ഹിമാലയത്തില്‍ പുതിയ പറക്കും അണ്ണാനെ കണ്ടെത്തി

അണ്ണാന്മാരിൽ തന്നെ പലതരക്കാരുണ്ട്. ഇപ്പോഴിതാ ഹിമാലയത്തില്‍ പുതിയ രണ്ടുതരം പറക്കും അണ്ണാനുകളെ കൂടി ഗവേഷകര്‍ കണ്ടെത്തിയിരിക്കുകയാണ്. അണ്ണാന്‍ വിഭാഗത്തില്‍ പറക്കും അണ്ണാന്‍ ഏറെ ശ്രദ്ധയാകര്‍ഷിക്കാറുണ്ട്. ഇതില്‍ തന്നെ  മറ്റൊരു ഇനമാണ് കമ്പിളിരോമക്കാരായ പറക്കും അണ്ണാനുകൾ.  ഇവയെ വളരെ അപൂർവമായി മാത്രമേ കണ്ടുകിട്ടുകയുള്ളൂ. അടുത്തിടെ ഹിമാലയ ഭാഗങ്ങളിൽ നിന്ന് ഗവേഷകർ രണ്ട് പുതിയ ഇനം കമ്പിളിരോമ അണ്ണാന്മാരെ കണ്ടെത്തിയിരുന്നു. രാത്രി കാലങ്ങളിലാണ് ഇവ കൂടുതല്‍ സജീവമാകുക. അതിനോടൊപ്പം ചാര നിറമാണ് ഈ അണ്ണാന്മാര്‍ക്ക് ഉണ്ടാവുക. അതിനാല്‍ ഇവയെ കണ്ടു പിടിക്കുക ശ്രമകരമായ കാര്യമാണ്.

പുതിയ തരം അണ്ണാനുകളെ വേര്‍തിരിച്ച് മനസിലാക്കാന്‍ മോർഫോളജിക്കൽ പരിശോധനകളും മോളിക്യുലാർ ഫൈലോജനെറ്റിക് വിശകലനവും നടത്തിരുന്നു. പുതിയ കണ്ടെത്തല്‍ ലിനിയൻ സൊസൈറ്റിയുടെ സുവോളജിക്കൽ ജേണലിലാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്. പുതിയ ഇനം അണ്ണാന്മാര്‍ക്ക് ടിബറ്റൻ വൂളി ഫ്ളൈയിംഗ് സ്ക്വീരൽ, യുനാൻ വൂളി ഫ്ളൈയിംഗ് സ്ക്വീരൽ എന്നിങ്ങനെയാണ് പേര് നല്‍കിയിരിക്കുന്നത്. 

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

1888-ല്‍  സുവോളജിസ്റ്റായ ഓൾഡ്ഫീൽഡ് തോമസാണ് കമ്പിളിരോമ അണ്ണാന്മാരെ കണ്ടെത്തിയത്. 16,000 അടി ഉയരത്തില്‍ സ്ഥിതി ചെയ്യുന്ന ഹിമാലയന്‍ ആവാസ വ്യവസ്ഥയിലാണ് പറക്കും അണ്ണാനുകളെ സാധാരണായി കാണാറുള്ളത്. ആളുകള്‍ അധികം എത്തിപ്പെടാത്ത സ്ഥലമായതിനാല്‍ ഇവക്ക് മറ്റ് ഭീഷണികള്‍ ഉണ്ടാകാറില്ല.  

Contact the author

Web Desk

Recent Posts

Viral Post

ടൈറ്റാനിക്കിലെ ആ 'വാതില്‍ കഷ്ണം' ലേലത്തില്‍ വിറ്റ് പോയത് ആറു കോടിയ്ക്ക്

More
More
Web Desk 3 days ago
Viral Post

പ്രായം വെറും 8 മാസം, സമ്പാദിക്കുന്നത് ലക്ഷങ്ങള്‍

More
More
Viral Post

കുടിക്കാന്‍ മാത്രമല്ല കുളിക്കാനും വൈന്‍ !

More
More
Web Desk 2 months ago
Viral Post

'ഇത് ഫെമിനിസമല്ല, ഗതികെട്ട അവസ്ഥ'; സൈബര്‍ ആക്രമണത്തിനെതിരെ നടി മറീന മൈക്കിള്‍

More
More
Viral Post

ജീവിതത്തിലെ 'പ്രതിസന്ധി' പോസ്റ്റ് സീരീസ് പ്രമോഷന്‍; നടി കാജോളിനെതിരെ വിമര്‍ശനം

More
More
Web Desk 10 months ago
Viral Post

കിലോയ്ക്ക് രണ്ടര ലക്ഷം രൂപ വിലയുളള മാമ്പഴം!

More
More