'ഞങ്ങള്‍ എങ്ങനെ ഭക്ഷണം കഴിക്കും, കുട്ടികളെ പഠിപ്പിക്കും'; സിനിമാ ചിത്രീകരണം അനുവദിക്കാത്തതിനെതിരെ അല്‍ഫോണ്‍സ് പുത്രന്‍

തിരുവനന്തപുരം: സംസ്ഥാനത്ത് സിനിമാ ചിത്രീകരണത്തിന് അനുമതി നല്‍കാത്തതിനെതിരെ സംവിധായകന്‍ അല്‍ഫോണ്‍സ് പുത്രന്‍ രംഗത്ത്. തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് അല്‍ഫോണ്‍സ് പ്രതിഷേധിച്ചത്. മറ്റുളള എല്ലാവര്‍ക്കും ജോലി ചെയ്യാനാവുന്നുണ്ട് എന്തുകൊണ്ടാണ് സിനിമാ പ്രവര്‍ത്തകര്‍ക്ക് ജോലി ചെയ്യാന്‍ സാധിക്കാത്തത്. എങ്ങനെയാണ് ഞങ്ങള്‍ക്ക് ഭക്ഷണം കഴിക്കാനും കുട്ടികളെ പഠിപ്പിക്കാനുമെല്ലാം കഴിയുക എന്നും അല്‍ഫോണ്‍സ് ചോദിച്ചു.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

അല്‍ഫോണ്‍സ് പുത്രന്റെ കുറിപ്പ്‌

എന്തുകൊണ്ടാണ് സിനിമാ ചിത്രീകരണം അനുവദിക്കാത്തത്? പാല്‍ വില്‍ക്കുന്നവര്‍ക്കും ഭക്ഷണം വില്‍ക്കുന്നവര്‍ക്കും ജോലി ചെയ്യാമെങ്കില്‍ എന്തുകൊണ്ട് സിനിമാപ്രവര്‍ത്തകരെ ജോലി ചെയ്യാന്‍ അനുവദിച്ചുകൂടാ. ഞങ്ങള്‍ എങ്ങനെ ഭക്ഷണം കഴിക്കും. എങ്ങനെ ഞങ്ങള്‍ പാല്‍ വാങ്ങിക്കും. എങ്ങനെ ഞങ്ങള്‍ കുട്ടികളെ പഠിപ്പിക്കും. എങ്ങനെ ഞങ്ങള്‍ കുഞ്ഞുങ്ങള്‍ക്കായി പെന്‍സില്‍ ബോക്‌സ് വാങ്ങിക്കും. എങ്ങനെയാണ് ഞങ്ങള്‍ പണം സമ്പാദിക്കുക ? സിനിമാ ചിത്രീകരണം എന്നത് തിയറ്ററുകളിലേതുപോലെയല്ല. ഒരു ക്ലോസ് ഷോട്ടോ വൈഡ് ഷോട്ടോ എടുക്കണമെങ്കില്‍ രണ്ടുമീറ്ററോ അതിലധികമോ മാറി നില്‍ക്കണം. അപ്പോള്‍ എന്ത് ലോജിക്കാണ് നിങ്ങള്‍ പറയുന്നത്. ആലോചിച്ച് ഇതിനൊരു പരിഹാരം പറയു.

Contact the author

Entertainment Desk

Recent Posts

Web Desk 2 days ago
Viral Post

ജോലിക്ക് പോകാന്‍ ഒരു മൂഡില്ലേ? എന്നാല്‍ 'അണ്‍ഹാപ്പി ലീവ്' എടുക്കാം !

More
More
Viral Post

ടൈറ്റാനിക്കിലെ ആ 'വാതില്‍ കഷ്ണം' ലേലത്തില്‍ വിറ്റ് പോയത് ആറു കോടിയ്ക്ക്

More
More
Web Desk 3 weeks ago
Viral Post

പ്രായം വെറും 8 മാസം, സമ്പാദിക്കുന്നത് ലക്ഷങ്ങള്‍

More
More
Viral Post

കുടിക്കാന്‍ മാത്രമല്ല കുളിക്കാനും വൈന്‍ !

More
More
Web Desk 3 months ago
Viral Post

'ഇത് ഫെമിനിസമല്ല, ഗതികെട്ട അവസ്ഥ'; സൈബര്‍ ആക്രമണത്തിനെതിരെ നടി മറീന മൈക്കിള്‍

More
More
Entertainment Desk 10 months ago
Viral Post

ജീവിതത്തിലെ 'പ്രതിസന്ധി' പോസ്റ്റ് സീരീസ് പ്രമോഷന്‍; നടി കാജോളിനെതിരെ വിമര്‍ശനം

More
More