മുംബൈ: ആരാധകര്‍ ഏറെ പ്രതിക്ഷയോടെ കാത്തിരുന്ന അക്ഷയ് കുമാറിന്റെ ബെൽ ബോട്ടം ജൂലൈ 27 ന് തിയറ്ററിലെത്തും. ആഗോളതലത്തിലും ചിത്രം പ്രദര്‍ശിപ്പിക്കും. ബെല്‍ ബോട്ടത്തിന്റെ ടീസര്‍ പങ്കുവെച്ചു കൊണ്ട് അക്ഷയ് കുമാറാണ് ഇക്കാര്യം സോഷ്യല്‍ മീഡിയ വഴി അറിയിച്ചത്.
ബെല്‍ ബോട്ടത്തിന്റെ റിലീസിനായി നിങ്ങള്‍ കാത്തിരിക്കുകയായിരുന്നു. ഈ സാഹചര്യത്തില്‍ പുതിയ തിയതി പങ്കുവെക്കുന്നതില്‍ താന്‍ സന്തോഷവാനാണെന്നും അക്ഷയ് കുമാര്‍ സോഷ്യല്‍ മീഡിയായില്‍ കുറിച്ചു. ഈ സിനിമ ഇന്ത്യയില്‍ പ്രദര്ശിപ്പിക്കുന്നതിനോടൊപ്പം ആഗോളതലത്തിലും പ്രദര്ശനമുണ്ടായിരിക്കുമെന്നും ടീസര്‍ പങ്കുവെച്ചു കൊണ്ട് അക്ഷയ് കുമാര്‍ പറഞ്ഞു.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക
ചിത്രത്തില്‍ അക്ഷയ് കുമാറിനെ കൂടാതെ വാണി കപൂര്‍, ഹുമ ഖുറോഷി, ലാറ ദത്ത എന്നിവരും പ്രധാന വേഷങ്ങളില്‍ എത്തുന്നുണ്ട്. 1980 കളിലെ പശ്ചാത്തലമാണ് ചിത്രത്തില്‍ ആവിഷ്കരിച്ചിരിക്കുന്നത്. മേയ് 28ന് ചിത്രം തിയേറ്ററുകളില്‍ പ്രദര്‍ശനത്തിന് എത്തുമെന്ന് ആദ്യം അറിയിച്ചിരുന്നെങ്കിലും കൊവിഡ് പ്രതിസന്ധിമൂലം പ്രദര്‍ശനം നടത്താന്‍ സാധിച്ചിരുന്നില്ല.