പട്ടാളക്കാര്‍ക്കൊപ്പം വളര്‍ന്ന് പട്ടാളക്കാരനായ കരടി

1941-ലാണ് സംഭവം. വേട്ടക്കാരുടെ വെടിയേറ്റ് അമ്മയെ നഷ്ടമായി മരുഭൂമിയില്‍ തനിച്ചായ ഒരു കരടിക്കുഞ്ഞ്. പോളിഷ് സൈനികരുടെ ഒരു സംഘം ആ വഴി കടന്നുപോയി. സൈനികരെ കണ്ട കരടിക്കുഞ്ഞ് അവരുടെ പുറകേ നടക്കാന്‍ തുടങ്ങി. ഇടയ്ക്കുവച്ചാണ് സൈനികര്‍ തങ്ങളെ അനുഗമിക്കുന്നയാളെ കാണുന്നത്. അവര്‍ അവനെ കൂടെക്കൂട്ടി. അവന് വോയ്‌ടെക് എന്ന് പേരുമിട്ടു. സന്തോഷവാനായ പോരാളി എന്നായിരുന്നു വോയ്‌ടെക് എന്ന പേരിന്റെ അര്‍ത്ഥം.

വൈകാതെ അവന്‍ 22ന്‍ഡ് ആര്‍ട്ടിലറി സപ്ലൈ കമ്പനിക്കൊപ്പം ചേര്‍ന്നു. എല്ലാവര്‍ക്കും പ്രിയപ്പെട്ടവനായിരുന്നു വോയ്‌ടെക്. സൈനികര്‍ അവനെ കുഞ്ഞിനെ നോക്കുന്നതുപോലെയാണ് നോക്കിയത്. കുപ്പിയില്‍ പാലും ഭക്ഷണവുമെല്ലാം നല്‍കി. അവന്‍ അവരെയും വളരെയധികം സ്‌നേഹിച്ചു. വളര്‍ച്ച മുഴുവന്‍ സൈനികരോടൊപ്പമായിരുന്നതിനാല്‍ അവന്റെ ശീലങ്ങളും അവരെപ്പോലെയായി. സിഗരറ്റ് വലിക്കുക, മദ്യം കുപ്പിയില്‍ വച്ച് തന്നെ കുടിക്കുക  തുടങ്ങിയവയെല്ലാം  അവന്റെ ശീലങ്ങളായി. ഇതൊന്നും പോരാതെ അവന്‍ സൈനികരുമായി ഗുസ്തി പിടിക്കുമായിരുന്നു. സൈനികരോടൊപ്പം വൈകുന്നേരങ്ങളിലെ ക്യാംപ് ഫയറിലും അവന്‍ പങ്കെടുക്കും. പ്രത്യേകം കൂടോ സ്ഥലമോ ഒന്നുമില്ലായിരുന്നു വോയ്‌ടെക്കിന് ഉറങ്ങാന്‍. അവന്‍ സൈനികര്‍ക്കൊപ്പം ടെന്റുകളിലാണ് ഉറങ്ങിയിരുന്നത്. 

എല്ലാത്തിലും സൈനികര്‍ക്കൊപ്പമായിരുന്ന അവന്‍ യുദ്ധ ഭൂമികളിലും അവരെ അനുഗമിച്ചു. അങ്ങനെയിരിക്കെ 1942ല്‍  പോളിഷ് സൈന്യം ബ്രിട്ടീഷ് 8th ആര്‍മിയില്‍ ലയിച്ചു. എന്നാല്‍ ബ്രിട്ടീഷ് ഹൈക്കമാന്റ് ക്യാംപുകളിലേക്ക് മൃഗങ്ങളെ അനുവദിച്ചിരുന്നില്ല. അതോടെ വോയ്‌ടെക്കിന്റെ കാര്യം പ്രശ്‌നത്തിലായി. പോളിഷ് സൈന്യം അതിനും ഒരു ഉപാധി കണ്ടുപിടിച്ചു. വോയ്‌ടെക്കിനെ ഔദ്യോഗിക റാങ്കുകളിലുള്‍പ്പെടുത്തി. അതോടെ അവന്‍ പൂര്‍ണമായും സൈനികനായി മാറി. പോളിഷ് സൈനികരുള്‍പ്പെട്ട battle of monte cassino യുദ്ധത്തില്‍ മികച്ച പ്രകടനമായിരുന്നു വോയ്‌ടെക്കിന്റെത്. സപ്ലൈ ട്രക്കുകളില്‍ നിന്ന് സാധനങ്ങള്‍ എത്തിക്കാനെല്ലാം വോയ്‌ടെക് സജീവമായി നിന്നു. നൂറ് പൗണ്ട് വരെ ഭാരമുളളതായിരുന്നു ആ വസ്തുക്കള്‍. ഇതോടെ വോയ്‌ടെക്കിന് പ്രമോഷനും കിട്ടി.

പക്ഷേ പിന്നീട് അവന്റെ യൂണിറ്റിനെ സൈന്യം പിരിച്ചുവിട്ടതോടെ വോയ്‌ടെക്കിനെ എഡിന്‍ബര്‍ഗ് മൃഗശാലയിലേക്ക് മാറ്റി. എങ്കിലും അവന്റെ സൈന്യത്തിലുണ്ടായിരുന്ന സുഹൃത്തുക്കള്‍ അവനെ മൃഗശാലയിലെത്തി സന്ദര്‍ശിച്ചുപോന്നു. 1963-ല്‍ തന്റെ ഇരുപത്തിരണ്ടാമത്തെ വയസില്‍ വോയ്‌ടെക് മരിച്ചു. എഡിന്‍ബര്‍ഗില്‍ ഇപ്പോഴുമുണ്ട് അവന്റെ ഓര്‍മ്മക്കായി സ്മാരകം.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക


Contact the author

Web Desk

Recent Posts

Viral Post

ടൈറ്റാനിക്കിലെ ആ 'വാതില്‍ കഷ്ണം' ലേലത്തില്‍ വിറ്റ് പോയത് ആറു കോടിയ്ക്ക്

More
More
Web Desk 2 days ago
Viral Post

പ്രായം വെറും 8 മാസം, സമ്പാദിക്കുന്നത് ലക്ഷങ്ങള്‍

More
More
Viral Post

കുടിക്കാന്‍ മാത്രമല്ല കുളിക്കാനും വൈന്‍ !

More
More
Web Desk 2 months ago
Viral Post

'ഇത് ഫെമിനിസമല്ല, ഗതികെട്ട അവസ്ഥ'; സൈബര്‍ ആക്രമണത്തിനെതിരെ നടി മറീന മൈക്കിള്‍

More
More
Viral Post

ജീവിതത്തിലെ 'പ്രതിസന്ധി' പോസ്റ്റ് സീരീസ് പ്രമോഷന്‍; നടി കാജോളിനെതിരെ വിമര്‍ശനം

More
More
Web Desk 10 months ago
Viral Post

കിലോയ്ക്ക് രണ്ടര ലക്ഷം രൂപ വിലയുളള മാമ്പഴം!

More
More