ബിജെപിക്ക് തിരിച്ചടി; മുകുള്‍ റോയ് വീണ്ടും തൃണമൂലിലേക്ക്

കൊല്‍ക്കത്ത: പശ്ചിമബംഗാളില്‍ ബിജെപിക്ക് വീണ്ടും തിരിച്ചടി. മമതാ ബാനര്‍ജിയുടെ തൃണമൂല്‍ കോണ്‍ഗ്രസില്‍ നിന്ന് ബിജെപി ആദ്യം അടര്‍ത്തിയെടുത്ത മുകുള്‍ റോയ് ബിജെപി വിട്ട് തിരിച്ച് തൃണമൂലിലേക്ക് മടങ്ങുമെന്ന് ഏറെക്കുറെ ഉറപ്പായി. മമതാ ബാനര്‍ജിയുടെ സാന്നിദ്ധ്യത്തില്‍ മുകുള്‍ റോയ് പാര്‍ട്ടിയിലേക്ക് തിരിച്ചെത്തുമാണ് തൃണമൂല്‍ വൃത്തങ്ങള്‍ വ്യക്തമാക്കുന്നത്. ഇതുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ക്കായി മുകുള്‍ തൃണമൂല്‍ ഭവനിലെത്തി. കൂടിക്കാഴ്ച്ചയ്ക്കുശേഷമാവും പ്രഖ്യാപനമുണ്ടാവുക എന്നാണ് റിപ്പോര്‍ട്ടുകള്‍.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

പശ്ചിമബംഗാളില്‍ ഭരണം പിടിക്കാമെന്ന ബിജെപിയുടെ പ്രതീക്ഷ ഇല്ലാതായതോടെ തെരഞ്ഞെടുപ്പിന് മുന്‍പ് തൃണമൂല്‍ വിട്ട് ബിജെപിയിലെത്തിയ മിക്ക നേതാക്കളും തിരികെ മമതയുടെ അടുത്തേക്ക് പോവുകയാണ്. മുകുള്‍ റോയിയുടെ ഭാര്യ കൊവിഡ് ബാധിച്ച് ആശുപത്രിയില്‍ കഴിയുന്നതിനിടെ മമതയുടെ ബന്ധുവും തൃണമൂല്‍ നേതാവുമായ അഭിഷേക് ബാനര്‍ജി ആശുപത്രിയിലെത്തി സന്ദര്‍ശിച്ചിരുന്നു. അടുത്തിടെ കൊല്‍ക്കത്തയില്‍ നടന്ന ബിജെപിയുടെ യോഗങ്ങളില്‍ മുകുള്‍ റോയ് പങ്കെടുത്താതിരുന്നതും അദ്ദേഹം ബിജെപി വിടുമെന്ന വാര്‍ത്തകള്‍ക്ക് ഊന്നല്‍ നല്‍കുന്നതായിരുന്നു.

2017-ല്‍ മമതാ ബാനര്‍ജിയുമായുളള അഭിപ്രായവ്യത്യാസങ്ങളെത്തുടര്‍ന്നാണ് മുകുള്‍ റോയ് പാര്‍ട്ടി വിടുന്നത്. 2019-ല്‍ നടന്ന ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ പശ്ചിമബംഗാളില്‍ ബിജെപിക്ക് മുന്നേറ്റമുണ്ടാക്കിക്കൊടുക്കാന്‍ മുകുള്‍ റോയ്ക്ക് സാധിച്ചു. എന്നാല്‍ 2021-ലെ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ മുകുളിനെ അവഗണിച്ച് തൃണമൂലില്‍ നിന്നെത്തിയ സുവേന്ദു അധികാരിക്കാണ് ബിജെപി പ്രാധാന്യം കൊടുത്തത്.  ഇതോടെയാണ് തൃണമൂലിലേക്ക് തിരിച്ചുപോകാനുളള മുകുള്‍ റോയുടെ തീരുമാനം.

Contact the author

Web Desk

Recent Posts

National Desk 22 hours ago
National

മോദിയില്‍ നിന്നും ഇതില്‍ക്കൂടുതല്‍ ഒന്നും പ്രതീക്ഷിക്കുന്നില്ല; വിദ്വേഷ പ്രസംഗത്തില്‍ കപില്‍ സിബല്‍

More
More
National Desk 1 day ago
National

ജയ് ഹോ ചിട്ടപ്പെടുത്തിയത് എ ആര്‍ റഹ്‌മാന്‍ തന്നെ, ഞാനത് പാടുക മാത്രമാണ് ചെയ്തത്- സുഖ്‌വീന്ദര്‍ സിംഗ്

More
More
National Desk 1 day ago
National

ജയിലില്‍ വെച്ച് കെജ്രിവാളിനെ കൊലപ്പെടുത്താന്‍ ശ്രമം നടക്കുന്നു- സുനിത കെജ്രിവാള്‍

More
More
National Desk 1 day ago
National

വിദ്വേഷ പ്രസംഗം; നരേന്ദ്രമോദിക്കെതിരെ കോണ്‍ഗ്രസും സിപിഎമ്മും പരാതി നല്‍കും

More
More
National Desk 1 day ago
National

ഇന്ത്യാ മുന്നണി അധികാരത്തിലെത്തിയാല്‍ സിഎഎയും അഗ്നിവീര്‍ പദ്ധതിയും റദ്ദാക്കും- പി ചിദംബരം

More
More
National Desk 2 days ago
National

മണിപ്പൂരിലെ 11 ബൂത്തുകളില്‍ റീപോളിംഗ് ഏപ്രില്‍ 22-ന്

More
More