കൊവിഡ്‌ രണ്ടാം തരംഗം കൂടുതല്‍ ബാധിക്കുന്നത് ഗര്‍ഭിണികളെയെന്ന് പഠനം

ഡല്‍ഹി: കൊവിഡ്‌ രണ്ടാം തരംഗം കൂടുതല്‍ ബാധിക്കുന്നത് ഗര്‍ഭിണികളെയെന്ന് പഠനം. സെന്റർസ് ഫോർ ഡിസീസ് കൺട്രോൾ ആൻഡ് പ്രിവൻഷൻ നടത്തിയ പഠനത്തിന്‍റെ അടിസ്ഥാനത്തിലാണ് റിപ്പോര്‍ട്ട്‌ പുറത്ത് വന്നിരിക്കുന്നത്. കൊവിഡിന്‍റെ ആദ്യ തരംഗത്തില്‍ ഗര്‍ഭിണികള്‍ക്ക് വളരെ വിരളമായാണ് രോഗം സ്ഥിരീകരിച്ചത്. എന്നാല്‍ ഇപ്പ്രാവശ്യം കൂടുതലും ഗര്‍ഭിണികള്‍ക്ക് രോഗം പിടിപ്പെടുന്നുണ്ട്. ഇവര്‍ക്ക് ആദ്യം പനിയും, പിന്നീട് ചുമ, ശ്വാസതടസം  എന്നിവയാണ് രോഗലക്ഷണമായി കാണപ്പെടുക. 

കൊവിഡ്‌ ബാധിച്ച് കഴിഞ്ഞാല്‍ പിന്നെ ഭൂരിഭാഗം ഗര്‍ഭിണികള്‍ക്ക് ശ്വാസതടസം കൂടുതലായി അനുഭവപ്പെടുന്നു. ഇത് അപകടത്തിലേക്ക് വഴിവെക്കുന്നു. കൊവിഡ്‌ വകഭേദം വേഗം പടര്‍ന്ന് പിടിക്കുമ്പോള്‍ പ്രതിരോധിക്കാന്‍ സാധിക്കാത്തതും വലിയ വെല്ലുവിളിയാണ് ഉയര്‍ത്തുന്നത്. അതിനാല്‍ ഗര്‍ഭിണികളുടെ കൂടെ താമസിക്കുന്നവര്‍ കൊവിഡ്‌ പ്രോട്ടോകോള്‍ പാലിക്കുകയും സുരക്ഷിതരായി ഇരിക്കണമെന്നും സെന്റർസ് ഫോർ ഡിസീസ് കൺട്രോൾ ആൻഡ് പ്രിവൻഷൻ പുറത്ത് വിട്ട റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. 

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഇതില്‍ ആശങ്കപ്പെടുത്തുന്നത് മറ്റ്  സ്ത്രീകളെ അപേക്ഷിച്ച് ഗര്‍ഭിണികള്‍ മരണപ്പെടാനുള്ള സാധ്യത 70%മാണ്. ഗര്‍ഭിണിയാകുമ്പോള്‍  സ്ത്രീകള്‍ക്ക് പ്രതിരോധ ശേഷി കുറവായിരിക്കും. അതിനോടൊപ്പം അണുബാധക്കുള്ള സാധ്യതയും കൂടുതലാണ്. അതിനാലാണ് കൊവിഡ്‌ കൂടുതലായി ഗര്‍ഭിണികളെ ബാധിക്കുന്നതെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. 

Contact the author

Web Desk

Recent Posts

Web Desk 13 hours ago
National

അമിത് ഷായുമായി വീണ്ടും കൂടിക്കാഴ്ചക്കൊരുങ്ങി അമരീന്ദര്‍ സിംഗ്

More
More
National Desk 15 hours ago
National

മകന് 18 കഴിഞ്ഞാലും വിദ്യാഭ്യാസ ചെലവില്‍ പിതാവിന് ഉത്തരവാദിത്വമുണ്ട് - ഹൈക്കോടതി

More
More
National Desk 17 hours ago
National

ലഖിംപൂര്‍: കേന്ദ്രമന്ത്രി അജയ് മിശ്രയെ പുറത്താക്കണമെന്നാവശ്യപ്പെട്ട് കര്‍ഷകര്‍ ഇന്ന് രാജ്യവ്യാപകമായി ട്രെയിന്‍ തടയുന്നു

More
More
National Desk 18 hours ago
National

ജാത്യാധിക്ഷേപം; യുവരാജ് സിംഗിനെ അറസ്റ്റ് ചെയ്ത് ജാമ്യത്തില്‍ വിട്ടു

More
More
Web Desk 1 day ago
National

ജയില്‍ മോചിതനായാല്‍ നല്ല കുട്ടിയാവും, പാവങ്ങളെ സഹായിക്കും- ആര്യന്‍ ഖാന്‍

More
More
National Desk 1 day ago
National

അവിഹിത സ്വത്ത് സമ്പാദന കേസ്: ശശികലക്ക് പിന്നാലെ വി എന്‍ സുധാകരനും ജയില്‍ മോചിതനായി

More
More