ഡല്‍ഹി: കടല്‍ക്കൊല കേസില്‍ ഇറ്റാലിയന്‍ നാവികര്‍ക്കെതിരെയുള്ള കേസ് അവസാനിപ്പിക്കാമെന്ന് സുപ്രീംകോടതി. ഉത്തരവ് ചൊവ്വാഴ്ച പുറത്തിറക്കും. കടല്‍ക്കൊല ഇരകളുടെ നഷ്ടപരിഹാര തുക അടക്കമുള്ള കാര്യങ്ങളില്‍ സര്‍ക്കാരിന് തീരുമാനം എടുക്കാമെന്നും കോടതി കൂട്ടിച്ചേര്‍ത്തു.
കടല്‍ക്കൊല കേസില്‍ ബോട്ടില്‍ ഉണ്ടായിരുന്ന എല്ലാവര്ക്കും നഷ്ടപരിഹാരം ആവശ്യമാണെന്ന വാദത്തോട് കേന്ദ്ര സര്‍ക്കാര്‍ അനൂകുല നിലപാടാണ് സ്വീകരിച്ചിരിക്കുന്നത്. തുക എങ്ങനെ വിഭജിക്കണം എന്നുള്ള കാര്യങ്ങള്‍ കേരള സര്‍ക്കാരിന് തീരുമാനിക്കാം. കോടതി ആവശ്യപ്പെട്ട 10 കോടി രൂപ ഇറ്റലി കൈമാറിയിട്ടുണ്ടെന്ന് കേന്ദ്ര സര്‍ക്കാര്‍ കോടതിയെ അറിയിച്ചു.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക
കടല്‍ക്കൊല കേസില്‍ നാവികര്‍ക്കെതിരെയുള്ള നടപടികള്‍ ഇറ്റലി സ്വീകരിക്കുമെന്നും സുപ്രീം കോടതിയെ അറിയിച്ചിട്ടുണ്ട്. ഇതോടെ ഈ കേസിന്റെ നടപടികള്‍ അവസാനിപ്പിക്കാമെന്ന് സുപ്രീം കോടതി തീരുമാനിക്കുകയായിരുന്നു. നഷ്ട പരിഹാര തുക വിതരണം ചെയ്യുന്നതിനായി ഹൈക്കോടതിയെ ചുമതലപ്പെടുത്താമെന്നും കോടതി പറഞ്ഞു.