പുരുഷന്മാര്‍ രണ്ട് വിവാഹം കഴിക്കുന്ന ഇന്ത്യയിലെ ഗ്രാമമാണ് 'ദേരാസര്‍'

പുരുഷന്മാര്‍ രണ്ട് വിവാഹം കഴിക്കുന്ന ഒരു ഗ്രാമമുണ്ട് ഇന്ത്യയില്‍. രാജസ്ഥാനിലെ ബാര്‍മര്‍ ജില്ലയിലുള ദേരാസര്‍ ഗ്രാമത്തിലാണ് പുരുഷന്മാര്‍ രണ്ട് വിവാഹം കഴിക്കുന്നത്. ഏകദേശം അറുന്നൂറോളം ആളുകളാണ് ഈ ഗ്രാമത്തിലുളളത്. എഴുപതോളം മുസ്ലീം കുടുംബങ്ങളുമുണ്ട്. മുസ്ലീം സമുദായത്തില്‍ ഒന്നിലേറേ വിവാഹം ചെയ്യുന്നത് സാധാരണ കാര്യമാണെങ്കിലും ദേരാസര്‍ ഗ്രാമത്തിലെ പുരുഷന്മാര്‍ രണ്ട് തവണ വിവാഹം കഴിക്കുന്നതിനുപിന്നിലുളള കാരണം വേറെയാണ്. കുട്ടികളുണ്ടാവാന്‍ പുരുഷന്മാര്‍ രണ്ട് തവണ വിവാഹം ചെയ്യണമെന്നാണ് ഈ ഗ്രാമത്തിലുളളവര്‍ വിശ്വസിക്കുന്നത്.

അവിടുളള പുരുഷന്മാര്‍ക്ക് ആദ്യ ഭാര്യയില്‍ കുട്ടികളുണ്ടാവില്ലെന്നും രണ്ടാമത്തെ ഭാര്യയില്‍ മാത്രമേ കുട്ടികളുണ്ടാവുകയുളളു എന്നുമാണ് ഇവര്‍ വിശ്വസിച്ചുപോരുന്നത്. ആദ്യ ഭാര്യയില്‍ ഒരു കുട്ടിപോലുമില്ലാത്ത നിരവധിപേരുണ്ട് ഈ ഗ്രാമത്തില്‍. എന്നാല്‍ രണ്ടാമത്തെ ഭാര്യയില്‍ മൂന്ന് കുട്ടികള്‍ വരെ ഉണ്ടാവുന്നു. ഇത്തരം സംഭവങ്ങളാണ് രണ്ട് വിവാഹം കഴിക്കണമെന്നും രണ്ടാം ഭാര്യയില്‍ മാത്രമേ കുഞ്ഞുങ്ങളുണ്ടാവുകയുളളു എന്നുമെല്ലാം ഗ്രാമീണര്‍ വിശ്വസിക്കാന്‍ കാരണം. ഇവിടുളള മിക്ക കുടുംബങ്ങളും ഈ ആചാരം പിന്തുടരുന്നവരാണ്. എന്നാല്‍ ചിലര്‍ ഒരു ഭാര്യ മതിയെന്നുറച്ച് നില്‍ക്കുന്നുണ്ട് അവര്‍ക്ക് കുഞ്ഞുങ്ങളുണ്ടാവുന്നില്ലെന്നതും ആശ്ചര്യമുളവാക്കുന്ന കാര്യമാണ്.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

രണ്ട് തവണ വിവാഹം കഴിക്കുന്നതിനെ ന്യായീകരിക്കാനായി ഗ്രാമീണര്‍ പറയുന്ന മറ്റൊരു കാരണമിതാണ്, സ്ത്രീകള്‍ക്ക് അവരുടെ വീടുകളിലേക്ക് വെളളം കൊണ്ടുവരാനായി അഞ്ച് കിലോമീറ്ററുകളോളം നടക്കണം. ഗര്‍ഭിണിയായ സ്ത്രീകള്‍ക്ക് ഇത്രദൂരം നടക്കാനാവില്ല. അതിനുളള പ്രതിവിധിയായാണ് പുരുഷന്മാര്‍ രണ്ടാമത് വിവാഹം കഴിക്കുന്നത്. കാര്യമിങ്ങനെയൊക്കെയാണെങ്കിലും സ്ത്രീകള്‍ക്ക് അവരുടെ ഭര്‍ത്താവ് രണ്ടാമത് വിവാഹം ചെയ്യുന്നതില്‍ ഒരു താല്‍പ്പര്യക്കുറവുമില്ലത്രേ. ഗ്രാമീണര്‍ ഇന്നും അതിനെ സ്വാഭാവികമായ ഒരു ആചാരമായാണ് കാണുന്നത്.

Contact the author

Web Desk

Recent Posts

Web Desk 2 days ago
Viral Post

ഈ റെസ്റ്റോറന്റില്‍ വൈന്‍ ഫ്രീയാണ്; പക്ഷെ ഒരു നിബന്ധനയുണ്ട് !

More
More
Web Desk 1 week ago
Viral Post

ജോലിക്ക് പോകാന്‍ ഒരു മൂഡില്ലേ? എന്നാല്‍ 'അണ്‍ഹാപ്പി ലീവ്' എടുക്കാം !

More
More
Viral Post

ടൈറ്റാനിക്കിലെ ആ 'വാതില്‍ കഷ്ണം' ലേലത്തില്‍ വിറ്റ് പോയത് ആറു കോടിയ്ക്ക്

More
More
Web Desk 4 weeks ago
Viral Post

പ്രായം വെറും 8 മാസം, സമ്പാദിക്കുന്നത് ലക്ഷങ്ങള്‍

More
More
Viral Post

കുടിക്കാന്‍ മാത്രമല്ല കുളിക്കാനും വൈന്‍ !

More
More
Web Desk 3 months ago
Viral Post

'ഇത് ഫെമിനിസമല്ല, ഗതികെട്ട അവസ്ഥ'; സൈബര്‍ ആക്രമണത്തിനെതിരെ നടി മറീന മൈക്കിള്‍

More
More