ഉത്തര്‍പ്രദേശില്‍ മുസ്ലീം വയോധികനുനേരേ ക്രൂരമായ ആള്‍ക്കൂട്ട ആക്രമണം. ഗാസിയാബാദിലെ ലോണിയിലാണ് അബ്ദുസമദ് സൈഫി എന്ന വയോധികനുനേരേ ആക്രമണമുണ്ടായത്. പ്രാര്‍ത്ഥനക്കായി പളളിയിലേക്ക് പോകുന്നതിനിടെ വണ്ടിയില്‍ കയറ്റി കാടുമൂടിയ സ്ഥലത്തെത്തിച്ചാണ് സൈഫിയെ സംഘം ക്രൂരമായി മര്‍ദ്ദിച്ചത്. മര്‍ദ്ദിച്ചവശനാക്കിയശേഷം ജയ് ശ്രീരാമെന്നും, വന്ദേമാതരം എന്നും വിളിക്കാന്‍ നിര്‍ബന്ധിക്കുകയും, താടി മുറിച്ചുകളയുകയും ചെയ്തു. നാലുമണിക്കൂറോളമാണ് യുവാക്കള്‍ വയോധികനെ കൊടിയ പീഡനങ്ങള്‍ക്കിരയാക്കിയത്.
ജീവനുവേണ്ടി യാജിച്ച സൈഫിയെ സംഘം ഭീഷണിപ്പെടുത്തുകയും ചെയ്തു. യുവാവായിരുന്നെങ്കില്‍ കൊന്നുകളഞ്ഞേനേ, വയസനായതുകൊണ്ട് വെറുതേ വിടുന്നു എന്നായിരുന്നു മര്‍ദ്ദിച്ചശേഷം സംഘം പറഞ്ഞത്. മര്‍ദ്ദിച്ചവശനാക്കിയ ശേഷം സംഘം വയോധികനെ റോഡിലുപേക്ഷിക്കുകയായിരുന്നു.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക
സംഭവത്തില്‍ പൊലീസ് കേസെടുത്തിട്ടുണ്ട് എന്നാല്‍ ആള്‍ക്കൂട്ട ആക്രമണത്തിനല്ല, പണം തട്ടിയ കേസിലാണ് എഫ് ഐആര്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. ശാരീരികമായി മര്‍ദ്ദിച്ചതോ, ജയ് ശ്രീരാം വിളിക്കാന്‍ നിര്‍ബന്ധിച്ചതോ, താടി മുറിച്ചതോ ഒന്നും എഫ് ഐ ആറില്‍ പരാമര്‍ശിക്കുന്നില്ല. അക്രമികളില്‍ രണ്ടുപേര്‍ പിടിയിലായിട്ടുണ്ട്.