മദ്രസ അധ്യാപകര്‍ക്ക് ശമ്പളം നൽകുന്നത് സർക്കാരല്ല, പ്രചാരണങ്ങള്‍ വ്യാജം: മുഖ്യമന്ത്രി

തിരുവനന്തപുരം: മദ്രസ അധ്യാപകര്‍ക്ക് ശമ്പളവും അലവന്‍സുകളും നല്‍കുന്നത് സര്‍ക്കാരല്ലെന്ന് മുഖ്യമന്ത്രി. അതത് മദ്രസ മാനേജുമെന്‍റുകളാണ് അവര്‍ക്ക് ശമ്പളം നല്‍കുന്നതെന്നും മുഖ്യമന്ത്രി അറിയിച്ചു. മദ്രസ അധ്യാപകര്‍ക്ക് ശമ്പളം നല്‍കുന്നതിന് ബജറ്റില്‍ നിന്നും വലിയൊരു വിഹിതം ചെലവഴിക്കുന്നതായി സാമൂഹ്യ മാധ്യമങ്ങളില്‍ ഉള്‍പ്പടെ പ്രചരണം നടക്കുന്ന കാര്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.

പൊതുഖജനാവില്‍ നിന്നാണ് മദ്രസ അധ്യാപകർക്ക് ശമ്പളവും അലവന്‍സും നല്‍കുന്നതെന്ന പ്രചരണം വ്യാജമാണ്. സമൂഹ മാധ്യമങ്ങള്‍ വഴി യഥാര്‍ത്ഥ വസ്തുത പൊതുജനങ്ങളെ ബോധ്യപ്പെടുത്തും. ഇതിനായി കേരള മദ്രസ അധ്യാപക ക്ഷേമനിധി ബോര്‍ഡ് ശ്രമം തുടങ്ങിയിട്ടുണ്ട്. പൊതുജന സമ്പര്‍ക്ക വകുപ്പിന്‍റെ ഫാക്ട് ചെക്ക് ടീം വിഷയം രജിസ്റ്റര്‍ ചെയ്ത് പരിശോധിക്കുന്നുണ്ടെന്നും മുഖ്യമന്ത്രി സഭയെ അറിയിച്ചു. നിയമസഭയില്‍ പി കെ ബഷീര്‍, എന്‍ ഷംസുദ്ദീന്‍, മഞ്ഞളാംകുഴി അലി, കെപിഎ മജീദ് എന്നിവരുടെ ചോദ്യങ്ങള്‍ക്ക് മറുപടി പറയുകയായിരുന്നു മുഖ്യമന്ത്രി.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

കേരളത്തിലെ മത സംഘടനകളുടെ മേല്‍നോട്ടത്തില്‍ മഹല്ലുകള്‍ കേന്ദ്രീകരിച്ച് നാട്ടുകാരുടെ പണം കൊണ്ടാണ് മദ്രസകള്‍ പ്രവര്‍ത്തിക്കുന്നതെന്നത്. ഓരോ പള്ളിക്കമ്മിറ്റിയും മഹല്ല് നിവാസികളില്‍ നിന്ന് പണം പിരിച്ചും മറ്റ് വരുമാന മാര്‍ഗങ്ങള്‍ കണ്ടെത്തിയുമാണ് മദ്രസകള്‍ നടത്തുന്നത്. ഒരു രൂപ പോലും സര്‍ക്കാറില്‍ നിന്ന് മദ്രസാ അധ്യാപകര്‍ക്കായി വാങ്ങുന്നില്ല. മദ്രസാ അധ്യാപകരുടെ ശമ്പളം യു.പി സ്‌കൂള്‍ അധ്യാപകരുടേതിന് തുല്യമാക്കി ഉയര്‍ത്തണമെന്ന് ലീഗ് എം.എല്‍.എമാര്‍ നിയമസഭയില്‍ ആവശ്യപ്പെട്ടെന്നും സര്‍ക്കാര്‍ അത് അംഗീകരിച്ചെന്നുമൊക്കെയുള്ള വ്യാജ പ്രചാരണങ്ങളും ശക്തമായി നടക്കുന്നുണ്ട്.

Contact the author

Web Desk

Recent Posts

Web Desk 1 day ago
Keralam

പിണറായി ഒരു സംഘി മുഖ്യമന്ത്രിയാണോയെന്ന് കമ്മ്യൂണിസ്റ്റുകാർക്ക് തന്നെ സംശയമാണ് - കെ മുരളീധരന്‍

More
More
Web Desk 2 days ago
Keralam

സിപിഎമ്മല്ല, കോണ്‍ഗ്രസാണ് ജയിക്കേണ്ടത്- നാസര്‍ ഫൈസി കൂടത്തായി

More
More
Web Desk 2 days ago
Keralam

മോദിയെന്ന വൈറസിനെ രാജ്യത്ത് നിന്ന് അടിയന്തരമായി നീക്കം ചെയ്യണം- പ്രകാശ്‌ രാജ്

More
More
Web Desk 2 days ago
Keralam

രാഹുല്‍ ഗാന്ധിക്കെതിരായ അധിക്ഷേപ പരാമര്‍ശം; പി വി അന്‍വറിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി കോണ്‍ഗ്രസ്

More
More
Web Desk 3 days ago
Keralam

'24 മണിക്കൂറിനുളളില്‍ വാര്‍ത്താസമ്മേളനം വിളിച്ച് മാപ്പുപറയണം'; കെ കെ ശൈലജയ്ക്ക് വക്കീല്‍ നോട്ടീസയച്ച് ഷാഫി പറമ്പില്‍

More
More
Web Desk 4 days ago
Keralam

പ്രശ്‌നങ്ങള്‍ തുറന്നുപറയുന്നവരെ സഖാവാക്കുന്നു- മുസ്ലീം ലീഗിനെതിരെ ഉമര്‍ ഫൈസി മുക്കം

More
More