ചെന്നൈ: ഫാന്‍സ് ക്ലബ്ബ് അംഗങ്ങള്‍ക്ക് ധനസഹായവുമായി തമിഴ് നടന് സൂര്യ. കൊവിഡ് രണ്ടാം തരംഗം സൃഷ്ടിച്ച പ്രതിസന്ധിയിലാണ് സൂര്യയുടെ പുതിയ തീരുമാനം. ആരാധക കൂട്ടായ്മയിലെ 250 പേര്‍ക്കാണ് 5000 രൂപ സഹായകമായി നല്‍കിയിരിക്കുന്നത്. ഇവരുടെ ബാങ്ക് അക്കൗണ്ടിലെക്കാണ് താരം പണം അയച്ചിരിക്കുന്നത്.
കൊവിഡ് രൂക്ഷമാകുന്ന സാഹചര്യമാണ്. വാക്സിന് എല്ലാവര്ക്കും ലഭ്യമായിട്ടില്ല. അതിനാല്‍ കൊവിഡ് മൂലം കഷ്ടപ്പെടുന്നവരെ സഹായിക്കണമെന്നും സൂര്യ ആവശ്യപ്പെട്ടു. കൊവിഡ് മഹാമാരിയെ പ്രതിരോധിക്കുവനായി സൂര്യയും കാര്‍ത്തിയും ചേര്‍ന്ന് തമിഴ്നാട് സര്‍ക്കാരിന് 1 കോടി രൂപ നല്‍കിയിരുന്നു. കൂടാതെ വിദ്യാര്‍ഥികളുടെ ഉന്നത വിദ്യാഭ്യാസത്തിനും, കര്‍ഷകരെ സഹായിക്കുവാനും സര്‍ക്കാരിന് താരങ്ങള്‍ പണം നല്‍കിയിരുന്നു.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക
സുധ കോങ്കര ഒരുക്കിയ സൂരൈ പോട്ര് ആയിരുന്നു സൂര്യയുടേതായി ഒടുവില്‍ റിലീസ് ചെയ്ത ചിത്രം. പാണ്ഡ്യരാജിനൊപ്പം പുതിയ സിനിമക്കായുള്ള ഒരുക്കത്തിലാണ് സൂര്യ.