ഐസ് കട്ട കൊണ്ട് നിര്‍മ്മിച്ച ലോകത്തിലെ ആദ്യത്തെ ഹോട്ടല്‍

ഐസ് കട്ട കൊണ്ട് നിര്‍മ്മിച്ച ലോകത്തിലെ ആദ്യത്തെ ഹോട്ടല്‍. സ്വീഡനിലെ ലാപ്ലാന്‍റിയിലെ യുക്കസ്യാര്‍വി എന്ന ചെറിയ നദീതീര ഗ്രാമത്തിലാണ് ഈ ഹോട്ടലുള്ളത്. ഐസ് ഹോട്ടല്‍ 365 എന്നാണ്  ഇത് അറിയപ്പെടുന്നത്. ഈ പ്രദേശത്തേക്ക് ടൂറിസ്റ്റുകളെ ആകര്‍ഷിക്കുന്നതിന്‍റെ പ്രധാനകാരണം ഈ ഹോട്ടലാണ്. ഇവിടുത്തെ താപനില സ്ഥിരമായി മൈനസ് 5 ഡിഗ്രീ സെല്‍ഷ്യസിലാണ് ക്രമീകരിച്ചിരിക്കുന്നത്. വേനല്‍ക്കാലത്ത് ഹോട്ടലിനെ തണുപ്പിക്കുവാന്‍ റഫിജറെറ്റിംഗ് സംവീധാനം ഇതിന്‍റെ അടുത്ത് തന്നെ  ഒരുക്കിയിട്ടുണ്ട്. 

ഹോട്ടലിന്‍റെ തറയും, തൂണുമൊക്കെ ഐസ് കട്ട കൊണ്ടാണ് നിര്‍മ്മിച്ചിരിക്കുന്നത്. ഇതിനായി ഒരു വര്‍ഷം 4000 ടണ്‍ ഐസാണ് ശേഖരിക്കപ്പെടുന്നത്. താപനില പൂജ്യം ആകുമ്പോളാണ് ഈ ഹോട്ടലിന്‍റെ അറ്റകുറ്റപ്പണികള്‍ നടത്തുക. ഇതിനായി അടുത്തുള്ള ടോണ്‍ നദിയെയാണ് ഐസ് കട്ടകള്‍ക്കായി ആശ്രയിക്കുന്നത്. എല്ലാ ദിവസവും പ്രവര്‍ത്തിക്കുന്ന ഈ ഹോട്ടലില്‍ 50 ലധികം മുറികളുണ്ട്. കൂടാതെ വിവാഹം നടത്താനുള്ള ചാപ്പലുമുണ്ട്. ഒരു ഐസ് ബാറും ഇവിടെയുണ്ട്. 

ചൂടുകാലത്തും ഈ ഹോട്ടല്‍ ഉരുകില്ല. ഇതിന്‍റെ അടിത്തറ സിമന്‍റും, കമ്പിയും വെച്ചാണ് നിര്‍മ്മിച്ചിരിക്കുന്നത്. വേനല്‍ക്കാലത്ത് ഇത് ഒരുകി ഒലിച്ച് പോകാതിരിക്കാനായി മേല്‍ക്കൂരയ്ക്ക് 20 സെന്‍റിമീറ്റര്‍ ഇന്‍സുലേഷനും നല്‍കിയിട്ടുണ്ട്.  


Contact the author

Web Desk

Recent Posts

Web Desk 1 day ago
Viral Post

ഈ റെസ്റ്റോറന്റില്‍ വൈന്‍ ഫ്രീയാണ്; പക്ഷെ ഒരു നിബന്ധനയുണ്ട് !

More
More
Web Desk 6 days ago
Viral Post

ജോലിക്ക് പോകാന്‍ ഒരു മൂഡില്ലേ? എന്നാല്‍ 'അണ്‍ഹാപ്പി ലീവ്' എടുക്കാം !

More
More
Viral Post

ടൈറ്റാനിക്കിലെ ആ 'വാതില്‍ കഷ്ണം' ലേലത്തില്‍ വിറ്റ് പോയത് ആറു കോടിയ്ക്ക്

More
More
Web Desk 4 weeks ago
Viral Post

പ്രായം വെറും 8 മാസം, സമ്പാദിക്കുന്നത് ലക്ഷങ്ങള്‍

More
More
Viral Post

കുടിക്കാന്‍ മാത്രമല്ല കുളിക്കാനും വൈന്‍ !

More
More
Web Desk 3 months ago
Viral Post

'ഇത് ഫെമിനിസമല്ല, ഗതികെട്ട അവസ്ഥ'; സൈബര്‍ ആക്രമണത്തിനെതിരെ നടി മറീന മൈക്കിള്‍

More
More