കവരത്തി: സേവ് ലക്ഷദ്വീപ് ഫോറത്തില്‍ നിന്ന് ബിജെപിയെ പുറത്താക്കി. ഐഷ സുല്‍ത്താനക്കെതിരെയുള്ള കേസ് പിന്‍വലിക്കാന്‍ തയ്യാറാവത്തതിനാലാണ് ബിജെപിയെ പുറത്താക്കിയത്.
തിങ്കളാഴ്ചക്ക് മുന്‍പ് പരാതി പിന്‍വലിക്കാനാണ് സേവ് ലക്ഷദ്വീപ് ഫോറം ബിജെപിയോട് ആവശ്യപ്പെട്ടിരുന്നത്. എന്നാല്‍ പരാതി പിന്‍വലിക്കില്ലെന്നും മറ്റ് സമരങ്ങള്‍ക്ക് കൂടെ നില്‍ക്കാമെന്നുമാണ് ബിജെപി അറിയിച്ചത്. ഇതേ സമയം ലക്ഷദ്വീപ് ഫോറത്തിനെതിരെ ബിജെപി ദേശിയ വൈസ് പ്രസിഡന്റ് എ.പി അബ്ദുള്ളക്കുട്ടിയുടെ ശബ്ദ സന്ദേശം പുറത്ത് വന്നതും ദ്വീപ് നിവാസികള്‍ക്കിടയില്‍ പ്രതിഷേധത്തിന് കാരണമായിട്ടുണ്ട്.
ലക്ഷദ്വീപ് അഡ്മിനിസ്ട്രേറ്റര്‍ക്കെതിരെ ലക്ഷദ്വീപില്‍ പ്രതിക്ഷേധം ശക്തമാവുകയാണ്. അഡ്മിനിസ്ട്രേറ്ററുടെ സന്ദര്‍ശനത്തില്‍ പ്രതിഷേധിച്ച് ദ്വീപ് നിവാസികള്‍ കരിദിനം ആചരിക്കുകയാണ്. ലക്ഷദ്വീപ് വിഷയവുമായി ബന്ധപ്പെട്ട് നടത്തിയ ബയോ വെപ്പണ്‍ പരാമര്‍ശത്തെ തുടര്‍ന്നാണ് ഐഷ സുല്‍ത്താനക്കെതിരെ രാജ്യദ്രോഹക്കുറ്റം കവരത്തി പോലീസ് ചുമത്തിയിരിക്കുന്നത്. ലക്ഷദ്വീപ് ജനങ്ങള്‍ക്കിടയിലേക്ക് ബിജെപി ഉപയോഗിച്ച ബയോ വെപ്പണാണ് പ്രഫുല്‍ പട്ടേല്‍ എന്നായിരുന്നു ഐഷാ സുല്‍ത്താന നടത്തിയ പരാമര്‍ശം.