കൊവിഡ്‌ മൂലം ബുദ്ധിമുട്ടിലായ സിനിമാ പ്രവര്‍ത്തകര്‍ക്കായി പൃഥ്വിരാജിന്‍റെ സംഭാവന

തിരുവനന്തപുരം: ഫെഫ്കക്ക് 3 ലക്ഷം രൂപ സംഭാവന നല്‍കി നടനും, സംവിധായകനുമായ പൃഥ്വിരാജ്. ചലച്ചിത്ര മേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്ക് സഹായം നല്‍കുന്ന പദ്ധതിയിലേക്കാണ് പൃഥ്വിരാജ് സംഭാവന നല്‍കിയത്. കൊവിഡ്‌ പ്രതിസന്ധി മൂലം ഷൂട്ടിംഗ് നിര്‍ത്തിവെച്ച സാഹചര്യത്തിലാണ് ഭൂരിഭാഗം തൊഴിലാളികളും പട്ടിണിയിലായത്. ഫെഫ്കക്കയുടെ നേതൃത്വത്തില്‍ നടപ്പിലാക്കുന്ന കൊവിഡ്‌ സാന്ത്വനം ഫണ്ടിലേക്കാണ് നടന്‍ സംഭാവന നല്‍കിയിരിക്കുന്നത്. 

മൂന്ന് ലക്ഷം രൂപയാണ് പൃഥ്വിരാജ് സംഭാവന നല്‍കിയിരിക്കുന്നത്. ഫെഫ്കയ്ക്ക് കീഴിലെ 19 യൂണിയനുകളില്‍ അംഗങ്ങളായ മലയാള ചലച്ചിത്ര പ്രവര്‍ത്തകര്‍ക്ക് വേണ്ടിയുള്ള  ബൃഹത്തായ സഹായ പദ്ധതിയാണിത്. ആശുപത്രിയില്‍ കഴിയുന്ന കൊവിഡ് ബാധിതര്‍ക്ക് ധന സഹായം, കൊവിഡ് മെഡിക്കല്‍ കിറ്റ്, അംഗങ്ങള്‍ക്കും കുടുംബാംഗങ്ങള്‍ക്കും ജീവന്‍ രക്ഷാ മരുന്നുകളുടെ സൗജന്യ വിതരണം. കുട്ടികളുടെ പഠന സാമഗ്രികള്‍ വാങ്ങാനുള്ള സഹായം, കൊവിഡ് മൂലം മരണമടയുന്ന അംഗങ്ങളുടെ കുടുംബത്തിന് അമ്പതിനായിരം രൂപ , ആവശ്യമെങ്കില്‍ ആശ്രിതര്‍ക്ക് സംഘടനാ അംഗത്വം, ജോലി എന്നിവയാണ് കൊവിഡ് സാന്ത്വന പദ്ധതി.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

കൊവിഡ്‌ പ്രതിസന്ധിയില്‍  ദുരിതം അനുഭവിക്കുന്നവര്‍ക്ക് മോഹന്‍ലാലും സഹായം നല്‍കിയിരുന്നു. കൊവിഡ്‌ രണ്ടാം തരംഗം സൃഷ്ടിച്ച പ്രതിസന്ധിയില്‍ ഫാന്‍സ്‌ ക്ലബ്ബ്  അംഗങ്ങള്‍ക്ക് ധനസഹായവുമായി തമിഴ് നടന്‍ സൂര്യയും രംഗത്ത് എത്തിയിരുന്നു. ആരാധക കൂട്ടായ്മയിലെ 250 പേര്‍ക്കാണ് 5000 രൂപ സഹായകമായി നല്‍കിയത്. ഇവരുടെ ബാങ്ക് അക്കൗണ്ടിലെക്കാണ് താരം പണം അയച്ചിരിക്കുന്നത്. കൊവിഡ്‌ മഹാമാരിയെ പ്രതിരോധിക്കുവനായി സൂര്യയും കാര്‍ത്തിയും ചേര്‍ന്ന് തമിഴ്നാട് സര്‍ക്കാരിന് 1 കോടി രൂപ നല്‍കിയിരുന്നു. കൂടാതെ വിദ്യാര്‍ഥികളുടെ ഉന്നത വിദ്യാഭ്യാസത്തിനും, കര്‍ഷകരെ സഹായിക്കുവാനും സര്‍ക്കാരിന് താരങ്ങള്‍ പണം നല്‍കിയിരുന്നു. 

Contact the author

Web Desk

Recent Posts

Movies

വിജയകാന്ത് വീണ്ടും വിജയ്‌ക്കൊപ്പം അഭിനയിക്കും; കുടുംബത്തിന്റെ സമ്മതം വാങ്ങിയെന്ന് സംവിധായകന്‍

More
More
Web Desk 2 weeks ago
Movies

'ഉന്നത കുലജാതനായ പട്ടി'; വളര്‍ത്തുനായയ്ക്ക് ജാതിപ്പേരിട്ട നടിയെ ട്രോളി സോഷ്യല്‍ മീഡിയ

More
More
Movies

'എന്റെ ജീവിതമാണ് സ്‌ക്രീനില്‍ കണ്ടത്, തിയറ്ററിലിരുന്ന് കരയുകയായിരുന്നു'- നജീബ്

More
More
Movies

'ഇളയരാജയായി അഭിനയിക്കണമെന്ന് ആഗ്രഹിച്ച് ഉറക്കം നഷ്ടപ്പെട്ടയാളാണ് ഞാന്‍'- ധനുഷ്

More
More
Movies

മലയാളത്തിന്റെ ആദ്യ 200 കോടി ചിത്രമായി 'മഞ്ഞുമ്മല്‍ ബോയ്‌സ്

More
More
Movies

'ലിജോ ജോസ് പെല്ലിശ്ശേരിക്ക് മാത്രം ചെയ്യാനാവുന്ന ചിത്രം' - മലൈക്കോട്ടൈ വാലിബനെക്കുറിച്ച് മഞ്ജു വാര്യർ

More
More