രാജസ്ഥാനില്‍ ഒട്ടകത്തിന്‍റെ തലയറുത്ത് പൂജ; 4 പേര്‍ പിടിയില്‍

ഉദയ്പൂര്‍: ഒട്ടകത്തിന്‍റെ തലയറുത്ത് പൂജ നടത്തിയ 4 പേര്‍ പിടിയില്‍. രാജസ്ഥാനിലെ ഉദയ്പൂരിലാണ് സംഭവം. ബിസിനസില്‍ പുരോഗതിയുണ്ടാകുവാന്‍ വേണ്ടിയാണ് ഒട്ടകത്തെ കൊന്ന് പൂജ നടത്തിയതെന്ന് രാജേഷ്‌ സമ്മതിച്ചു. ഇയാളുടെ ഫാമില്‍ ഉണ്ടായിരുന്ന 30 പശുക്കള്‍ സാധാരണയില്‍ കുറഞ്ഞ പാല്‍ നല്‍കിയതില്‍ രാജേഷ്‌ അസ്വസ്ഥനാവുകയും മാലി സന്യാസിയുടെ സഹായം തേടുകയുമായിരുന്നു. ഈ പ്രശ്നത്തില്‍ നിന്ന് രക്ഷപ്പെടുവാന്‍ സന്യാസിയുടെ  ഉപദേശമനുസരിച്ചാണ് ഒട്ടകത്തെ കൊന്നത്. 

സന്യാസിയുടെ നിര്‍ദേശപ്രകാരം രാജേഷും കൂട്ടുകാരും ചേര്‍ന്ന് ഒരു ഒട്ടകത്തെ കണ്ടെത്തി. 2 ദിവസം ഭക്ഷണം നല്‍കിയതിന് ശേഷം ഒട്ടകത്തെ കഴുത്തറുക്കുകയായിരുന്നു. പൂജക്ക്‌ തല ഉപയോഗച്ചതിന് ശേഷം ഒട്ടകത്തിന്‍റെ  ശരീരം സന്യാസിയുടെ പറമ്പില്‍ ഉപേക്ഷിക്കുകയായിരുന്നു. തലയില്ലാത്ത ഒട്ടകത്തിന്‍റെ ശരീരം നാട്ടുകാര്‍ കണ്ടെത്തുകയും പോലീസില്‍ പരാതി നല്‍കുകയുമായിരുന്നു. 

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

സംശയം തോന്നിയ പോലീസ് രാജേഷിനെയും കൂട്ടുകാരെയും ചോദ്യം ചെയ്തു. ഇവര്‍ ഒട്ടകത്തെ കൊന്നതായി പോലീസിനോട്‌ സമ്മതിച്ചു. തുടര്‍ന്ന് രാജേഷിനെയും, കൂട്ടുകാരെയും, സന്യാസിയേയും, സന്യാസിയുടെ മകനെയും പോലീസ് അറസ്റ്റ് ചെയ്തു. ഒട്ടകത്തിന്‍റെ തല രാജേഷിന്‍റെ പറമ്പില്‍ നിന്ന് പോലീസ് കണ്ടെടുത്തു.

Contact the author

Web Desk

Recent Posts

National Desk 9 hours ago
National

ഇഡി ഇനിയും വരും, പിറകെ മോദിയും ഷായും വരും, എല്ലാം എന്റെ വോട്ടുവിഹിതം കൂട്ടും- മഹുവ മൊയ്ത്ര

More
More
National Desk 10 hours ago
National

'1700 കോടി രൂപ പിഴയടയ്ക്കണം'; കോൺഗ്രസിന് ആദായനികുതി വകുപ്പിന്റെ നോട്ടീസ്

More
More
National Desk 1 day ago
National

ബട്ടര്‍ ചിക്കനെ ചൊല്ലിയുളള നിയമയുദ്ധം തുടരുന്നു; ഡല്‍ഹി ഹൈക്കോടതിയില്‍ പുതിയ ഹര്‍ജി

More
More
National Desk 1 day ago
National

മണിപ്പൂരില്‍ ഈസ്റ്ററിന് അവധിയില്ല; സർക്കാർ ഓഫീസുകൾ പ്രവർത്തിക്കണമെന്ന് ഉത്തരവ്

More
More
National Desk 1 day ago
National

സീറ്റ് ലഭിക്കാത്ത മനോവിഷമത്തിൽ ആത്മഹത്യക്ക് ശ്രമിച്ച ഈറോഡ് എംപി അന്തരിച്ചു

More
More
National Desk 1 day ago
National

1996-ലെ മയക്കുമരുന്ന് കേസ്; സഞ്ജീവ് ഭട്ട് കുറ്റക്കാരനാണെന്ന് കോടതി

More
More