മൂന്നാം തരംഗം മുന്നില്‍ കണ്ട് പ്രതിദിനം 2.5 ലക്ഷം പേര്‍ക്ക് വാക്സിന്‍

തിരുവനന്തപുരം: സംസ്ഥാനത്ത് അതിവേഗം വാക്സിനേഷന്‍ പൂര്‍ത്തീകരിക്കാന്‍ പ്രതിദിനം 2.5 ലക്ഷം പേര്‍ക്ക് വാക്സിനേഷന്‍ നല്‍കുമെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ്ജ് പറഞ്ഞു. ഓണ്‍ലൈന്‍ റെജിസ്ട്രേഷന്‍ അറിയാത്തവര്‍ക്ക് സഹായം നല്‍കിയും ഞായാറാഴ്ചയുള്‍പ്പെടെ വാക്സിന്‍ വിതരണം നടത്തിയും പരമാവധി വേഗത്തില്‍ ജനങ്ങളെ സുരക്ഷിതരാക്കാനാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നതെന്നും മന്ത്രി വ്യക്തമാക്കി. ഓണ്‍ലൈന്‍ റെജിസ്റ്റര്‍ ചെയ്യാന്‍ അറിയാത്തവര്‍ക്കായി റെജിസ്ട്രേഷന്‍ ഡ്രൈവ് ആരംഭിക്കും. അഥവാ മൂന്നാം തരംഗം ഉണ്ടായാല്‍ അതിനെ മറികടക്കാനുള്ള പദ്ധതി പ്രവര്‍ത്തനങ്ങള്‍ക്കാണ് രൂപം നല്‍കുന്നത് എന്ന് ആരോഗ്യവകുപ്പിന്റെ ഉന്നതല യോഗത്തില്‍ മന്ത്രി വീണാ ജോര്‍ജ്ജ് വ്യക്തമാക്കി. 2.5 ലക്ഷം പേര്‍ക്ക് വാക്സിനേഷന്‍ നല്‍കുക എന്ന ഉദ്ദേശത്തോടെ ആവശ്യമായ വാക്സിനും കൂടുതല്‍ ജീവനക്കാര്‍ക്കുമൊപ്പം സ്വകാര്യ ആശുപത്രികളുടെ സഹായവും ഇതിനായി ഉറപ്പുവരുത്തും.

സര്‍ക്കാരിന്റെ അതിതീവ്ര പ്രതിരോധ പ്രവര്‍ത്തനങ്ങളെ തുടര്‍ന്ന് രണ്ടാം തരംഗം മറികടന്നുകൊണ്ടിരിക്കുകയാണ്. എന്നാല്‍ മൂന്നാം തരംഗം മുന്നില്‍ കണ്ടുകൊണ്ട് മെഡിക്കല്‍ കോളെജുകള്‍, ജനറല്‍ ആശുപത്രികള്‍, താലൂക്ക് ആശുപത്രികള്‍ എന്നിവിടങ്ങളിലെ സജീകരണങ്ങള്‍ വര്‍ദ്ധിപ്പിക്കും. നിലവില്‍ 47% ബെഡുകള്‍ മാത്രമേ കൊവിഡ്‌ രോഗികള്‍ക്കായി ഉപയോഗിക്കുന്നുള്ളൂ. എന്നാല്‍ ആവശ്യം വര്‍ദ്ധിക്കുന്നത് കണക്കിലെടുത്ത് കൂടുതല്‍ ബെഡുകള്‍ ഒരുക്കും. കുടുംബത്തില്‍ ഒരാള്‍ക്ക് രോഗം വന്നാല്‍ മറ്റുള്ളവര്‍ക്ക് പകരുന്ന സ്ഥിതിയുണ്ട്. ഇത് മറികടക്കാന്‍ രോഗികളെ വീടുകളില്‍ നിന്ന് മാറ്റാനുള്ള സൌകര്യമൊരുക്കുകയാണ് ലക്‌ഷ്യം.

മൂന്നാം തരംഗം കുട്ടികളെയാണ് പൊതുവില്‍ ബാധിക്കുക എന്ന വിദഗ്ദരുടെ അഭിപ്രായം കണക്കിലെടുത്ത് വേണ്ട സജീകരണങ്ങള്‍ ഒരുക്കും. ഇതിനായി സര്‍ജ്ജ് പ്ലാന്‍ ആവിഷ്കരിച്ചിട്ടുണ്ട്. വിവിധ ജില്ലകളില്‍ സ്വീകരിക്കേണ്ട ഒരുക്കങ്ങള്‍ ഉന്നതതലയോഗം വിശദമായി ചര്‍ച്ച ചെയ്യുന്നുണ്ട്. ഇതിനായി ജില്ലാതലങ്ങളില്‍ നിന്ന് റിപ്പോര്‍ട്ട് തേടും. നിലവില്‍ മറ്റു രോഗങ്ങളുള്ളവരുടേയും ജീവിതശൈലീ രോഗങ്ങള്‍ ഉള്ളവരുടെയും ഹൈ റിസ്ക് വിഭാഗങ്ങളുടെയും സുരക്ഷക്കായി പ്രത്യേകം അവബോധ പരിപാടികള്‍ സംഘടിപ്പിക്കും. വീടുകളില്‍ സൌകര്യമില്ലാത്ത  രോഗികള്‍ക്കായി കൊവിഡ്‌ കെയര്‍ സെന്‍ററുകളില്‍ സൌകര്യമൊരുക്കും. ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് വിദഗ്ദ പരിശീലനവും അവരുടെ സുരക്ഷയ്ക്കായി ഇന്‍ഫെക്ഷന്‍ കണ്ട്രോള്‍ പരിശീലനവും നല്‍കും .

Contact the author

Web Desk

Recent Posts

Web Desk 1 year ago
Coronavirus

ചൈനയില്‍ വീണ്ടും കൊവിഡ് പടരുന്നു

More
More
Web Desk 1 year ago
Coronavirus

ഇന്ത്യയില്‍ കൊവിഡ്‌ നാലാം തരംഗമില്ല- ഐ സി എം ആര്‍

More
More
National Desk 2 years ago
Coronavirus

ഒടുവില്‍ കൊവിഡ് കോളര്‍ടൂണ്‍ അവസാനിപ്പിക്കാനൊരുങ്ങി സര്‍ക്കാര്‍

More
More
Web Desk 2 years ago
Coronavirus

ഒമൈക്രോണ്‍: അവശ്യമെങ്കില്‍ സാമൂഹിക അടുക്കള വീണ്ടും തുറക്കാം - മുഖ്യമന്ത്രി

More
More
Web Desk 2 years ago
Coronavirus

രാജ്യത്ത് ഒമൈക്രോണ്‍ സാമൂഹ്യവ്യാപന ഘട്ടത്തില്‍; സംസ്ഥാനത്ത് കൺട്രോൾ റൂമുകൾ ശക്തിപ്പെടുത്തി; ആശങ്ക വേണ്ടെന്ന് മന്ത്രി വീണ

More
More
Web Desk 2 years ago
Coronavirus

കൊവിഡ്‌ 1,2,3 കാറ്റഗറിയില്‍ പെട്ട ജില്ലകളിലെ നിയന്ത്രണങ്ങള്‍ ഇങ്ങനെ

More
More