തിരുവനന്തപുരം: നാടകകൃത്തും സംവിധായകനുമായ അന്തരിച്ച എ. ശാന്തകുമാറിന്റെ സംസ്കാരം വെസ്റ്റ്ഹില്‍ ശ്മശാനത്തില്‍ നടന്നു. ബുധനാഴ്ച വൈകീട്ടോടെയാണ് ശാന്തകുമാര്‍ മരണപ്പെട്ടത്. അഞ്ചുവര്‍ഷം മുന്‍പ് രക്താര്‍ബുദ ബാധിതനായ ശാന്തകുമാര്‍ രോഗത്തെ അതീജീവിച്ചിരുന്നുവെങ്കിലും കഴിഞ്ഞ മാസം തുടക്കത്തോടെ വീണ്ടും രോഗ ലക്ഷണങ്ങള്‍ തിരിച്ചുവരികയായിരുന്നു. കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ചികിത്സയിലിരിക്കെ ന്യുമോണിയയും തുടര്‍ന്ന് കൊവിഡും ബാധിച്ചതോടെ ആരോഗ്യനില വഷളാകുകയായിരുന്നു.. 52 വയസായിരുന്നു.
2010-ല്‍ മികച്ച നാടകകൃത്തിനുളള കേരളാ സാഹിത്യ അക്കാദമി അവാര്‍ഡ് നേടിയിട്ടുണ്ട്. അറുപതിലധികം നാടകങ്ങളെഴുതിയിട്ടുണ്ട്. അഞ്ച് പുസ്തകങ്ങളും അദ്ദേഹത്തിന്റേതായി പ്രസിദ്ധീകരിച്ചു. വയനാട്ടിലെ കര്‍ഷക ആത്മഹത്യകള്‍ മുതല്‍ കണ്ണൂരിലെ രാഷ്ട്രീയക്കൊലകള്‍ വരെ അദ്ദേഹത്തിന്റെ നാടകങ്ങളുടെ പ്രമേയമായിരുന്നു. ശാന്തന് എന്ന പേരിലായിരുന്നു എ. ശാന്തകുമാര്‍ അറിയപ്പെട്ടിരുന്നത്.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക
മരം പെയ്യുന്നു, രാച്ചിയമ്മ (ഉറൂബിന്റെ നോവലിന്റെ രംഗഭാഷ) കര്‍ക്കടകം, കറുത്ത വിധവ, ചിരുത, ചിലതൊക്കെ മറന്നുപോയി, കുരുടന് പൂച്ച എന്നിവയാണ് പ്രധാനകൃതികള്‍. മരം പെയ്യുന്നു എന്ന കൃതിക്കാണ് സംസ്ഥാന അവാര്‍ഡ് ലഭിച്ചത്. ഷൈജു അന്തിക്കാട് സംവിധാനം ചെയ്ത 'ഭൂമിയിലെ മനോഹര സ്വകാര്യം' എന്ന ചിത്രത്തിന്റെ തിരക്കഥയും എ. ശാന്തകുമാറിന്റെതായിരുന്നു. കോഴിക്കോട് പറമ്പില്‍ സ്വദേശിയാണ്. പ്രമുഖ ചിന്തകനും ജനകീയ സാംസ്കാരിക പ്രമുഖ പ്രവര്‍ത്തകനുമായിരുന്ന അന്തരിച്ച പ്രൊഫ. എ. സോമന് സഹോദരനാണ്.