ഭൂമിക്കടിയില്‍ മറ്റൊരു ലോകം; ആളുകള്‍ താമസിക്കുന്നത് മണ്ണിനടിയില്‍

ഭൂമിക്കടിയിലെ മറ്റൊരു മറ്റൊരു ലോകം. അതാണ്‌ സൗത്ത് ഓസ്ട്രേലിയയിലെ കൂബർ പെഡി എന്ന ഭൂഗർഭ നഗരം. മണ്ണിനടിയിലെ ഈ നഗരത്തില്‍ വീടുകള്‍, ആരാധനാലയങ്ങള്‍, ബാര്‍, ഹോട്ടലുകള്‍, ലൈബ്രറികള്‍ തുടങ്ങി നഗരത്തിലെ എല്ലാവിധ സൗകര്യങ്ങളും ഈ നഗരത്തിലുണ്ട്. ഈ നഗരത്തെ ഓപൽ തലസ്ഥാനമെന്നും വിശേഷിപ്പിക്കാറുണ്ട്. ഓപൽ രത്നം ഖനനം ചെയ്യുന്നതിലാണ് ഈ നഗരത്തിന് ഇങ്ങനെയൊരു പേര് കൂടി നല്‍കപ്പെട്ടത്.  

നിരവധി ഭൂഗര്‍ഭ നഗരങ്ങള്‍ എല്ലാവരും കേട്ടിട്ടുണ്ടെങ്കിലും ഇപ്പോളും ആളുകള്‍ ഉപയോഗിക്കുന്ന നഗരമാണ് കൂബർ പെഡി. വീടുകൾ മാത്രമല്ല എയർ ബിഎൻപി അടക്കമുള്ള ലോകോത്തര ഹോട്ടൽ ശൃംഖലകൾ വാടകയ്ക്ക് കൊടുക്കുന്ന താമസസ്ഥലങ്ങൾ വരെ ഭൂമിക്കടിയിലുള്ള ഈ നഗരത്തിലുണ്ട്. 

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ആലിസ് സ്പ്രിംഗ്സിനും അഡ്‌ലെയ്ഡിനും ഇടയിലുള്ള മരുഭൂമിക്കടിയിലാണ്  ഈ നഗരം നിര്‍മ്മിക്കപ്പെട്ടിരിക്കുന്നത്. ആദ്യകാലങ്ങളില്‍ ഇവിടെ താമസിച്ചിരുന്നത് ആദിവാസി വിഭാഗമായിരുന്നു. പിന്നീട് ഇവിടെ രത്നം കണ്ടുപിടിച്ചതോടെ ജോലിക്കാര്‍ ഇങ്ങോട്ട് മാറുകയും താമസം ആരംഭിക്കുകയായിരുന്നു. പിന്നീട് മരുഭൂമിയുടെ ചൂട് അസഹനീയമായപ്പോള്‍ ആളുകള്‍ ഭൂമിക്കടിയിലേക്ക് താമസം മാറുകയും അങ്ങനെ ഭൂഗർഭ നഗരമായ കൂബർ പെഡി രൂപപ്പെടുകയുമായിരുന്നു.

കൂബർ പെഡിയിൽ 2 ഭൂഗർഭ പള്ളികളും, 1500 കുടുംബങ്ങൾക്ക് താമസിക്കാനുള്ള വീടുകളുമുണ്ട്. ഈ വീടുകളിൽ സംഭരണ ​​സ്ഥലങ്ങൾ, വാക്ക്-ഇൻ-ക്ലോസറ്റുകൾ, കിടപ്പുമുറികൾ, സുഖപ്രദമായ അടുക്കളകൾ എന്നീ സൗകര്യങ്ങളുണ്ട്. മാഡ് മാക്സ് അടക്കമുള്ള പല  ഹോളിവുഡ് സിനിമകളുടെ ലൊക്കേഷനും ഇവിടമായിരുന്നു.

Contact the author

Web Desk

Recent Posts

Viral Post

ടൈറ്റാനിക്കിലെ ആ 'വാതില്‍ കഷ്ണം' ലേലത്തില്‍ വിറ്റ് പോയത് ആറു കോടിയ്ക്ക്

More
More
Web Desk 4 days ago
Viral Post

പ്രായം വെറും 8 മാസം, സമ്പാദിക്കുന്നത് ലക്ഷങ്ങള്‍

More
More
Viral Post

കുടിക്കാന്‍ മാത്രമല്ല കുളിക്കാനും വൈന്‍ !

More
More
Web Desk 2 months ago
Viral Post

'ഇത് ഫെമിനിസമല്ല, ഗതികെട്ട അവസ്ഥ'; സൈബര്‍ ആക്രമണത്തിനെതിരെ നടി മറീന മൈക്കിള്‍

More
More
Viral Post

ജീവിതത്തിലെ 'പ്രതിസന്ധി' പോസ്റ്റ് സീരീസ് പ്രമോഷന്‍; നടി കാജോളിനെതിരെ വിമര്‍ശനം

More
More
Web Desk 10 months ago
Viral Post

കിലോയ്ക്ക് രണ്ടര ലക്ഷം രൂപ വിലയുളള മാമ്പഴം!

More
More