ഉത്തർപ്രദേശിലെ 'കൊറോണ മാതാ ക്ഷേത്രം' പൊളിച്ചു നീക്കി

കോവിഡിൽ  നിന്ന് രക്ഷനേടാനായി ഉത്തർ പ്രദേശിലെ പ്രതാപ്​ഗഡിലെ  ജൂഹി ശുകുൽപൂരിൽ നിർമിച്ച കൊറോണ മാതാ ക്ഷേത്രം നീക്കി. ജൂൺ 7 നാണ് ക്ഷേത്രം നിർമിച്ചത്.  5 ദിവസം മാത്രമാണ് ക്ഷേത്രത്തിന് ആയുസുണ്ടായത്. പൊലീസിന്റെ നേതൃത്വത്തിലാണ് ക്ഷേത്രം തകർത്തതെന്ന് നാട്ടുകാർ ആരോപിച്ചു. എന്നാൽ ആരോപണം പൊലീസ് നിഷേധിച്ചു.  ഉടമസ്ഥാവകാശം സംബന്ധിച്ച് തർക്കം നിലനിന്നിരുന്ന ഭൂമിയാണ് ക്ഷേത്രം നിർമിച്ചതെന്ന് പൊലീസ് വ്യക്തമാക്കി. ഇതിൽ ഒരു വ്യക്തിയാണ് ക്ഷേത്രം തകർത്തതെന്നും പൊലീസ് അറിയിച്ചു. 

പ്രതാപ് ​ഗഡിലെ ലോകേഷ് കുമാർ ശ്രീവാസ്തവ എന്നയാളുടെ നേതൃത്വത്തിലാണ് കൊറോണക്ക് ക്ഷേത്രം പണിതത്. പ്രദേശവാസികളാണ് ഇതിനായി ധനസഹായം നൽകിയത്. ക്ഷേത്രത്തിൽ കൊവിഡ് മാതാവിന്റെ വി​ഗ്രവും പ്രതിഷ്ഠിച്ചു. മാസ്ക് ധരിച്ച കൊവിഡ് മാതാവിന്റെ വി​ഗ്രഹമായിരുന്നു ഇവിടുത്തെ പ്രതിഷ്ഠ. രാജ്യത്ത് ഇത്തരത്തിൽ ക്ഷേത്രം  സ്ഥാപിക്കുന്നത് ആദ്യമല്ലെന്ന് ക്ഷേത്രത്തിലെ പൂജാരി രാധേ ശ്യാം പറഞ്ഞു. മുൻപ് മഹാമാരികള്‍ പടര്‍ന്നു പിടിച്ചപ്പോഴും ആരാധനാലയങ്ങള്‍ സ്ഥാപിച്ചിട്ടുണ്ടെന്നും രാധേ ശ്യാം വ്യക്തമാക്കി.

കഴിഞ്ഞ ദിവസങ്ങളിൽ  ക്ഷേത്രത്തില്‍ പൂജയും പ്രാർത്ഥനയും നടന്നിരുന്നു. ഇവിടെ എത്തി പ്രാർഥിച്ചാൽ കോവിഡിൽനിന്ന്​ രക്ഷനേടാനാകുമെന്നായിരുന്നു ഇവരുടെ വിശ്വാസം. ലോകേഷ് നാ​ഗേഷ്, ജെയ് പ്രകാശ് എന്നിവരുടെ ഉടമസ്ഥതയിലുള്ള ഭൂമിയിലാണ് ക്ഷേത്രം നിർമിച്ചത്. ഭൂമിയുടെ അവകാശം സ്വന്തമാക്കുന്നതിനായാണ് ലോ​കേഷ് കുമാറിന്റെ നേതൃത്വത്തിൽ ക്ഷേത്രം നിർമിച്ചതെന്ന് പൊലീസിൽ നൽകിയ പരാതിയിൽ പറയുന്നു.

Contact the author

Web Desk

Recent Posts

National Desk 21 hours ago
National

'നിതീഷ് കുമാറിന് തന്നെ 5 സഹോദരങ്ങളുണ്ട്'; മക്കളുടെ പേരിലുളള പരിഹാസത്തിന് മറുപടിയുമായി തേജസ്വി യാദവ്

More
More
National Desk 22 hours ago
National

നരേന്ദ്രമോദിയുടെ വിദ്വേഷ പരാമര്‍ശം ; നടപടിയെടുക്കാതെ തെരഞ്ഞെടുപ്പ് കമ്മീഷന്‍

More
More
National Desk 23 hours ago
National

ഇന്ന് അവരാണെങ്കില്‍ നാളെ നമ്മളായിരിക്കും; മോദിയുടെ വിദ്വേഷ പ്രസംഗത്തിനെതിരെ അകാലിദള്‍

More
More
National Desk 1 day ago
National

മോദിയില്‍ നിന്നും ഇതില്‍ക്കൂടുതല്‍ ഒന്നും പ്രതീക്ഷിക്കുന്നില്ല; വിദ്വേഷ പ്രസംഗത്തില്‍ കപില്‍ സിബല്‍

More
More
National Desk 1 day ago
National

ജയ് ഹോ ചിട്ടപ്പെടുത്തിയത് എ ആര്‍ റഹ്‌മാന്‍ തന്നെ, ഞാനത് പാടുക മാത്രമാണ് ചെയ്തത്- സുഖ്‌വീന്ദര്‍ സിംഗ്

More
More
National Desk 1 day ago
National

ജയിലില്‍ വെച്ച് കെജ്രിവാളിനെ കൊലപ്പെടുത്താന്‍ ശ്രമം നടക്കുന്നു- സുനിത കെജ്രിവാള്‍

More
More