യോഗസ്ഥരുമായി കള്ളപ്പണ ഇടപാട് നടന്നിട്ടുണ്ടോ എന്നാണ് അടിസ്ഥാനത്തിലാണ് ഇ ഡി പരിശോധിക്കുക. 

ആരോപണവിധേയരായ വനം റവന്യൂ ഉദ്യോഗസ്ഥരുടെ മുന്‍കാല സാമ്പത്തിക ഇടപാടുകള്‍ ഉള്‍പ്പെടെ അന്വേഷിക്കാനാണ് ഇ ഡി നീക്കം. ഉദ്യോഗസ്ഥരുടെ പശ്ചാത്തലത്തിന് പുറമെ ബാങ്ക് ഇടപാടുകളും അടുത്തിടെയുണ്ടായ ഭൂമി രജിസ്‌ട്രേഷനും അന്വേഷണപരിധിയില്‍ വരും. മുട്ടില്‍ സംഭവത്തില്‍ വന്‍ സാമ്പത്തിക ഇടപാട് നടന്നിട്ടുണ്ടെന്നാണ് വിലയിരുത്തല്‍, ഇടപാടുറപ്പിക്കുന്നതില്‍ കൂടിയ അളവില്‍ കള്ളപ്പണം കൈമാറിയിട്ടുണ്ടെന്നും ഇ ഡി കണക്കാക്കുന്നു.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

അതേസമയം, വയനാടിന് പുറമെ തൃശ്ശൂരിലും ഇടുക്കിയിലും മരം കൊള്ള നടന്നിട്ടുണ്ടെന്നാണ് പുതിയ വിവരം. ഇടുക്കി വന്യ ജീവി സങ്കേതത്തില്‍ ഉള്‍പ്പെടെയാണ് മരം മുറിച്ചതായി കണ്ടെത്തിയിട്ടുള്ളത്. ഇടുക്കി തട്ടേക്കാട് നിന്നും മാത്രം എണ്‍പതില്‍ അധികം മരം മുറിച്ച് കടത്തിയിട്ടുണ്ട്. തൃശ്ശൂരില്‍ വടക്കാഞ്ചേരി, മച്ചാട്, പട്ടിക്കാട് റേഞ്ചുകളിലാണ് മരം മുറിച്ചതായി ആക്ഷേപം ഉയര്‍ന്നിട്ടുള്ളത്. മരം മുറിക്ക് കാരണമായ വിവാദ ഉത്തരവ് പിന്‍വലിച്ച ശേഷവും കൊള്ളതുടര്‍ന്നു എന്നാണ് വനംവകുപ്പ് വിലയിരുത്തല്‍.

Contact the author

Web Desk

Recent Posts

Web Desk 21 hours ago
Keralam

നിമിഷപ്രിയയുടെ മോചന ചര്‍ച്ചയ്ക്കായി അമ്മ പ്രേമകുമാരി യെമനിലേക്ക്

More
More
Web Desk 1 day ago
Keralam

'സര്‍വ്വേകള്‍ എന്ന പേരില്‍ വരുന്നത് പെയ്ഡ് ന്യൂസ്'; തട്ടിക്കൂട്ടിയ കണക്കുകളെന്ന് മുഖ്യമന്ത്രി

More
More
Web Desk 2 days ago
Keralam

നല്ല കമ്മ്യൂണിസ്റ്റുകാര്‍ യുഡിഎഫിന് വോട്ടുചെയ്യും- വി ഡി സതീശന്‍

More
More
Web Desk 2 days ago
Keralam

'കെ കെ ശൈലജയ്‌ക്കൊപ്പം'; ഷാഫി പറമ്പിലിനെതിരായ എല്‍ഡിഎഫ് ആരോപണം അസംബന്ധം- കെ കെ രമ

More
More
Web Desk 3 days ago
Keralam

സൈബര്‍ ആക്രമണം; ഷാഫി പറമ്പിലിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി കെ കെ ശൈലജ

More
More
Web Desk 3 days ago
Keralam

സിവില്‍ സര്‍വ്വീസ് ഫലം പ്രഖ്യാപിച്ചു; 4-ാം റാങ്ക് മലയാളിയായ സിദ്ധാര്‍ത്ഥ് രാംകുമാറിന്

More
More