എനിക്ക് കോണ്‍ഗ്രസുകാരോട് ചിലത് പറയാനുണ്ട് - എം എന്‍ കാരശ്ശേരി

സുഹൃത്തുക്കളെ,
എനിക്ക് കോണ്‍ഗ്രസുകാരോട് ചിലത് പറയാനുണ്ട്. അപ്പോള്‍ ഒരു ചോദ്യമുണ്ട് ഇങ്ങനെ പറയാന്‍ ഞാനാരാണ്, അവരെ വിമര്‍ശിക്കാനോ, ഉപദേശിക്കാനോ, അവര്‍ക്ക് നിര്‍ദേശങ്ങള്‍ കൊടുക്കാനോ എനിക്കെന്താണ് അവകാശം? എന്താണ് അധികാരം? അങ്ങനെ അധികാരമോ അവകാശമോ ഉണ്ടായിട്ട് പറയുന്നതല്ലിത്. ഞാനൊരിക്കലും കോണ്‍ഗ്രസായിരുന്നില്ല എപ്പോഴും കോണ്‍ഗ്രസിന്റെ വിമര്‍ശകനായിരുന്നുതാനും. മാതൃഭൂമി കോണ്‍ഗ്രസ് പത്രമായിരുന്നപ്പോള്‍ ഞാന്‍ അതില്‍ മാധ്യമപ്രവര്‍ത്തകനായിരുന്നു. അപ്പോള്‍പോലും ഞാന്‍ കോണ്‍ഗ്രസിന്റെ വിമര്‍ശകനാണ്. പക്ഷേ കോണ്‍ഗ്രസ് ഇവിടെ വേണം എന്നൊരു അഭിപ്രായം എനിക്കുണ്ട്. ഭരണകക്ഷിയായിട്ടാണെങ്കില്‍ അങ്ങനെ പ്രതിപക്ഷമായിട്ടാണെങ്കില്‍ അങ്ങനെ. എന്താ കാരണം? അതാണ് ജനാധിപത്യം. ഇങ്ങനെ പറയാന്‍ എനിക്കെന്താണവകാശം, ഞാനൊരു ജനാധിപത്യ വിശ്വാസിയാണ്. എനിക്കിവിടെ മതേതര ജനാധിപത്യം പുലരണമെന്നുണ്ട്. അതുകൊണ്ട് കോണ്‍ഗ്രസ് നാമാവശേഷമാവുന്നതോ നശിച്ച് നാറാണക്കല്ല് തോണ്ടുന്നതോ ഒക്കെ എനിക്ക് സങ്കടമാണ്. ഞാനതുകൊണ്ട് കോണ്‍ഗ്രസ് പ്രവര്‍ത്തകരോട് സമയമുണ്ടെങ്കില്‍ അവരുടെ നേതാക്കളോട് നടത്തുന്ന ഒരപേക്ഷയാണിത്.

കോണ്‍ഗ്രസില്‍ ഞാന്‍ കാണുന്ന മഹിമയെന്താണെന്നു വച്ചാല്‍ ദേശീയ പ്രസ്ഥാനത്തിന് നേതൃത്വം കൊടുത്ത കൂട്ടരാണ് കോണ്‍ഗ്രസുകാര്‍ എന്നതാണ്.
നമ്മുടെ 190 കൊല്ലം നീണ്ടുനിന്ന ബ്രിട്ടീഷ് ഭരണത്തിന് അവസാനം വരുത്തിയതില്‍ ദേശീയ പ്രസ്ഥാനത്തിനും ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിനും വലിയ പങ്കുണ്ട്. ചെറിയ ആളുകളൊന്നുമല്ല അതിന്റെ നായകസ്ഥാനത്ത് ഉണ്ടായിരുന്നത്. ഒന്ന് ഗാന്ധിയാണ്, ഒന്ന് നെഹ്‌റുവാണ്. ഇങ്ങനെയൊക്കെയുളള വലിയ മനുഷ്യന്മാര് നയിച്ച പ്രസ്ഥാനമാണ്. അവരോട് നമുക്ക് കടപ്പാടുണ്ട് എന്നതിനര്‍ത്ഥം അവര്‍ക്ക് ഒരു തെറ്റും പറ്റിയിട്ടില്ല എന്നല്ല. കേരളത്തിലാണെങ്കില്‍ 1959-ല്‍ അവരുടെ നേതൃത്വത്തില്‍ നടന്ന വിമോചന സമരം വലിയ അന്യായമായിരുന്നു എന്ന അഭിപ്രായമാണ് എനിക്ക്, 1975-76 കാലത്തെ അടിയന്തരാവസ്ഥയും വലിയ അന്യായമായിരുന്നു എന്ന അഭിപ്രായമാണുള്ളത്.
ഇതിനെയൊക്കെ ഞാന്‍ നേരത്തേ വിമര്‍ശിച്ചിട്ടുണ്ട്. ഇപ്പോഴെന്താണ് പ്രശ്‌നം. ബിജെപി ഉന്നയിക്കുന്ന ഒരു മുദ്രവാക്യം എന്നെ ഞെട്ടിക്കുന്നതാണ്. കോണ്‍ഗ്രസ് മുക്തഭാരതം എന്നതാണത്. എന്നുപറഞ്ഞാലെന്താ അര്‍ത്ഥം. പ്രതിപക്ഷം വേണ്ടാ എന്ന്. സര്‍വ്വാധിപത്യത്തിന്റെ താല്‍പ്പര്യമാണത്. ഇപ്പോള്‍  ഇവിടെ ചില ഇടതുപക്ഷക്കാരെങ്കിലും കോണ്‍ഗ്രസ് മുക്ത ഭാരതം എന്ന് വിചാരിക്കുന്നുണ്ട്. ഞാന്‍ അതിനുമെതിരാണ്. കോണ്‍ഗ്രസിവിടെ ഭരണകക്ഷിയാവണമെന്നല്ല ഞാന്‍ പറഞ്ഞുവരുന്നത്. കോണ്‍ഗ്രസ് ഇവിടെ ശക്തമായി നിലനില്‍ക്കണം. എന്തെന്നാല്‍ എല്ലാ ജാതിക്കാര്‍ക്കും മതക്കാര്‍ക്കും പ്രദേശക്കാര്‍ക്കും ഒരുപോലെ പെരുമാറാവുന്ന കമ്മ്യൂണിസ്റ്റ് പാര്‍ട്ടി പോലൊരു പ്രസ്ഥാനമാണ് കോണ്‍ഗ്രസ്. കോണ്‍ഗ്രസ് ഇടയ്ക്ക് മൃതുഹിന്ദുത്വ സമീപനം സ്വീകരിച്ചില്ലെന്നോ വര്‍ഗീയത ഉപയോഗിച്ചിട്ടില്ലെന്നോ എന്നൊന്നുമല്ല ഇപ്പഞ്ഞതിനര്‍ത്ഥം. പക്ഷേ അതിന്റെ ചരിത്രവും സ്വഭാവവും വച്ച് അതിന് എളുപ്പത്തില്‍ ഒരു മതേതര ജനാധിപത്യ പ്രസ്ഥാനമാവാന്‍ സാധിക്കും. ദേശീയതയ്ക്ക് പ്രാധാന്യം നല്‍കുന്ന പ്രസ്ഥാനമാവാന്‍ സാധിക്കും എന്നുളള പ്രതീക്ഷയിലാണ് ഞാനുളളത്.

അങ്ങനെയെങ്കില്‍ എന്താണ് കോണ്‍ഗ്രസിനുമുന്നിലെ പ്രധാനപ്പെട്ട പ്രശ്‌നം. അത് പലമട്ടില്‍ ചര്‍ച്ച ചെയ്യാം. ഞാനെന്റെ അഭിപ്രായം വിനീതമായി പറയുന്നു. നമ്മുടെ രാഷ്ട്രീയത്തിന്റ ഏറ്റവും വലിയ പ്രശ്‌നം അഴിമതിയാണ്. കോണ്‍ഗ്രസുകാര് അതിലില്ല എന്ന് ഒരു കോണ്‍ഗ്രസ് നേതാവും അനുയായിയും പറയില്ല. എല്ലാ കോണ്‍ഗ്രസുകാരും അഴിമതിക്കാരാണ് എന്നിതിനര്‍ഥമില്ല, കോണ്‍ഗ്രസുകാരുടെ കൂട്ടത്തില്‍ ധാരാളം അഴിമതിക്കാരുണ്ട്. അഴിമതിയില്ലാത്തവരുമുണ്ട്. ഉദാഹരണത്തിന് എകെ ആന്റണി അഴിമതി കാണിച്ചുവെന്ന് ആരെങ്കിലും പറയുമോ? അതല്ലെങ്കില്‍ വിഎം സുധീരന്‍?.. അങ്ങനെ ആളുകളുണ്ട്. പക്ഷേ അവരുടെ എണ്ണം കുറവാണ്. മറ്റുള്ളവരുടെ എണ്ണം കൂടുതലാണ്. ഏതായാലും ഒരു അഴിമതി വിരുദ്ധ പ്രസ്ഥാനമായി മാറുക എന്നുളളതാണ് ഇനി കേരളത്തില്‍ രക്ഷപ്പെടാനുളള കോണ്‍ഗ്രസിന്റെ ആദ്യപടി. എന്താണ് നമ്മുടെ അഴിമതിയുടെ അടിസ്ഥാനം എന്ന് എന്നോട് ചോദിച്ചാല്‍ ഞാന്‍ പറയും അത് ഈ തെരഞ്ഞെടുപ്പിന്റെ ചിലവ് ഇത്രയധികം കൂടിയതാണ്. ഇപ്പോഴൊരു നിയമസഭാ മണ്ഡലത്തില്‍ മത്സരിക്കാന്‍ ഏറ്റവും ചുരുങ്ങിയത് രണ്ട് കോടി രൂപ വേണമെന്നാണ് എന്റെ അറിവ്. 2 കോടി രൂപ എന്നുവെച്ചാല്‍ ഇരുന്നൂറ് ലക്ഷം രൂപ. എന്തിനാണ്?.. വാള്‍പോസ്റ്ററടിക്കാനും ഫളെക്സ്‌ വയ്ക്കാനും, ജാഥ നടത്താനും. എന്തൊരു വര്‍ണപ്പകിട്ടോടെകൂടെയാണ്, എന്തൊരു ആഘോഷമായിട്ടാണ് തെരഞ്ഞെടുപ്പ് പ്രചാരണം നടത്തുന്നത്. തെരഞ്ഞെടുപ്പ് എന്നു പറയുന്നത് ഏറ്റവും ചിലവുളള കാര്യമായി മാറി. അത് കുറയ്ക്കണം. അല്ലെങ്കില്‍ മുതലാളിമാരോട്, വ്യവസായികളോട്, വ്യാപാരികളോട്, പുരോഹിതന്‍മാരോട് ഒക്കെ നിങ്ങള്‍ സംഭാവന വാങ്ങും. പിന്നെ അവരുടെ അടിമയാകും. അതില്ലാത്തതുകൊണ്ടാണ് ഇപ്പോള്‍ വിഎം സുധീരന് എവിടെയും സീറ്റ് കിട്ടാത്തത്. 

Contact the author

Recent Posts

K T Kunjikkannan 1 month ago
Views

പുരുഷാധിപത്യ മുതലാളിത്ത വ്യവസ്ഥയ്‌ക്കെതിരായ പോരാട്ടം കൂടിയാണ് വനിതാ ദിനം- കെ ടി കുഞ്ഞിക്കണ്ണന്‍

More
More
K T Kunjikkannan 1 month ago
Views

മേള നടത്തിയാലൊന്നും ഗാന്ധികൊലപാതകത്തിലെ പ്രതിയാണ് സവര്‍ക്കറെന്ന സത്യം മാഞ്ഞുപോകില്ല - കെ ടി കുഞ്ഞിക്കണ്ണന്‍

More
More
Sufad Subaida 2 months ago
Views

ഈ യുദ്ധത്തില്‍ നെതന്യാഹു എങ്ങനെ ജയിക്കും? - സുഫാദ് സുബൈദ

More
More
Anand K. Sahay 2 months ago
Views

2024-ലെ തെരഞ്ഞെടുപ്പ് ബിജെപിക്ക് ഈസി വാക്കോവര്‍ ആയിരിക്കില്ല - ആനന്ദ് കെ. സഹായ്

More
More
Nadeem Noushad 3 months ago
Views

പ്രിയ സഫ്ദർ, തൂ സിന്ദാ രഹേ ഹേ - നദീം നൗഷാദ്

More
More
Mridula Hemalatha 5 months ago
Views

കോണ്‍ഗ്രസിന്റെ ഉണര്‍വ്വിനുപിന്നിലെ ചാലകശക്തി; അധ്യക്ഷ പദവിയില്‍ ഒരുവര്‍ഷം പിന്നിടുന്ന ഖാര്‍ഗെ - മൃദുല ഹേമലത

More
More